ഭര്‍ത്താവ് അമിത മദ്യപാനത്തെത്തുടര്‍ന്ന് കരള്‍രോഗം വന്ന് മരിച്ചു,ഭര്‍ത്താവ് ആശുപത്രിയില്‍ കിടക്കുമ്പോള്‍ അവള്‍ ചായം തേച്ച് അഭിനയിക്കുന്നു എന്ന് പലരും വിമര്‍ശിച്ചു നടി ഇന്ദുലേഖയുടെ നീറുന്ന ജീവിതകഥ

ലയാള സീരിയല്‍ നടി ഇന്ദുലേഖ എല്ലാവര്‍ക്കും സുപരിചിതയാണ്. സ്‌ക്രീനില്‍ സന്തോഷവും ദു:ഖവും കളിചിരിയും സ്‌ക്രിപ്റ്റിനനുസരിച്ച് മിന്നിമറയുമ്പോള്‍ അവരുടെ യഥാര്‍ത്ഥ ജീവിതം എങ്ങനെയാണെന്ന് നാം ചിന്തിക്കാറില്ല. അത്തരത്തില്‍ ജീവിതത്തിലെ വേദനിപ്പിക്കുന്ന അനുഭവങ്ങളാണ് നടി പങ്കുവെച്ചിരിക്കുന്നത്. ഫ്‌ളവേഴ്‌സ് ടിവി സംപ്രേക്ഷണം ചെയ്യുന്ന ഫ്‌ളവേഴ്‌സ് ഒരുകോടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഇന്ദുലേഖ.

കോളേജില്‍ പഠിക്കുന്ന സമയത്തായിരുന്നു ഇന്ദുലേഖയും ശങ്കര്‍ കൃഷ്ണ(പോറ്റി )യുമായുള്ള പ്രണയം തുടങ്ങുന്നത്. അന്ന് 20 വയസ്സാണ് ഇന്ദുലേഖയുടെ പ്രായം. കേന്ദ്രവിദ്യാലയത്തില്‍ പഠിച്ചതിനാല്‍ തന്നെ മലയാളം കൃത്യമായി എഴുതാനും വായിക്കാനും താരത്തിന് അറിയില്ലായിരുന്നു. കത്തിലൂടെയുള്ള പ്രണയമായതിനാല്‍ ഭാഷ പഠിക്കാതെ നിവൃത്തിയില്ലാതെ വന്നത് കൊണ്ടാണ് മലയാളം പഠിച്ചത്. ശങ്കര്‍ കൃഷ്ണയുമായുള്ള പ്രണയം വീട്ടില്‍ സമ്മതിക്കില്ലെന്ന് അറിയാവുന്നതിനാല്‍ രഹസ്യമായി ഇരുവരും രജിസ്റ്റര്‍ വിവാഹം നടത്തുകയാണ് ചെയ്തത്. മൂന്ന് മാസം ഇക്കാരംയ ആരേയും അറിയിച്ചില്ല. പഠനം പൂര്‍ത്തിയായ ശേഷം ഡാന്‍സ് ക്ലാസില്‍ പോകുകയാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങി ശങ്കര്‍ കൃഷ്ണയ്‌ക്കൊപ്പം പോകുകയാണ് ചെയ്തത്.ശങ്കര്‍ കൃഷ്ണയുടെ വീട്ടില്‍ ഈ ബന്ധത്തോട് ആര്‍ക്കും എതിര്‍പ്പില്ലായിരുന്നു. പിന്നീട് അമ്മയും ചേട്ടനുമൊക്കെ പതിയെ അംഗീകരിച്ചു.

”ദ ഫയര്‍” എന്ന സിനിമ സംവിധാനം ചെയ്ത് കൊണ്ടാണ് ശങ്കര്‍ കൃഷ്ണ സംവിധാന രംഗത്തേക്കെത്തുന്നത്. അതിന് ശേഷം വലിയ പ്രൊജക്ട് വന്നു. അതിന്റെ ഭാഗമായി ബാംഗ്ലൂര്‍ പോകും വഴി സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെടുകയും ഒരുമാസം കിടപ്പിലാവുകയും ചെയ്തു. അപ്പോഴേക്കും ചെയ്യാന്‍ തീരുമാനിച്ച പല പ്രൊജക്റ്റുകളും കൈവിട്ട് പോയിരുന്നു. അതോടെ മദ്യലഹരിയില്‍ കുടുങ്ങിപ്പോയി.”ഡി അഡിക്ഷന്‍ സെന്ററില്‍ എല്ലാം കൊണ്ടു പോയി പോറ്റിയെ നേരെയാക്കാന്‍ നോക്കി എങ്കിലും ഒരു മാസം നന്നായി നടന്നാല്‍ അടുത്ത ദിവസം മുതല്‍ പല കൂട്ടുകാരും വരും. അതൊരു അഡിക്ട് ആണ്, ദേഷ്യപ്പട്ടത് കൊണ്ട് കാര്യമില്ല പറഞ്ഞ് മനസ്സിലാക്കി കൊടുക്കാനേ സാധിയ്ക്കൂ എന്ന് ആയപ്പോള്‍ ഞാന്‍ സംയമനത്തോടെ സമീപിക്കാന്‍ തുടങ്ങി. പക്ഷെ അത് ബന്ധുക്കള്‍ വിലയിരുത്തിയത് മറ്റൊരു അര്‍ത്ഥത്തിലാണ്. ഞാന്‍ ഒഴിച്ചു കൊടുക്കുന്നു എന്ന തരത്തിലാണ് സംസാരിച്ചത്. പക്ഷെ അതൊന്നും ഞാന്‍ കാര്യമാക്കിയില്ല.അതിന് ശേഷം ഇനിയൊരു സങ്കടവും വേണ്ട, നമുക്ക് നന്നായി ജീവിയ്ക്കാം എന്ന് തീരുമാനിച്ച ശേഷമാണ് ലിവര്‍ സിറോസിസ് പോറ്റിയെ പിടി കൂടിയത്.

കരള്‍ രണ്ടും പോയെങ്കിലും ജീവിതത്തിലേക്ക് തിരിച്ചുവരും എന്ന പ്രതീക്ഷ പോറ്റിക്ക് ഉണ്ടായിരുന്നു. ആ സമയത്ത് അധികവും ഞങ്ങള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ തന്നെയായിരിയ്ക്കും. ഓണവും വിഷുവും എല്ലാം ആശുപത്രിയില്‍ തന്നെ. അതിനിടയില്‍ മകള്‍ ജനിച്ചിരുന്നു. ജീവിക്കണം എന്ന ആഗ്രഹം പോറ്റിക്കും ഉണ്ടായിരുന്നു. മദ്യപിക്കരുത് എന്ന് പിന്നീട് സുഹൃത്തുക്കളോട് എല്ലാം പറയും.കൃത്യമായ ഒരു ഫിനാന്‍ഷ്യല്‍ സ്റ്റെഡിലിറ്റി ഞങ്ങള്‍ക്ക് ഉണ്ടായിരുന്നില്ല. പോറ്റി ആശുപത്രിയില്‍ കിടക്കുമ്പോള്‍ അദ്ദേഹത്തിന്റെ നിര്‍ബന്ധം കൊണ്ട് ഞാന്‍ എംബിഎ പൂര്‍ത്തിയാക്കിയിരുന്നു. ഒരു പ്രൈവറ്റ് ബാങ്കില്‍ ജോലിയും ചെയ്യുന്നുണ്ട്. കൂടെ അഭിനയവും. പോറ്റി ആശുപത്രിയില്‍ ഐസിയുവില്‍ കിടക്കുമ്പോഴും ഉത്തരവാദിത്വം കാരണം എനിക്ക് അഭിനയിക്കേണ്ടി വന്നിട്ടുണ്ട്. ദേവി മാഹാത്മ്യം എന്ന സീരിയലില്‍ ദേവി ആയി അഭിനയിച്ചു കൊണ്ടിരിയ്ക്കുകയായിരുന്നു ഞാന്‍. ഒരു നഴ്‌സിന് പണം കൊടുത്ത് പോറ്റിക്ക് അരികി ലാക്കിയാണ് പോയത്. അതിന്റെ പേരില്‍ പലരും വിമര്‍ശിച്ചു. ഭര്‍ത്താവ് ആശുപത്രിയില്‍ കിടക്കുമ്പോള്‍ അവള്‍ ചായം തേച്ച് അഭിനയിക്കുന്നു എന്ന്”-ഇന്ദുലേഖ പറയുന്നു.

അസുഖം കൂടിയതോടെ അദ്ദേഹത്തിന് ദേഷ്യം വര്‍ധിച്ചു. ഇന്ദുലേഖയോട് വെറുതേ ദേഷ്യപ്പെടും. എന്തിനാണ് ഭാര്യയെ വിഷമിപ്പിക്കുന്നത് എന്ന് പലരും ചോദിക്കുമ്പോള്‍ അദ്ദേഹം പറഞ്ഞ മറുപടി ” ഞാന്‍ പോയി കഴിഞ്ഞാല്‍ അവള്‍ എന്നെ ഓര്‍ത്ത് ജന്മം പാഴാക്കരുത്. ഇപ്പോള്‍ തന്നെ ഒരു അകലം പാലിച്ചു കഴിഞ്ഞാല്‍ അവള്‍ അതുമായി പൊരുത്തപ്പെടും” എന്നാണ്‌.ആശുപത്രിവാസം മടുത്തപ്പോള്‍ തനിക്കിനി ആശുപത്രിയില്‍ കിടക്കേണ്ടെന്നും മകള്‍ക്കൊപ്പം കളിച്ച് ചിരിച്ച് നടന്നാല്‍ മതിയെന്നും പറഞ്ഞ ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലേക്ക് വരാനിരിക്കുമ്പോള്‍ വീണ്ടും അദ്ദേഹത്തിന്റെ അസുഖം കൂടുകയും മരണത്തിന് കീഴടങ്ങുകയും ചെയ്തു. ഒറ്റപ്പെടലും വേദനയും കൂടി വന്നു ഇന്ദുലേഖയുടെ ജീവിതത്തില്‍. പിന്നീട് മോള്‍ക്ക് താന്‍ മാത്രമേ ഉള്ളൂ എന്ന തിരിച്ചറിവില്‍ ബാങ്ക് ജോലിക്ക് പോയി. ഭര്‍ത്താവ് മരിച്ച് 15 ദിവസം കഴിഞ്ഞപ്പോഴേക്കും ജെലിക്ക് പോയതിനാല്‍ പല കുത്തുവാക്കുകളും ഇന്ദുലേഖ കേള്‍ക്കേണ്ടി വന്നു.തനിക്ക് ആരോടും പരാതിയും പരിഭവവുമില്ലെന്നും തനിക്ക് കൂട്ടിന് മകളുണ്ടെന്നും ഇന്ദുലേഖ പറയുന്നു. ഇനിയൊരു വിവാഹം കഴിക്കണമെന്ന് ഇനതുവരെ ചിന്തിച്ചിട്ടില്ലെന്നും ആളുകള്‍ക്ക് മുന്നില്‍ താന്‍ കരയാത്തത് കൊണ്ട് അവര്‍ ഞാനൊരു അഹങ്കാരിയാണെന്ന് പറഞ്ഞാല്‍ അതെന്റെ ധൈര്യമാണെന്നും ഇന്ദുലേഖ കൂട്ടിച്ചേര്‍ത്തു.

x