കുഞ്ഞരിപ്പല്ലുകൾ വന്നു, ശ്രീനിയുടെ വീട്ടിൽ സർപ്രൈസ് വിസിറ്റ് നടത്തി പേളി: പേരക്കുട്ടിയെ കൊഞ്ചിച്ച് അച്ഛനും അമ്മയും

നടി അവതാരിക ,മോട്ടിവേഷണൽ സ്പീക്കർ, അങ്ങനെ പേളിമാണിയെ വിശേഷിപ്പിക്കാൻ നിരവധി തലക്കെട്ടുകൾ ഉണ്ട് .നടിയുടെ ജീവിതത്തിൽ സംഭവിക്കുന്ന ഓരോ വിശേഷങ്ങളും അറിയാൻ പ്രേക്ഷകർക്ക് ഏറെ ഇഷ്ടമാണ്. യൂട്യൂബ് ചാനലിൽ ഓരോ എപ്പിസോഡുകളിലൂടെ വിശേഷങ്ങൾ ആരാധകരെ അറിയിക്കാറുണ്ട്. ഇപ്പോഴിതാ തൻറെ മകളെ കുറിച്ചുള്ള പുതിയ വിശേഷങ്ങൾ ആണ് പങ്കുവയ്ക്കുന്നത്. മകൾ മുട്ടിൽ ഇഴയാൻ തുടങ്ങിയെന്നു പല്ലുകൾ വന്നു എന്നും താരം വീഡിയോയിലൂടെ പറയുന്നു. ഈ കൊറോണക്കാലത്ത് ആണ് നടി സോഷ്യൽ മീഡിയയിൽ കൂടുതൽ സജീവമായി തുടങ്ങിയത്.

ലക്ഷക്കണക്കിന് സബ്സ്ക്രൈബ്ർസിനെയാണ്  സ്വന്തമാക്കിയത്. ഈ കൊറോണ കാലത്തു തന്നെയായിരുന്നു താരത്തിന്റ ഓരോ വീഡിയോകൾക്കും  ലക്ഷക്കണക്കിന് കാഴ്ചക്കാരെ ലഭിക്കാൻ തുടങ്ങിയത്. മകളുടെ ജനനം ഉൾപ്പെടെയുള്ള വിശേഷങ്ങൾ നടി പങ്കുവച്ചിരുന്നു. മകളുടെ ഓരോ വളർച്ചയും താരം സോഷ്യൽ മീഡിയയിലൂടെ ചിത്രങ്ങളായി പുറത്തു വിടാറുണ്ട് .അടുത്തിടെയാണ് പേളി ശ്രീനിഷ്ൻറെ വീട്ടിലേക്ക് ഒരു സർപ്രൈസ് വിസിറ്റ് നൽകിയത്.
ശ്രീനിഷിന്റെ കുടുംബം ചെന്നൈയിലാണ് സ്ഥിരതാമസമാക്കിയിരിക്കുന്നത് . ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ട് എന്നും വേഗം റെഡി ആകു എന്നു പേളി വീഡിയോയിലൂടെ പറയുന്നത് കേൾക്കാം ശ്രീനിയ്ക്കും ഒരു സർപ്രൈസ് ആണ് പേളി നൽകിയത് .വീട്ടിലെത്തുമ്പോൾ പേരക്കുട്ടിയെ കണ്ട് അച്ഛനും അമ്മയും അത്ഭുതത്തോടെ നോക്കുന്നതും കളിപ്പിക്കുന്നതും വീഡിയോയിലൂടെ പുറത്തു വിട്ടിട്ടുണ്ട്.

പേളി മാണിയുടെ അച്ഛനെ പോലെ തന്നെ മകളും ഒരു മോട്ടിവേഷണൽ സ്പീക്കർ ആണെന്ന് ആരാധകർ കമൻറുകൾ നൽകാറുണ്ട്. പേളിയുടെ മോട്ടിവേഷണൽ വീഡിയോകൾക്കും ലക്ഷണക്കിന് കാഴ്ചക്കാരെ ആണ് ലഭിക്കാറുള്ളത് ‘ ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് പേളിയും ശ്രീനിഷും അടുക്കുന്നത്. ഇരുവരുടെയും പ്രണയം ആദ്യം ഫേക്ക് ആണെന്ന് നിരവധി പേർ അറിയിച്ചിരുന്നു, എന്നാൽ ഏവരെയും അമ്പരപ്പിച്ചുകൊണ്ട് ഇരുവരും വിവാഹിതരാവുകയും ആയിരുന്നു, തുടർന്നുള്ള വിശേഷങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ ഇൽ ശ്രദ്ധേയമായിരുന്നു. ഇപ്പോളിതാ മലയാളക്കരയുടെ ഏറ്റവും നല്ല സെലിബ്രിറ്റി കപ്പിൾസ് ആണ് ഇരുവരും.

ശ്രീനിഷിനെ പോലെ ഒരു ഭർത്താവിനെ കിട്ടാൻ എല്ലാവരും ആഗ്രഹി മെന്ന് നിരവധി പേർ വീഡിയോയ്ക്ക് താഴെ കമൻറ് ചെയ്യാറുണ്ട് . ശ്രീനിഷ് അത്രയേറെ കെയർ ആണ് ഭാര്യയ്ക്ക് നൽകിയിട്ടുള്ളത്, ഇരുവരും ഒന്നിച്ചു ഷോകൾ ചെയ്യുന്നതും പുറത്തുപോകുന്നതും വീട്ടുവിശേഷങ്ങളും എല്ലാം യൂട്യൂബിലൂടെ പ്രേക്ഷകർ കാണാറുണ്ട്. ഏറ്റവുമധികം പിന്തുണ നൽകിയത് പേളി ഗർഭിണിയായിരിക്കുന്ന സമയത്ത് ആണ്. പ്രസവ വീഡിയോ യൂട്യൂബിൽ അപ്ലോഡ് ചെയ്തിരുന്നു. 65 ലക്ഷത്തിലധികം കാഴ്ചക്കാരെ ആയിരുന്നു ആ വീഡിയോ സ്വന്തമാക്കിയത്. പിന്നീടങ്ങോട്ട് നടി പങ്കുവയ്ക്കുന്ന ഓരോ വീഡിയോകൾക്ക് ലക്ഷക്കണക്കിന് കാഴ്ചക്കാരെ ആയിരുന്നു ലഭിച്ചു കൊണ്ടിരുന്നത്. ശ്രീനിഷും ഒപ്പം കൂടിയതോടെ ആരാധകർക്കും വീഡിയോ കാണാൻ താല്പര്യം കൂടുകയായിരുന്നു.

Articles You May Like

x