ഞാൻ വീണ്ടും അമ്മൂമ്മയായി,അഞ്ചാമത്തെ പേരക്കുട്ടിയാണ്, മൂന്നാഴ്ച മുമ്പായിരുന്നു പ്രസവം, പുറത്ത് പറയാൻ വൈകി: കുടുംബത്തിലെ പുതിയ സന്തോഷം പങ്കുവെച്ച് ലക്ഷ്മി നായർ

കുക്കറി ഷോയിലൂടെ പ്രേക്ഷകർക്ക് പ്രീയങ്കരിയായ താരമാണ് ലക്ഷ്മി നായർ. തിരുവനന്തപുരം ലോ അക്കാഡമി പ്രിൻസിപ്പലായിട്ടും ലക്ഷ്മി സേവനമനുഷ്ഠിച്ചിട്ടുണ്ട്. അഡ്വക്കേറ്റായ അജയ് കൃഷ്ണനാണ് ലക്ഷ്മി നായരുടെ ഭർത്താവ്. പാചക സാഹിത്യത്തിൽ മൂന്ന് പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. മാജിക് ഓവൻ സീരീസിൽ പാചക കല, പാചകവിധികൾ, പാചക രുചി എന്നിവയാണ് അവ.

കഴിഞ്ഞ ദിവസമാണ് താൻ വീണ്ടും മുത്തശ്ശിയായ വിവരം ലക്ഷ്മിയും കടുംബവും പുറത്ത് വിട്ടത്. ലക്ഷ്മിയുടെ മകൻ വിഷ്ണുവിനും ഭാര്യ അനുവിനും ഒരു പെൺകുഞ്ഞ് പിറന്നിരിക്കുകയാണ്. ലക്ഷ്മിയുടെ വീ‍ഡിയോകളിലെ സ്ഥിരം സാന്നിധ്യമായതുകൊണ്ട് അനുകുട്ടിക്കും നിരവധി ആരാധകരുണ്ട്.

ഇപ്പോഴിതാ അനുരാധയ്ക്ക് കുഞ്ഞ് പിറന്നതുമായി ബന്ധപ്പെട്ട് അധികം ആർക്കും അറിയാത്ത ചില കാര്യങ്ങൾ കൂടി പങ്കുവെക്കുകയാണ് ലക്ഷ്മി. ‘ഞാൻ വീണ്ടും അമ്മൂമ്മയായി.’ ‘ആ സന്തോഷം പങ്കുവെയ്ക്കുന്നു’ എന്ന തലക്കെട്ട് നൽകിയാണ് പുതിയ വീഡിയോ ലക്ഷ്മ പങ്കുവെച്ചിരിക്കുന്നതും വിശേഷങ്ങൾ പങ്കിട്ടിരിക്കുന്നതും. ഇന്നത്തെ ദിവസത്തിന് ഒരു പ്രത്യേകതയുണ്ട്. ഞാൻ വളരെ ഹാപ്പിയായിട്ടാണ് നിൽക്കുന്നത്. കുറച്ച് പേർക്കെങ്കിലും കാര്യം മനസിലായിക്കാണും.’

എങ്കിലും ഞാൻ അറിയാത്തവർക്കായി പറയുകയാണ്. ഞാൻ വീണ്ടും അമ്മൂമ്മയായി. അതായത് മുത്തശ്ശിയായി. ചിലർ പറയും അച്ഛമ്മയായി എന്ന്. എനിക്ക് പക്ഷെ അമ്മമ്മ എന്ന് പറയുന്നത് കേൾക്കാനാണ് ഇഷ്ടം. കാരണം അനു എനിക്ക് മോളെപ്പോലെയാണല്ലോ. വലിയ സന്തോഷത്തിലാണ്. ഇത് എന്റെ അഞ്ചാമത്തെ പേരക്കുട്ടിയാണ്. എല്ലാം ദൈവത്തിന്റെ അനു​ഗ്രഹം. രണ്ട് ദിവസം മുമ്പാണ് കുഞ്ഞ് പിറന്നുവെന്നത് അനൗൺസ് ചെയ്തതെങ്കിലും പ്രസവം രണ്ട് മൂന്ന് ആഴ്ച മുമ്പാണ് നടന്നത്. മൂന്ന്, നാല് ആഴ്ച കഴിഞ്ഞു. ഇത്രയുംനാൾ വെയിറ്റ് ചെയ്തത് കുഞ്ഞ് ആരോ​ഗ്യവതിയാകാൻ വേണ്ടിയാണ്.’

പ്രതീക്ഷിക്കാതെ കുറച്ച് നേരത്തെയായിരുന്നു പ്രസവം. അതുകൊണ്ട് തന്നെ കുഞ്ഞിനും അമ്മയ്ക്കും കുറച്ച് സംരക്ഷണം വേണ്ട സമയമായിരുന്നു. അതുകൊണ്ടാണ് തിരക്ക് പിടിച്ച് കുഞ്ഞ് പിറന്നത് അനൗൺസ് ചെയ്യാതിരുന്നത്. അനുകുട്ടിക്ക് സിസേറിയനായിരുന്നു. ഇപ്പോൾ സുഖം പ്രാപിച്ച് വരികയാണ്. കുഞ്ഞും അമ്മയും സുഖമായി ഇരിക്കുന്നു.’ ‘അതിന്റെ സന്തോഷമാണ് വീട്ടിൽ എല്ലാവർക്കും’, എന്നാണ് കുഞ്ഞ് പിറന്നസന്തോഷത്തെ കുറിച്ച് സംസാരിച്ച് ലക്ഷ്മി നായർ പറഞ്ഞത്. പലരും ഒരുപാട് ചോദ്യങ്ങൾ കമന്റ് ബോക്സിലൂടെ ചോദിച്ചിരുന്നു. സമയ കുറവുകൊണ്ടാണ് ഒന്നിനോടും പ്രതികരിക്കാതെ ഇരുന്നതെന്നും ലക്ഷ്മി കൂട്ടിച്ചേർത്തു.

Articles You May Like

x