Television

ഒടുവിൽ കൊല്ലം സുധിയുടെ ബാക്കിയായ സ്വപ്നം പൂവണിയുന്നു; വീട് വെക്കാന്‍ അഞ്ച് സെൻ്റ്  സ്ഥലം വാങ്ങിയെന്ന് സുഹൃത്തുക്കൾ, പോസ്റ്റ് ഇങ്ങനെ

അപ്രതീക്ഷിതമായ കൊല്ലം സുധിയുടെ വേർപാട് കലാലോകത്തിന് തീരാ നഷ്ടം തന്നെയാണ്. മിമിക്രി കലാകാരനും നടനുമായ അദ്ദേഹം സ്റ്റാർ മാജിക്കിലൂടെയാണ് കൂടുതൽ ജനശ്രദ്ധ പിടിച്ചു പറ്റിയത്. അതുകൊണ്ട് തന്നെ സുധിയുടെ വേർപാട് എല്ലാവരിലും വലിയ രീതിയിലുള്ള വേദന തന്നെയാണ് ഉണ്ടാക്കിയത്. കുടുംബത്തിന്റെ അത്താണിയായിരുന്നു സുധി. ഭാര്യയ്ക്കും മക്കള്‍ക്കും സ്വന്തം വീടെന്ന സ്വപ്‌നം ബാക്കിയാക്കിയാണ് യാത്രയായത്. ജനപ്രിയ കലാകാരനായി വളരുന്നതിനിടെയാണ് സുധി യാത്രയായത്. കഷ്ടപ്പാടുനിറഞ്ഞ ജീവിതത്തില്‍ നിന്നും പച്ചപിടിച്ചുവരുന്നതിനിടെയാണ് സുധിയെ വിധി തട്ടിയെടുത്തത്.

ഇപ്പോഴിതാ സുധിയുടെ വീടെന്ന സ്വപ്‌നം യാഥാര്‍ഥ്യമാകുകയാണ്. സുധിയ്ക്ക് വീട് വയ്ക്കാനായി സ്ഥലം വാങ്ങിയ ചിത്രങ്ങള്‍ സോഷ്യലിടത്ത് വൈറലാകുകയാണ്. സമൂഹ മാധ്യമങ്ങളില്‍ വന്ന കുറിപ്പ് ഇങ്ങനെ…

കൊല്ലം സുധിയുടെ വീട് വെക്കാനുള്ള അഞ്ച് സെന്റ് സ്ഥലത്തിനു ഇന്നലെ അഡ്വാന്‍സ്സ് കൊടുത്തു സാജു നവോദയ (പാഷാണം ഷാജി) അലക്‌സ് എന്നിവരുമൊത്ത് സുധിയുടെ വീട്ടിലും പോയിരുന്നു. ഇത് ഞാന്‍ ഒറ്റക്കായ് പണിത് കൊടുക്കുന്ന വീടൊന്നും അല്ല, ഞാന്‍ മുന്നില്‍ നിന്ന് നയിക്കുന്നു കൂടെ ഞാനും എന്റെ ഒരു സാമ്പത്തിക സഹായം ഇതിലേക്ക് ചെയ്യുന്നു.

ഈ സ്ഥലം വാങ്ങാന്‍ കെ എസ് പ്രസാദ്, ടിനി ടൊം അവരുടെ സുഹ്യത്തുക്കള്‍, ഫ്‌ലവേഴ്സ്സ് ചാനല്‍ എന്നിവരാണു സഹകരിക്കുന്നത്. വീട് നിര്‍മ്മാണം പൂര്‍ണ്ണമായും നമ്മുടെ ഗ്രൂപ്പാണു ചെയ്യുന്നത്, ഇന്ന് കാലത്ത് സാജു നവോദയ വിളിച്ച് അദ്ദേത്തിന്റെ സുഹൃത്ത് ഈ വീടിനു വേണ്ട ഫ്‌ലോറിഗ് സാധനങ്ങള്‍ തരാം എന്ന് പറഞ്ഞിട്ടുണ്ട് ഇത് പോലെ നിങ്ങളുടെയും സപ്പോര്‍ട്ട് വേണം, എന്നാണ് കുറിപ്പില്‍ പറയുന്നത്.

ജൂണ്‍ 5ന് പുലര്‍ച്ചെ നാലരയോടെ ദേശീയപാത 66 ലെ പനമ്പിക്കുന്നില്‍ കാറും പിക്കപ് വാനും കൂട്ടിയിടിച്ച അപകടത്തിലാണ് സുധി മരണപ്പെട്ടത്. വടകരയില്‍ നിന്ന് സ്റ്റേജ്‌ഷോ കഴിഞ്ഞ് മടങ്ങുകയായിരുന്നു സുധിയും സുഹൃത്തുക്കളും. മുന്‍സീറ്റിലായിരുന്ന സുധിയുടെ തലയ്ക്കായിരുന്നു പരുക്ക്. നാട്ടുകാര്‍ കൊടുങ്ങല്ലൂരിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. കൂടെയുണ്ടായിരുന്നു ബിനു അടിമാലിയ്ക്കും മഹേഷിനും ഉല്ലാസിനും പരിക്കേറ്റിരുന്നു.

asif

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago