ഒൻപതാം മാസം ആഘോഷിക്കാൻ സാന്റയായി നിലാ ബേബി : ചിത്രം ഏറ്റെടുത്ത് സെലിബ്രിറ്റികളും ആരാധകരും

ചിരിപ്പിച്ചും ചിന്തിപ്പിച്ചും മലയാളികളുടെ ഹൃദയം കീഴടക്കുകയാണ് പേളി മാണിയും ശ്രീനിഷും. ഇരുവരുടെയും ജീവിതത്തിലേക്ക് മകൾ നില വന്നതിനു ശേഷം ആഘോഷത്തിന്റെ നിമിഷങ്ങളാണ്. മകളുടെ ഒരോ കുഞ്ഞു വിശേഷങ്ങളും ആരാധകരെ അറിയിക്കാറുണ്ട്. വിവാഹത്തിനു ശേഷമാണ് പേളിയും ശ്രീനിഷും യൂട്യൂബ് ചാനലിൽ സജീവമായി വന്നത്. അതുമുതൽ താരങ്ങൾ വളരെ ആക്ടീവ് ആണ്. വീഡിയോകൾ ഒന്നിലധികം പങ്കുവയ്ക്കാറുണ്ട്. ഈ ക്രിസ്മസ് കാലത്ത് ഇരുവരുടെയും ജീവിതത്തിൽ മറ്റൊരു സന്തോഷം കൂടി വന്നിരിക്കുകയാണ്. നിലക്ക് 9 മാസം തികയുന്നു.

ഈ സന്തോഷത്തിൽ താരങ്ങൾ ഒരു ഫോട്ടോ ഷൂട്ടും സംഘടിപ്പിച്ചിട്ടുണ്ട്, ക്രിസ്മസ് കാലം ആയതുകൊണ്ടുതന്നെ ചിത്രങ്ങളിൽ സാന്താക്ലോസ് ആയാണ് ഒരുക്കിയിരിക്കുന്നത്. ക്യൂട്ടായ ചിത്രത്തിന് ആയിരങ്ങളാണ് കമൻറുകൾഉമായി എത്തിയത് ,ഇൻസ്റ്റഗ്രാമിൽ നിലയ്ക്ക് ഇപ്പോൾ തന്നെ നിരവധി ഫാൻ പേജുകൾ ഉണ്ട്. ഓരോ പേജുകളിലും നിലയുടെ ചിത്രങ്ങൾ വൈറലായി മാറി കൊണ്ടിരിക്കുകയാണ്. ഞങ്ങളുടെ കണ്മണിക്ക് ഒമ്പതാം മാസം ആയിരിക്കുകയാണെന്നും സാന്റയായി നിങ്ങളുടെ മുന്നിൽ വരുന്നു എന്നും പേളി ചിത്രങ്ങൾക്ക് താഴെ കുറിച്ചിട്ടുണ്ട്. നില വളരുന്ന ഓരോ നിമിഷവും പേളി ഇൻസ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കാറുണ്ട്.

ശ്രീനിഷും ഇപ്പോൾ കൊച്ചിയിലാണ് താമസം, അടുത്തിടെ ശ്രീനിഷിന്റ സ്വന്തം വീടായ ചെന്നൈയിലേക്ക് ഇരുവരും സർപ്രൈസായി യാത്ര പോയതും ചാനലിലൂടെ പങ്കുവെച്ചിരുന്നു, പങ്കുവയ്ക്കുന്ന ഒരു വീഡിയോകൾക്കും ലക്ഷക്കണക്കിന് കാഴ്ചക്കാരെ ആണ് ലഭിക്കാറുള്ളത്, ഇപ്പോൾ തന്നെ 15 ലക്ഷത്തിലധികം സബ്സ്ക്രൈബ്സ്നെ സ്വന്തമാക്കി കഴിഞ്ഞു. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് പേളിയും ശ്രീനിഷും അടുക്കുന്നത്, ഇരുവരും ഷോയിലൂടെ തന്നെ പ്രണയിക്കുകയും ചെയ്തു, ആ പ്രണയബന്ധം ഒരു ഫേക്ക് ആണെന്ന് പലരും വിധി എഴുതിയിരുന്നു ,പക്ഷേ എല്ലാവരെയും ഞെട്ടിച്ചു കൊണ്ടായിരുന്നു ഇരുവരും വിവാഹ വാർത്ത പ്രേക്ഷകരുടെ പങ്കുവെച്ചത് .ഹിന്ദു രീതിയിലുള്ളതും ക്രിസ്ത്യൻ രീതിയിലുള്ള ആചാരങ്ങൾ ആയിരുന്നു വിവാഹത്തിന് നടത്തിയത് .

ശ്രീനി ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ സൗഭാഗ്യമാണ് എന്ന് പലതവണ സോഷ്യൽ മീഡിയയിലൂടെ പേളി കുറിച്ചിട്ടുണ്ട് , എല്ലാ കാര്യങ്ങൾക്കും സപ്പോർട്ട് ആയി നിൽക്കുന്നത് ശ്രീനിഷ് തന്നെയാണ്. മലയാളത്തിലും അന്യഭാഷയിൽ ഉള്ള മിനിസ്ക്രീൻ പരമ്പരകളിൽ ശ്രീനി സജീവമായി അഭിനയിക്കുകയാണ്.
ഹെർമോ പ്രൊഡക്ഷൻസ് ആണ് നിലയുടെ ഈ പുതിയ ഫോട്ടോ പകർത്തിയത്. ഫോട്ടോഗ്രാഫർ അഭിജിതിൻ്റെ കാമറയിലാണ് ഈ ചിത്രം പതിഞ്ഞത്. നിരവധി സെലിബ്രിറ്റികൾ ആണ് ചിത്രങ്ങൾക്ക് താഴെ കമൻറുകൾ ഉമായി എത്തിയത്. ഈ കഴിഞ്ഞ ദിവസമായിരുന്നു പേളിയുടെ സഹോദരി റേച്ചലിന്റെ ഭർത്താവിൻറെ പിറന്നാൾ ആഘോഷം നടത്തിയത് .പേളി സോഷ്യൽ മീഡിയയിലൂടെ ചിത്രങ്ങളും പങ്കുവച്ചിരുന്നു. സഹോദരി റേച്ചലിൻറെ പേജുകളിലും നിലയുടെ ചിത്രങ്ങൾ ഇടയ്ക്ക് പങ്കുവയ്ക്കാറുണ്ട്.

Articles You May Like

x