Television

മക്കളില്ലായിരുന്നേല്‍ ആത്മഹത്യ ചെയ്‌തേനെ, മക്കളുടെ പഠനാവിശ്യത്തിനും, എന്റെ വിധവ പെന്‍ഷന്‍ ശരിയാക്കാനും ഒരു ജോലിക്കു വേണ്ടിയുമൊക്കെയാണ് പുറത്ത് പോകുന്നത്, അതിനെയെല്ലാം നെഗറ്റീവായി പറയുന്നു; സങ്കടം സഹിക്കാനാകാതെ രേണു

കൊല്ലം സുധിയെ മലയാളികള്‍ ഒരിക്കലും മറക്കില്ല. കലാ കേരളത്തെ വളരെ ചിരിപ്പിച്ച വ്യക്തിയാണ് സുധി യെങ്കിലും പിന്നീട് അദ്ദേഹത്തിന്‍രെ വാഹനാപകടവും അപ്രതീക്ഷിത മരണവും മലയാളികള്‍ക്ക് ഏറെ ഞെട്ടലും വേദനയും ഉണ്ടാക്കിയ വാര്‍ത്ത ആയിരുന്നു. സ്വന്തം വീടെന്ന സ്വപ്‌നം പൂര്‍ത്തിയാക്കാതെയാണ് താരം വിട പറഞ്ഞത്. അടുത്തിടെയാണ് സുധിയുടെ കുടുംബത്തിന് വീട് വയ്ക്കാന്‍ സന്നദ്ധ സംഘടനകള്‍ തീരുമാനിച്ചത്. അതിന്റെ പണികളും തുടങ്ങിയിരുന്നു. താരത്തിന്‍രെ ഭാര്യ രേണു സോഷ്യല്‍ മീഡിയയില്‍ സുധിക്കൊപ്പമുള്ള നല്ല നിമിഷങ്ങള്‍ പങ്കിടാറുണ്ടായിരുന്നു.

പല തരത്തില്‍ രേണുവിനെതിരെ സൈബര്‍ ആക്രമണവും വന്നിരുന്നു. രേണു സുധിയുടെ രണ്ടാം ഭാര്യ ആണ്. ആദ്യ ഭാര്യ സുധിയെയും ഒന്നര വയസുള്ള മകനെയും ഉപേക്ഷിച്ച് പോയതാണ്. പിന്നീടാണ് രേണു ഇവരുടെ ജീവിതത്തില്‍ എത്തിയത്. ഋഷി എന്ന മകനും ഇവര്‍ക്കുണ്ട്. ഇപ്പോഴിതാ രേണു മക്കളെക്കുറിച്ചും തന്‍രെ ഭാവി ജീവിതത്തെ പറ്റിയും തുറന്ന് പറഞ്ഞിരിക്കുകയാണ്. വെറൈറ്റി മീഡിയയോടാണ്‌ രേണുവിന്‍രെ തുറന്ന് പറച്ചില്‍.  ഈ അവസ്ഥ വരുന്നവര്‍ക്ക് മാത്രമേ അത് മനസ്സിലാവൂ.

ജീവന് തുല്യം സ്നേഹിച്ച ഭര്‍ത്താവ് ഇല്ലാതായാല്‍ ആ ദുഖത്തില്‍ നിന്നും കരകയറണം. മക്കള്‍ ഇല്ലായിരുന്നെങ്കില്‍ ഞാന്‍ ആത്മഹത്യ ചെയ്‌തേനെ. ഇന്‍സ്റ്റഗ്രാമില്‍ ഞാന്‍ ഫോട്ടോസ് ഇടുന്നത് ഏട്ടനൊപ്പമുള്ള നല്ല നിമിഷങ്ങളെ ഓര്‍ത്തിട്ടാണ്. എന്നാല്‍ അതിലെല്ലാം പലരും നെഗറ്റീവ് കാണുന്നു. എന്റെ ഈ അവസ്ഥ വരുന്നവര്‍ക്ക് മാത്രമേ അത് മനസ്സിലാവൂ. ഏട്ടന്‍ മരിക്കുന്നതിന് കുറച്ചു നാള്‍ മുന്‍പാണ് എനിക്ക് ഫോണ്‍ വാങ്ങി തന്നത്. അതിന് ശേഷമാണ് ഇന്‍സ്റ്റഗ്രാമില്‍ ഫോട്ടോയും റീല്‍സും ഇടുന്നത്.

അച്ഛനെ സ്നേഹിക്കുന്നവര്‍ മെസേജ് ഇടുമ്പോള്‍ മറുപടി നല്‍കണേ എന്ന് മകന്‍ കിച്ചു ആണ് പറയാറുള്ളത്.  പല കാര്യങ്ങല്‍ക്കുമായി ചേട്ടന്‍ മരിച്ചതില്‍ പിന്നെ പുറത്തിറങ്ങുന്നുണ്ട്. അത് നെഗറ്റീവായി പലരും കാണുന്നു. മക്കളുടെ പഠനത്തിന്റെ ആവശ്യത്തിനും, എന്റെ വിധവ പെന്‍ഷന്‍ ശരിയാക്കാനും ഒരു ജോലിക്കു വേണ്ടിയു മൊക്കെയാണ് പുറത്ത് പോകുന്നത്. ലക്ഷ്മി നക്ഷത്രയും, അനൂപ് സാറും അടക്കമുള്ളവര്‍ സഹായം നല്‍കുന്നുണ്ട്. റേഷന്‍ കടയില്‍ നിന്ന് അരിയും മറ്റും കിട്ടുന്നുണ്ട്. മറ്റുള്ളവര്‍ കാര്യമറിയാതെ കുറ്റപ്പെടുത്തുകയാണ് എന്നും താരം പറയുന്നു.

asif

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago