വീട്ടിൽ വരാൻ പോലും പറ്റാത്ത കാലമായത് കൊണ്ട് മക്കളെ കോൺവെന്റ് സ്‌കൂളിലാക്കുകയായിരുന്നു. അവരെ ഹോസ്റ്റലിലാക്കി തിരികെ പോരുമ്പോൾ രണ്ടാളും ഭയങ്കര കരച്ചിലായിരുന്നു അത്രയും തിരക്കുള്ള കാലമായിരുന്നു അത്: നിഷ സാരംഗ്

പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് നിഷ സാരംഗ്. നിരവധി ചിത്രങ്ങളിലും സീരിയലുകളിലും നിഷ അഭിനയിച്ചിട്ടുണ്ട്. മികച്ച ഒരു നർത്തകി കൂടിയാണ് നിഷ. എങ്കിലും നിഷ ഏറെ ശ്രദ്ധിക്കപ്പെട്ടത് ഉപ്പും മുളകും എന്ന പരമ്പരയിലൂടെ ആയിരുന്നു. പരമ്പരയിലെ നീലിമ എന്ന നീലു പ്രേക്ഷകരുടെ പ്രിയ താരമായി മാറി. ശ്യാമപ്രസാദിന്റെ അഗ്നിസാക്ഷി എന്ന ചിത്രത്തിലൂടെയാണ് നിഷ അഭിനയ രംഗത്ത് എത്തുന്നത്. എന്നാൽ നിഷ തന്റെ സ്വകാര്യ ജീവിതത്തിൽ ഒട്ടേറെ കൈപ്പേറിയ അനുഭവങ്ങളിലൂടെ നീങ്ങേണ്ടതായി വന്നിട്ടുണ്ട്.

എത്ര തിരക്കാണെങ്കിലും കുടുംബത്തെ ചേർത്ത് പിടിക്കാതെ മുന്നോട്ട് പോകാനാവില്ല എന്നാണ് നിഷ പറയുന്നത്. അമ്മയായപ്പോഴും അമ്മൂമ്മയായപ്പോഴും ആ സന്തോഷങ്ങളെ തിരക്കുകൾ കൊണ്ട് തല്ലിക്കെടുത്തരുതെന്ന് നിർബന്ധമുള്ളയാളാണ് ഞാൻ. മൂത്തമകൾ രേവതിയുടെ മകൻ റിച്ചു എന്ന റയാന്റെ കൂടെയാണ് ഇപ്പോൾ തന്റെ ഏറ്റവും പ്രധാന വിനോദമെന്നും നടി വ്യക്തമാക്കുന്നു.
എൽകെജിയിൽ പഠിക്കുന്ന റിച്ചു തന്നെ ങാമ എന്നാണ് വിളിക്കുന്നത്. മക്കളെന്നെ ഇഷാമ്മ എന്നാണ് വിളിക്കുന്നത്. അത് കേട്ട് അവൻ ങാമയാക്കി. ഇളയമകൾ രവിത രണ്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് താൻ അഭിനയത്തിലേക്ക് എത്തുന്നത്. അതുകൊണ്ട് തന്നെ അവരുടെ കുഞ്ഞ് പ്രായത്തിലൊക്കെ ഞാൻ കൂടെ തന്നെ ഉണ്ടായിരുന്നു. സ്‌കൂളിൽ ആറാം ക്ലാസിൽ പഠിക്കുമ്പോഴെക്കും എനിക്കും തിരക്കായി. ആ സമയത്ത് ഒൻപത് സീരിയലിലൊക്കെ അഭിനയിക്കും. അതിനൊപ്പം സിനിമയിലും അഭിനയിക്കും. അത്രയും തിരക്കായിരുന്നു അന്ന്.

വീട്ടിൽ വരാൻ പോലും പറ്റാത്ത കാലമായത് കൊണ്ട് മക്കളെ കോൺവെന്റ് സ്‌കൂളിലാക്കുകയായിരുന്നു. അവരെ ഹോസ്റ്റലിലാക്കി തിരികെ പോരുമ്പോൾ രണ്ടാളും ഭയങ്കര കരച്ചിലായിരുന്നു. ഇക്കാര്യം കഴിഞ്ഞ ദിവസം കൂടി പരാതി പോലെ അവർ പറഞ്ഞിരുന്നതായി നടി സൂചിപ്പിക്കുന്നു. ഇപ്പോൾ റിച്ചുവിന്റെ കൂടെ സമയം ചെലവഴിക്കുന്നത് കാണുമ്പോൾ രണ്ടാളും കുശുമ്പുകുത്താറുണ്ട്. ഷൂട്ടിങ്ങിനിടെയിൽ അഞ്ച് മിനുറ്റ് കിട്ടിയാലും റിച്ചുവിന്റെ വിശേഷം മാത്രമാണ് വിളിച്ച് ചോദിക്കാറുള്ളത്. ഇപ്പോൾ തന്റെ അമ്മയും ഞാനിത്തിരി ഓവറാണെന്ന് പറഞ്ഞ് തുടങ്ങി. അവന്റെ കാര്യത്തിൽ തനിക്കിത്തിരി ടെൻഷൻ കൂടുതലാണ്. ഒരു ചുമയോ ക്ഷീണമോ ഒക്കെ വന്നാൽ എനിക്ക് ടെൻഷനായി തുടങ്ങും.

Articles You May Like

x