മാഞ്ചസ്റ്ററിൽ നിന്നും ഞാൻ വീട്ടിൽ തിരികെ എത്തി, അടുത്ത പേരക്കുട്ടി വരാൻ പോകുന്നു, ഏഴാം മാസത്തിൽ പറഞ്ഞാൽ മതിയെന്ന് തീരുമാനിച്ചിരുന്നു; മകന് കുഞ്ഞ് പിറക്കാൻ പോകുന്ന സന്തോഷം പങ്കുവെച്ച് ലക്ഷ്മി നായർ

കുക്കറി ഷോ ടെലിവിഷൻ പ്രേക്ഷകർ കാണാൻ തുടങ്ങിയ കാലം മുതൽ മലയാളിക്ക് ലക്ഷ്മി നായരെ അറിയാം. എഴുത്തുകാരി, അധ്യാപിക, ടെലിവിഷൻ അവതാരക എന്നിങ്ങനെ വ്യത്യസ്തമായ രീതികളിൽ വ്യക്തിമുദ്ര പതിപ്പിച്ചയാളാണ് ഡോ.ലക്ഷ്മി. ലോ അക്കാദമി പ്രിൻസിപ്പാളായിരിക്കെ ഏറെ വിവാദങ്ങളും ലക്ഷ്മി നായരെ തേടിയെത്തി. ഇതുവരെയുള്ള ജീവിതത്തെ കുറിച്ച് ലക്ഷ്മി ആരാധകരുമായി ഇടയ്ക്കിടെ പങ്കുവെക്കാറുണ്ട്.വിശേഷങ്ങൾ പങ്കിടാൻ ലക്ഷ്മി ആരംഭിച്ച യുട്യൂബ് ചാനലിന് വലിയ വ്യൂവർഷിപ്പാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. യുട്യൂബ് നോക്കി വിഭവങ്ങൾ ഉണ്ടാക്കുന്നതിന് മുമ്പ് സാധാരണ വീട്ടമ്മമാർ പുതിയ പരീക്ഷണങ്ങൾ നടത്തിയിരുന്നത് ലക്ഷ്മി നായരുടെ മാജിക്ക് ഓവന്റെ എപ്പിസോഡുകൾ കണ്ട് അത് ബുക്കിൽ‌ കുറിച്ചിട്ടായിരുന്നു. കഴിഞ്ഞ കുറച്ച് നാളുകളായി മകൾക്കും ഭർത്താവിനും അവരുടെ കു ഞ്ഞുങ്ങൾക്കും ഒപ്പം മാഞ്ചസ്റ്ററിലായിരുന്നു താരം. അവധി ആഘോഷിക്കാൻ പോയതായിരുന്നു.

മകൾക്ക് ഒറ്റ പ്രസവത്തിൽ മൂന്ന് കുഞ്ഞുങ്ങൾ പിറന്നതിന്റെ സന്തോഷവും അവരുടെ പിറന്നാൾ ആഘോഷത്തിന്റെ വീ‍ഡിയോയുമെല്ലാം ലക്ഷ്മി നേരത്തെ പങ്കിട്ടിരുന്നു. ഇപ്പോഴിതാ തനിക്ക് വീണ്ടും ഒരു പേരകുട്ടി കൂടി പിറക്കാൻ പോകുന്ന സന്തോഷത്തിലാണ് ലക്ഷ്മി. താരത്തിന്റെ മകന്റെ ഭാര്യ അനു ഏഴ് മാസം ​ഗർഭിണിയാണ്. സാധാരണ മകളുടെ അടുത്തേക്ക് പോയാൽ അഞ്ച് മാസത്തോളം അവിടെ ചിലവഴിച്ചിട്ടാണ് ലക്ഷ്മി മടങ്ങാറുള്ളത്. എന്നാൽ ഇത്തവണ രണ്ടര മാസം മാത്രമാണ് നിന്നത്. വേ​ഗത്തിൽ എന്തിനാണ് നാട്ടിലേക്ക് വന്നതെന്ന സംശയം ആരാധകർക്കും താരത്തിന്റെ വീഡിയോ കണ്ടപ്പോൾ ഉണ്ടായിരുന്നു. ഇപ്പോഴിതാ എല്ലാവരുടെയും സംശയങ്ങൾക്കുള്ള മറുപടിയും ഒരു പുതിയ അം​ഗം കൂടി കുടുംബത്തിലേക്ക് വരുന്നതിനെ കുറിച്ചും പങ്കിട്ടിരിക്കുകയാണ് ലക്ഷ്മി.

‘മാഞ്ചസ്റ്ററിൽ നിന്നും ഞാൻ വീട്ടിലേക്ക് തിരികെ എത്തി. ചേച്ചി എന്നാണ് തിരിച്ച് വരുന്നതെന്ന് കുറേപ്പേർ ചോദിച്ചിരുന്നു. ഓണത്തിന് മുമ്പ് വരുമോയെന്നായിരുന്നു ചോദ്യങ്ങൾ. ഓണം സീരിസൊന്നും മുടക്കില്ല. ഞാൻ സജീവമായി ഉണ്ടാവും. അവിടുന്ന് ഇങ്ങോട്ടേക്ക് വരുന്നത് ഷൂട്ട് ചെയ്യില്ലെന്ന് ഞാൻ ആദ്യമെ പറഞ്ഞിരുന്നു. അതിനുള്ളൊരു മാനസികാവസ്ഥയിലായിരുന്നില്ല ഞാൻ. തിരികെ വന്നതിന്റെ ക്ഷീണമൊക്കെ മാറി.’

‘എന്നെ കാത്തിരിക്കുന്ന കുറേപേർ ഇവിടെയുമുണ്ടല്ലോ. അതും സന്തോഷമാണ്. വിഷ്ണുവും അനുക്കുട്ടിയും അമ്മ എപ്പോഴാണ് വരുന്നതെന്ന് ചോദിച്ച് വിളിക്കാറുണ്ടായിരുന്നു. പൊതുവെ അഞ്ച് മാസമൊക്കെ നിന്നാണ് ഞാൻ വരാറുള്ളത്. ഇത്തവണ നേരത്തെ തിരികെ പോന്നു. രണ്ടര മാസമായപ്പോൾ തിരിച്ചെത്തിയെന്ന്’, പറഞ്ഞുകൊണ്ടാണ് ലക്ഷ്മി വീഡിയോ ആരംഭിച്ചത്.

ശേഷമാണ് മകന്റെ ഭാര്യ ​​ഗർഭിണിയാണെന്ന് ലക്ഷ്മി വെളിപ്പെടുത്തിയത്. വീഡിയോയിൽ അനുവിനെയും ലക്ഷ്മി ഉൾപ്പെടുത്തിയിരുന്നു. ‘ഞാൻ തിരിച്ചുവരാനൊരു കാരണമുണ്ട്. നമുക്കെല്ലാവർക്കും എക്‌സൈറ്റ്‌മെന്റും സന്തോഷവുമൊക്കെ തരുന്ന കാര്യമാണ്. അനുക്കുട്ടി പ്രഗ്നന്റാണ്. അടുത്ത ഗ്രാൻഡ് ചൈൽഡ് വരാൻ പോവുന്നു.’ ‘അതിന്റെ സന്തോഷത്തിലാണ് എല്ലാവരും. ഈയൊരു സമയത്ത് നിങ്ങളോട് പറയണമെന്ന് ഞങ്ങൾ തീരുമാനിച്ചതാണ്. എന്നും ഞങ്ങൾ വീഡിയോ കോളിലൂടെ കാണാറുണ്ടായിരുന്നു. അഞ്ചാം മാസം തീരാറായപ്പോഴാണ് ഞാൻ ഇവിടെ നിന്നും പോവുന്നത്. ഇപ്പോൾ ഏഴ് മാസമായി. ഇനി ഞാൻ ഇവിടെത്തന്നെയുണ്ടാവും. ഏഴാം മാസത്തിലെ ചടങ്ങെല്ലാം ചെയ്യാനുണ്ടെന്നും’, ലക്ഷ്മി പറഞ്ഞു.

 

Articles You May Like

x