Television

പ്രചരിക്കുന്നത് ഒന്നും സത്യമല്ല ദയവ് ചെയ്‌ത് ആരും ഇതുപോലുള്ളത് വിശ്വസിക്കരുത്; വൈക്കം വിജയലക്ഷ്‌മി പ്രതികരിക്കുന്നു

സെല്ലുലോയ്ഡ് എന്ന മലയാളസിനിമയിലൂടെ ഹിറ്റ് ഗാനം പാടിക്കൊണ്ട് മലയാള മനസ്സുകളുടെ ഹൃദയം കീഴടക്കിയ ഗായികയാണ് വൈക്കം വിജയലക്ഷ്മി. വേറിട്ട ശബ്ദത്തിലൂടെ വിജയലക്ഷ്മി മലയാളസിനിമയുടെ ഗായിക നിരയിൽ ശ്രദ്ധേയയായി .പിന്നീട് അന്യഭാഷയിലേക്ക് താരം കടന്നു, ഇപ്പോൾ കൈനിറയെ ഒട്ടേറെ ഗാനങ്ങളാണ് വൈക്കം വിജയലക്ഷ്മിക്ക് സ്വന്തമായുള്ളത്. സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ ശാസ്ത്രീയസംഗീതത്തിന് ഒന്നാം സ്ഥാനം കരസ്ഥമാക്കി കൊണ്ടായിരുന്നു താരം ആദ്യം വാർത്തകളിൽ ഇടം നേടിയത്. കണ്ണുകാണാത്ത ഒരു പെൺകുട്ടി അതി മനോഹരമായി പാടുന്നു- മലയാളികൾ ശ്രദ്ധിച്ചതും ഈ ഒരു പോയിൻറ് തന്നെയായിരുന്നു. വിജയലക്ഷ്മിക്ക് ജീവിതം സംഗീതമാണ് സംഗീതത്തിനു വേണ്ടിയാണ് അവർ ജീവിതം മാറ്റി വെച്ചിരിക്കുന്നത്. ഇപ്പോൾ തമിഴിൽ ഉൾപ്പെടെ നിരവധി ഗാനങ്ങൾ താരം പാടിയിട്ടുണ്ട്.

ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാൻ വൈക്കം വിജയലക്ഷ്മിക്ക് വളരെ ചുരുങ്ങിയ സമയം കൊണ്ട് സാധിച്ചു .വിദേശങ്ങളിൽ ഉൾപ്പെടെ താരം നിരവധി ഷോകളും ഇതിനോടകം ചെയ്തിട്ടുണ്ട്. വേറിട്ട ശബ്ദം തന്നെയാണ് വൈക്കം വിജയലക്ഷ്മിയെ മറ്റുള്ളവരിൽ നിന്ന് ശ്രദ്ധേയയാക്കിയത്. സ്റ്റൈലിഷ് ഹിറ്റ് ഗാനങ്ങളും യുഗ്മ ഗാനങ്ങളും എല്ലാം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ആരാധകർ സ്വീകരിച്ചു.അടുത്തിടെയാണ് വൈക്കം വിജയലക്ഷ്മിക്ക് കാണിച്ച് തിരിച്ചുകിട്ടാനുള്ള ചികിത്സയിലാണെന്ന് വ്യക്തമാക്കിയത്. ഇപ്പോൾ നേരിയ ഒരു വെളിച്ചം കണ്ടു വന്നിട്ടുണ്ടെന്നും ചികിത്സ മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്, പ്രതീക്ഷ നൽകുന്നതാണെന്നും വിജയലക്ഷ്മി അഭിമുഖങ്ങളിലും വെളിപ്പെടുത്തിയിരുന്നു.

എന്നാൽ ഈ വാർത്ത പുറത്ത് വന്നതിന് പിന്നാലെ വിജയലക്ഷ്മിക്ക് കാഴ്ച തിരിച്ചു കിട്ടി എന്ന തരത്തിലുള്ള ചില ഊഹാപോഹങ്ങൾ യൂട്യൂബിലൂടെ ഉയർന്നു .വാർത്തയ്ക്കെതിരെ ഇപ്പോൾ വൈക്കം വിജയലക്ഷ്മി തന്നെ പ്രതികരിക്കുകയാണ്.കാഴ്ച തിരിച്ചു കിട്ടി എന്നും താൻ കാഴ്ചയുടെ ലോകത്തേക്ക് വന്നിരിക്കുകയാണെന്ന തരത്തിലുള്ള വാർത്തകളാണ് ഇപ്പോൾ വന്നുകൊണ്ടിരിക്കുന്നത് ,ഈ വാർത്തകൾ തികച്ചും തെറ്റാണ്, താൻ ഇപ്പോൾ ചികിത്സയിലാണ്, ചികിത്സ കഴിഞ്ഞതിനുശേഷം മാത്രമേ കാഴ്ചയുടെ കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാവുകയുള്ളൂ. എൻറെ ആരാധകരെ ഞാനത് അറിയിക്കുകയും ചെയ്യും. ഇത്തരത്തിലുള്ള വാർത്തകൾ കെട്ടിച്ചമച് വിടരുതെന്നും വിജയലക്ഷ്മി പ്രതികരിച്ചു.

മരുന്നുകൾ കഴിക്കുന്നതിന്റെ ഡെവലപ്മെന്റ്സ് മാത്രമാണ് ഇപ്പോൾ കണ്ണിന് ലഭിച്ചിട്ടുള്ളത്, നേരിയ വെളിച്ചം മാത്രമാണ് അല്ലാതെ പൂർണ്ണമായ കാഴ്ച തനിക്ക് ലഭ്യമായിട്ടില്ല, അടുത്തവർഷം അമേരിക്കയിൽ പോയി ചികിത്സയുടെ കാര്യങ്ങളെ കുറിച്ച് കൂടുതൽ അന്വേഷിക്കുകയും ചികിത്സ നടപ്പാക്കുകയും ചെയ്യും ,ഇത്തരത്തിലുള്ള വാർത്തകൾ ആരും വിശ്വസിക്കരുത്, പലതരത്തിലുള്ള ഫോൺകോളുകൾ തനിക്ക് വരുന്നുണ്ട് അതുകൊണ്ടാണ് സത്യം പറയുന്നത് എന്നും താരം വ്യക്തമാക്കി. മാത്രമല്ല ചികിത്സ ശരിയായ രീതിയിൽ നടക്കാനും തനിക്ക് കാഴ്ച കിട്ടാനും എല്ലാവരും പ്രാർത്ഥിക്കണമെന്നും താരം കൂട്ടിച്ചേർത്തു, മാത്രമല്ല യുഎസില്‍ പോയി ഡോക്ടറെ കാണിച്ചിരുന്നു. അവിടുന്നുള്ള മരുന്നാണ് കഴിക്കുന്നത് ബ്രെയിനെറയും നാഡിയുടെയും പ്രശ്നം മൂലമാണ് തനിക്ക് കാഴ്ച ലഭിക്കാതിരുന്നത്, അത് ഏറെക്കുറെ പരിഹരിക്കപ്പെടുകയും ചെയ്തു എന്നും താരം തുറന്നു പറഞ്ഞു.

amrtha

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago