ഞാൻ വളരെ സീരിയസായി കണ്ടതൊന്നും അവൾക്ക് അങ്ങനെയായിരുന്നില്ല, നടിമാരുടെ യഥാർത്ഥ സ്വഭാവം മനസ്സിലാക്കി വിവാഹം കഴിക്കുന്നതായിരിക്കും ഉചിതം; ശ്രീജയെ പറ്റി സെന്തിൽ

ബാലചന്ദ്രമേനോൻ സിനിമയിലേക്ക് കൊണ്ടുവന്ന താരമാണ് ശ്രീജ. കൃഷ്ണ ഗോപാൽ എന്ന സിനിമയിൽ നായികയായി അരങ്ങേറിയ താരം സഹോദരൻ സഹദേവൻ, വടക്കുംനാഥൻ, വാൽക്കണ്ണാടി, വടക്കുംനാഥൻ, ഭാർഗവചരിതം തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിരുന്നു. ഈ ചിത്രങ്ങളിലെ ഒക്കെ ചെറിയ വേഷങ്ങളിലൂടെ തിളങ്ങി നിന്നപ്പോഴും തമിഴ്നാട്ടിലെ സീരിയലുകളിൽ ശ്രദ്ധിക്കപ്പെട്ട കഥാപാത്രങ്ങളാണ് താരം കൈകാര്യം ചെയ്തത്. വിവാഹശേഷം ഭർത്താവിന്റെ നായികയായി മാത്രമേ സീരിയലുകളിൽ അഭിനയിക്കു എന്ന തീരുമാനവും താരമെടുത്തു. തമിഴ് സീരിയൽ പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരമായ സെന്തിലാണ് ശ്രീജയെ വിവാഹം കഴിച്ചിരിക്കുന്നത്. ശരവണൻ മീനാക്ഷി എന്ന സീരിയലിലൂടെ ജനപ്രീതി നേടിയ ഇരുവരും ജീവിതത്തിൽ ഒന്നിച്ചപ്പോൾ ആരാധകർക്ക് ആയിരുന്നു വളരെയധികം സന്തോഷം. മലയാളിയായ ശ്രീജ തമിഴ് ടെലിവിഷൻ രംഗത്താണ് ശ്രദ്ധിക്കപ്പെട്ടിട്ടുള്ളത്

ശരവണൻ മീനാക്ഷി എന്ന സീരിയലിലെ നായകനും നായികയുമായി പ്രത്യക്ഷപ്പെട്ട ഇരുവരും പ്രണയത്തിലാവുകയും 2014 വിവാഹിതരാവുകയുമായിരുന്നു. ഏറനാളത്തെ കാത്തിരിപ്പിനൊടുവിൽ ആണ് ഇരുവർക്കും ഒരു കുഞ്ഞു പിറന്നത്. വിവാഹം കഴിഞ്ഞതോടെ അഭിനയരംഗത്തെ തിരക്കുകളിൽ നിന്നും മാറിയ താരം ഇന്നും തമിഴ് പ്രേക്ഷകർക്ക് സുപരിചിതയാണ്.
2011ൽ മൂന്ന് സീസണുകളിലായി സംപ്രേക്ഷണം ചെയ്ത പരമ്പരയിലെ ആദ്യ സീസണിൽ ആണ് ശ്രീജയും സെന്തിലും ഒന്നിച്ച് അഭിനയിച്ചെത്തിയത്. ഇപ്പോൾ സീരിയലിനെ പറ്റിയും ശ്രീജയെപ്പറ്റിയും ഉള്ള സെന്തിലിന്റെ വാക്കുകളാണ് ആളുകൾ ഏറ്റെടുക്കുന്നത്. സീരിയലിലെ മീനാക്ഷി എന്ന കഥാപാത്രത്തെ പോലെ അത്ര പാവം ഒന്നുമല്ല ശ്രീജ എന്നാണ് സെന്തിൽ പറയുന്നത്. യഥാർത്ഥ ജീവിതത്തിൽ വളരെയധികം കണിശക്കാരിയാണ്. വീട്ടിൽ ശ്രീജയുടെ തീരുമാനങ്ങൾ ആണ് എപ്പോഴും നടക്കുന്നത്. നടിമാരുടെ യഥാർത്ഥ സ്വഭാവം അറിയാതെ അവരെ വിവാഹം കഴിക്കരുതെന്നാണ് മറ്റു താരങ്ങളോട് തമാശയായി സെന്തിൽ പറയുന്നത്. യൂട്യൂബ് ചാനലിലൂടെയാണ് താരം തന്റെ കുടുംബ വിശേഷങ്ങളൊക്കെ പങ്കുവെക്കുന്നത്

ശ്രീജയെ വിവാഹം ചെയ്ത ശേഷം ജീവിതത്തിൽ വന്ന മാറ്റത്തെപ്പറ്റിയും സെന്തിൽ പറയുന്നു. കുറച്ചൊക്കെ ജീവിതത്തിന് അടുക്കും ചിട്ടയും വന്നത് ശ്രീജയുടെ വരവിന് ശേഷമാണ്. ദേശ്യക്കാരനായിരുന്നു താൻ ശാന്തനായി. പുള്ളിക്കാരി എന്നെക്കാളും വലിയ ദേഷ്യക്കാരിയാണ്. ആരെങ്കിലും വിട്ടുകൊടുക്കേണ്ടെ എന്ന് കരുതി. വിവാഹം കഴിഞ്ഞ് ആദ്യനാളുകളിൽ പൊരുത്തപ്പെടാൻ സമയമെടുത്തെന്നും പറയുന്നുണ്ട്. ഉള്ളിലെ ഈഗോ മാറി പരസ്പരം മനസ്സിലാക്കി. ജീവിതത്തെ കുറിച്ചുള്ള എൻറെ കാഴ്ചപ്പാട് ശ്രീജയുടെ നിന്ന് വ്യത്യസ്തമായിരുന്നു. ഞാൻ വളരെ പ്രാധാന്യത്തോടെ കണ്ടതൊന്നും അവൾക്ക് വലിയ കാര്യമായിരുന്നില്ല. താരമായിരുന്നിട്ടും ഒരു സോഷ്യൽ മീഡിയ അക്കൗണ്ട് പോലുമില്ല. ആഡംബരങ്ങളോട് തീരെ താല്പര്യമില്ല. വിദേശത്ത് ടൂർ പോകണമെന്നില്ല. നാട്ടിലേക്ക് കൊണ്ടുപോകണം എന്നതാണ് വലിയ ആഗ്രഹം എന്നാണ് ശ്രീജയെ പറ്റി സെന്തിൽ പറയുന്നത്

x