Television

അഭിനയിച്ച സിനിമകളേക്കാൾ കൂടുതലാണ് അമ്മ കാരണം അവസരം നഷ്ടപ്പെട്ട സിനിമകൾ, ഇൻ്റിമേറ്റ് രംഗങ്ങളിൽ അഭിനയിച്ച് വീട്ടിലെത്തുമ്പോൾ അമ്മ പിച്ചും, : അനുഭവങ്ങൾ പങ്കുവെച്ച് രശ്മി സോമൻ

സിനിമ – സീരിയൽ മേഖലയിൽ ചെറുപ്പത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ട താരമാണ് രശ്മി സോമൻ. വളരെ കുറഞ്ഞ സിനിമകളിൽ മാത്രമേ അഭിനയിച്ചിട്ടുവെങ്കിലും നിരവധി സീരിയലുകളിൽ താരം അഭിനയിച്ചിട്ടുണ്ട്. വിവാഹത്തിന് പിന്നാലെ ദുബായിലേയ്ക്ക് പോയ രശ്മി അഭിനയ രംഗത്ത് നിന്ന് ഇടവേളയെടുക്കുകയായിരുന്നു. ഏറെ നാളുകൾക്ക് ശേഷം ഇപ്പോഴിതാ വീണ്ടും രശ്മി അഭിനയത്തിലേയ്ക്ക് തിരിച്ചെത്തുകയായിരുന്നു. സിനിമകളിൽ നല്ല അവസരങ്ങൾ ലഭിക്കുന്നതിനായി താൻ കാത്ത് നിൽക്കുകയാണെന്നും രശ്മി സൂചിപ്പിച്ചു. ഫ്ലവേഴ്സ് ഒരുകോടി ഷോയിൽ പങ്കെടുത്ത് സംസാരിക്കവെയാണ് ഈ കാര്യങ്ങളെല്ലാം രശ്മി തുറന്ന് പറഞ്ഞത്.

സിനിമകളിൽ ആദ്യ കാലത്ത് അഭിനയിക്കുവാൻ അവസരം ലഭിച്ചിരുന്നതായും എന്നാൽ അമ്മ അതിന് അനുവദിച്ചിരുന്നില്ലെന്നും ‘കല്യാണ സൗഗന്ധികം’ എന്ന സിനിമയിൽ ദിവ്യ ഉണ്ണിയ്ക്ക് പകരമായി പകരം നായിക റോളിൽ ആദ്യം നിശ്ചയിച്ചിരുന്നത് തന്നെയായിരുന്നെന്നും, എന്നാൽ അമ്മ സമ്മതിക്കാത്ത സാഹചര്യത്തിൽ അന്ന് ആ അവസരം ഉപേക്ഷിക്കുകയായിരുന്നെന്നും താരം പറയുന്നു. നഷ്ടമായ അവസരങ്ങളെകുറിച്ചോർത്ത് തനിയ്ക്ക് സങ്കടം തോന്നുന്നില്ലെന്നും, നിരവധി തമിഴ് സിനിമകളിലും അവസരം ലഭിച്ചിരുന്നതായി താരം പറയുന്നു.

ആദ്യ കാലത്ത് താൻ സിനിമയിൽ അഭിനയിക്കുന്നതിനോട് അമ്മയ്ക്ക് താൽപര്യമില്ലായിരുന്നെന്നും, എന്നാൽ ഇന്ന് അമ്മ അതിനെ തടയില്ലെന്നും മുൻപ് ‘കാതൽ ദേശം’ എന്ന സിനിമയിൽ തംബു അവതരിപ്പിച്ച കഥാപാത്രമായി തനിയ്ക്ക് അവസരം ലഭിച്ചതാണെന്നും, അന്ന് അത് വേണ്ടാ എന്ന് വെക്കുകയായിരുന്നെന്നും, എ സമയത്ത് അതിൻ്റെ പ്രാധന്യത്തെ സംബന്ധിച്ച് തനിയ്ക്ക് അറിയില്ലായിരുന്നെന്നും , അന്ന് ഒൻപതാം ക്ലാസിൽ പഠിക്കുന്ന സമയമാണെന്നും,ഇപ്പോഴാണ് അന്ന് വേണ്ടെന്ന് വെച്ചത് ഇത്രയും വലിയ വലിയ അവസരമാണെന്ന് തിരിച്ചറിയുന്നതെന്നും രശ്മി കൂട്ടിച്ചേർത്തു.

ഏഴാം ക്ലാസ് മുതലാണ് അഭിനയത്തിലേയ്ക്ക് കടന്നു വരുന്നതെന്നും നിരവധി അവസരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും, ഒട്ടുമിക്കതിനും അമ്മയിൽ നിന്നും അനുവാദം കിട്ടിയിരുന്നില്ലെന്നും ഇടി കുഞ്ഞുമുഹമ്മദിൻ്റെ മഖ്രിബ് എന്ന ചിത്രത്തിലൂടെയായിരുന്നു തുടക്കമെന്നും, വെക്കേഷൻ സമയങ്ങളിൽ മാത്രം അഭിനയിച്ചാൽ മതിയായിരുന്നെന്നും പിന്നീട് മുസ്തഫ പാട്ടൊക്കെ വലിയ ഹിറ്റായി മാറിയപ്പോൾ കൂട്ടുകാരോട് ഇത് തന്നെ അഭിനയിക്കാൻ വിളിച്ച സിനിമയെന്ന് പറയുമ്പോൾ അത് ആരും വിശ്വസിച്ചിരുന്നില്ലെന്നും, എന്തിന് തൻ്റെ ഭർത്താവ് പോലും പുച്ഛിച്ച് തള്ളിയെന്നും അത് വിശ്വസിക്കാൻ തയ്യാറയില്ലെന്നും രശ്മി സൂചിപ്പിച്ചു.

അഭിനയിച്ചതിനേക്കാൾ കൂടുതൽ സിനിമകൾ അമ്മ അഭിനയിക്കാൻ സമ്മതിക്കാത്തവ യായിരിക്കുമെന്നും, കല്ല്യാണ സൗഗന്ധികം സിനിമയിൽ ആദ്യം വിളിച്ചത് സെക്കൻഡ് ഹീറോയിനായിട്ടായിരുന്നെന്നും വലിയ താൽപര്യത്തോടെ അമ്മ ഫോട്ടോ അയച്ചിരുന്നെന്നും, സെറ്റിലെത്തിയപ്പോൾ നായികയാക്കമെന്ന് പറഞ്ഞപ്പോൾ അമ്മ അഭിനയിക്കാൻ സമ്മതിച്ചില്ലെന്നും രശ്മി പറഞ്ഞു. പാട്ടുകളുള്ള സീനെല്ലാം ചിത്രീകരിക്കുന്ന സമയത്ത് തൊട്ടും, പിടിച്ചുമുള്ള അഭിനയം തുടങ്ങിയെന്നും എന്നാൽ അത്തരം ഇന്റിമേറ്റ് രംഗങ്ങളിൽ അഭിനയിക്കുന്നതിനോട് അമ്മയ്ക്ക് താൽപര്യം ഇല്ലായിരുന്നെന്നും അങ്ങനെ അഭിനയിക്കേണ്ട കാര്യമില്ലെന്നും, തൊട്ടും പിടിച്ചുമുള്ള അഭിനയം വേണ്ടെന്ന് പറഞ്ഞ് വീട്ടിലെത്തിയാൽ അമ്മ തന്നെ ധാരാളം പിച്ചി വേദനിപ്പിച്ചിരുന്നതായും രശ്മി ഓർത്തെടുക്കുന്നു.

RAJEESH

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago