വിവാഹ ശേഷം നടി മൃദുലയ്ക്ക് ഭർത്താവ് യുവയുടെ സർപ്രൈസ് ; തിരുവനന്തപുരത്ത് യുവ മൃദുലയ്ക്ക് ഒരുക്കിയ യമണ്ടൻ വീട് കണ്ടോ

മലയാളികളുടെ ഏറെ ഇഷ്ടമുള്ള സീരിയല്‍ താരങ്ങളാണ് മൃദുല വിജയും യുവ കൃഷ്ണയും. മിനിസ്‌ക്രീനില്‍ തിളങ്ങി നില്‍ക്കുന്ന ഇരുവരും ജീവിതത്തില്‍ ഒന്നായത് അടുത്തിടെയാണ്. വലിയ ആഘോഷങ്ങളൊന്നും ഇല്ലാതെയായിരുന്നു ഇരുവരും വിവാഹിതരായത്. കഴിഞ്ഞ ജൂലൈ എട്ടിനായിരുന്നു ഇരുവരുടെയും വിവാഹം. ആറ്റുകാല്‍ ദേവീ ക്ഷേത്രത്തില്‍വച്ചായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. വിവാഹ നിശ്ചയം കഴിഞ്ഞ് ഒരു വര്‍ഷത്തിനു ശേഷമായിരുന്നു വിവാഹം. വിവാഹം കഴിഞ്ഞതിന് ശേഷം ഇവരെ കുറിച്ച് കൂടുതലായും പുറത്ത് വരുന്നത് ഗോസിപ്പുകളായിരുന്നു. എന്നാല്‍ ഇതിനെല്ലാം താരങ്ങള്‍ മറുപടിയും നല്‍കിയിരുന്നു.

മൃദുല യുവയ്ക്ക് നല്‍കിയ സ്ത്രീധനം കണ്ടോ എന്ന തലക്കെട്ടില്‍ കുറേ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ യുവയ്ക്ക് ഒരു രൂപ പോലും സ്ത്രീധനം കൊടുത്തിട്ടില്ലെന്നും അച്ഛനും അമ്മയും തനിക്ക് അണിയാന്‍ തന്ന ആഭരണങ്ങള്‍ കണ്ടിട്ടാണെങ്കില്‍ അത് വീട്ടുകാരുടെ സന്തോഷത്തിന് തന്നതാണെന്നും മൃദുല പറഞ്ഞിരുന്നു. പിന്നീട് പുറത്തുവന്ന വാര്‍ത്ത യുവ മൃദുലയ്ക്ക് ഫ്‌ളാറ്റ് നല്‍കിയെന്നായിരുന്നു. എന്നാല്‍ അത് യുവയും അമ്മയും രണ്ട് വര്‍ഷം മുന്‍പ് വാങ്ങിയതാണെന്നും അവിടെയാണ് താമസിക്കുന്നതെന്നും പറയുന്നു.

‘തുമ്പപ്പൂ’ എന്ന സീരിയലിലാണ് മൃദുല വിജയ് ഇപ്പോള്‍ അഭിനയിട്ടുകൊണ്ടിരിക്കുന്നത്. പരമ്പരയില്‍ വീണ എന്ന കഥാപാത്രത്തെയാണ് മൃദുല അവതരിപ്പിക്കുന്നത്. മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്യുന്ന മഞ്ഞില്‍ വിരിഞ്ഞ പൂവിലാണ് യുവ അഭിനയിക്കുന്നത്. വിവാഹശേഷമുളള ജീവിതത്തിലെ ഓരോ നിമിഷങ്ങളും സോഷ്യല്‍ മീഡിയ വഴി താരങ്ങള്‍ പങ്കുവെക്കാറുണ്ട്. ഇവര്‍ക്ക് സ്വന്തമായി ഒറു യുട്യൂബ് ചാനലും ഉണ്ട്. വിവാഹം കഴിഞ്ഞ് മൂന്നുമാസം ആയതിന്റെ സന്തോഷവും മൃദുല പങ്കിട്ടിരുന്നു.

ഇപ്പോഴിതാ മറ്റൊരു സന്തോഷം പങ്കുവെച്ചിരിക്കുകയാണ് താരം. തന്റെ യുട്യൂബ് ചാനലില്‍ ‘എ ഡേ ഇന്‍ മൈ ലൈഫില്‍’ ആണ് സന്തോഷം പങ്കുവെച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് മൃദുല പണിയുന്ന വീടിന്റെ വീഡിയോ ആണ് പങ്കുവെച്ചിരിക്കുന്നത്. മൃദുലയുടെയും മാതാപിതാക്കളുടേയും വര്‍ഷങ്ങളായിട്ടുള്ള സ്വപ്‌നമാണ് ഒരു വീടെന്നും യുവ പറയുന്നു. നിര്‍മ്മാണപ്രവര്‍ത്തികളെല്ലാം ഏകദേശം പൂര്‍ത്തിയായ വീടിന്റെ അവസാനഘട്ട പണികളാണ് ഇപ്പോള്‍ നടക്കുന്നതെന്നും വിടിന്റെ ഇന്റീറിയര്‍ വീടു താമസത്തിന്റെ അന്ന് കാണിച്ചുതരാമെന്നും താരങ്ങള്‍ പറയുന്നു. വീടിന്റെ വീഡിയോ കാണുമ്പോള്‍ എത്രാമത്തെ വീടാണ് ഇവരുടെ എന്ന് ആരാധകര്‍ വിചാരിക്കുന്നുണ്ടാവുമെന്നും എന്നാല്‍ തിരുവനന്തപുരത്ത് എന്റെ അമ്മയും അച്ഛനും താമസിക്കുന്ന വീട് വാടകയ്ക്കാണെന്നും മൃദുല പറയുന്നു.

x