രാവിലെ എഴുന്നേറ്റ് 200 മില്ലിയോളം മൂത്രം കുടിക്കും, മാസങ്ങള്‍ക്ക് മുമ്പ് ശേഖരിച്ച മൂത്രത്തില്‍ കാലുകള്‍ ഇറക്കിവെയ്ക്കും, മുഖം കഴുകുന്നതും കണ്ണ് കഴുകുന്നതും മൂത്രം കൊണ്ട്; നടൻ കൊല്ലം തുളസിയുടെ ജീവിതത്തിൽ മൂത്രം വരുത്തിയ മാറ്റങ്ങൾ

സിനിമകളിലും സീരിയലുകളിലും നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച നടനാണ് കൊല്ലം തുളസി. സിനിമകളില്‍ കൂടുതലും വില്ലന്‍ വേഷങ്ങളിലാണ് അദ്ദേഹം എത്തിയിരുന്നത്. സര്‍ക്കാര്‍ ജീവനക്കാരനായിരുന്ന കൊല്ലം തുളസി ലീവെടുത്തും അവധി ദിവസങ്ങളിലുമൊക്കയാണ് അഭിനയത്തിനുള്ള സമയം കണ്ടെത്തിയിരുന്നത്. അഭിനയത്തിനു പുറമേ കവിതയെഴുത്തിലും തത്പരനായ ഇദ്ദേഹത്തിന്റെ ഏതാനും കവിതകളുടെ സംഗീതാവിഷ്കാരം ഒരു പരാജിതന്റെ മോഹങ്ങൾ എന്ന പേരിൽ ‘മനോരമ മ്യൂസിക്സ്’ പുറത്തിറക്കിയിട്ടുണ്ട്.ഇപ്പോള്‍ വൈറലാവുന്നത് കൊല്ലം തുളസിയുടെ യൂറിന്‍ തെറാപ്പിയെക്കുറിച്ച് പറയുന്ന വീഡിയോകളാണ്.

തന്റെ വായില്‍ നിന്ന് വന്ന അക്ഷരപ്പിശകാണ് വിവാദമാക്കിയത് എന്ന് കൊല്ലം തുളസി പറയുന്നു. യൂറിന്‍ തെറാപ്പി എന്ന് പറയുന്നത് മൂത്രപാനമാണ്. മൊറാര്‍ജി ദേശായ്, എന്‍ വി കൃഷ്ണവാര്യര്‍ ഇവരെല്ലാം മൂത്രപാനം ചെയ്തവരാണ്. സിനിമയില്‍ ഉന്നതപദവിയിലുള്ളവര്‍ വരെ ഇങ്ങനെ ചെയ്യുന്നുണ്ട് .പക്ഷേ, പേര് പറയാന്‍ മടിയാണ്. ഇതേക്കുറിച്ച് പറഞ്ഞപ്പോള്‍ ഖുറാന്‍ എന്നൊരു വാക്ക് പറഞ്ഞുപോയി. ഖുറാനില്‍ അതുണ്ട് എന്ന് പറഞ്ഞിരുന്നു.അത് താന്‍ മനസ്സിലാക്കിയതിലെ തെറ്റാണെന്നും അതിന് മാപ്പ് പറഞ്ഞതോടെയാണ് ഒരു പ്രത്യേക വിഭാഗക്കാര്‍ തന്നെ വിമര്‍ശിച്ചതെന്നും അദ്ദേഹം പറയുന്നു.

മൂത്രം കുടിച്ച ശേഷം തന്റെ രോഗാവസ്ഥയില്‍ ഒരുപാട് മാറ്റങ്ങള്‍ വന്നിരുന്നുവെന്ന് കൊല്ലം തുളസി പറയുന്നു. ചെലവില്ലാത്ത ചികിത്സാരീതിയായത് കൊണ്ടാണ് ഇതിന് എതിര്‍പ്പ് കൂടുന്നത്.അവനവന്റെ മൂത്രം അവനവന്‍ കുടിക്കുന്നു. അസുഖങ്ങളൊന്നുമില്ലെങ്കില്‍ ഒന്നിലേറെ തവണ മൂത്രം കുടിക്കാം.കൊല്ലം തുളസി ഇത് തുടങ്ങിയിട്ട് 8 മാസമായി.നമ്മളുദ്ദേശിക്കുന്ന മോശം മണമൊന്നുമില്ലെന്നും പുളിപ്പ് രസത്തോട് കൂടിയ ചെറിയൊരു പാനീയം അത്രയേയുള്ളൂ ഇതെന്നും കൊല്ലം തുളസി പറയുന്നു.മുഖം കഴുകാനും കണ്ണ് കഴുകാനുമൊക്കെ കൊല്ലം തുളസി മൂത്രം ഉപയോഗിക്കാറുണ്ട്. എഴുന്നേറ്റ് നടക്കാന്‍ പോലും കഴിയാത്ത രീതിയിലുള്ള മട്ടുവേദന ഉണ്ടായിരുന്ന കൊല്ലം തുളസിയ്ക്ക് മൂത്രം കുടിക്കാന്‍ തുടങ്ങിയതോടെയാണ് ഇതെല്ലാം മാറിയത്. രാവിലെ എഴുന്നേറ്റാന്‍ 200 മില്ലിയോളം മൂത്രമാണ് താരം കുടിക്കുന്നത്. കൂടാതെ മൂത്രം ശേഖരിച്ച് വെയ്ക്കുകയും ചെയ്യാറുണ്ട്. മാസങ്ങള്‍ക്ക് മുമ്പ് ശേഖരിച്ച് വെച്ച മൂത്രത്തില്‍ കാലുകള്‍ ഇറക്കി വെയ്ക്കാറുമുണ്ട്. അങ്ങനെ ചെയ്തപ്പോഴാണ് കാലുവേദന മാറിയതെന്നും മൂത്രം കൊണ്ട് ഗാര്‍ഗിള്‍ ചെയ്തപ്പോഴാണ് ശബ്ദം തിരികെക്കിട്ടിയത് എന്നും അദ്ദേഹം പറയുന്നു.

തന്റെ വിവാഹം ഒരു ദുരന്തമായിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്.  തനിക്ക്‌ കാന്‍സര്‍ വന്നപ്പോള്‍ പോലും ഭാര്യ തന്നെ തിരിഞ്ഞ് നോക്കിയില്ലെന്ന് അദ്ദേഹം പറയുന്നു. ഇരുവരുടെയും വിവാഹം എന്ന തീരുമാനം തെറ്റായിപ്പോയെന്ന് അന്ന് ശരിക്കും അദ്ദേഹത്തിന് ബോധ്യമായി.നിയമപരമായി കൊല്ലം തുളസിയും ഭാര്യയും വിവാഹബന്ധം വേര്‍പ്പെടുത്തിയിട്ടില്ല.കൊല്ലം തുളസി കീമോ എടുത്ത് കിടക്കുന്ന സമയത്താണ് ഭാര്യ അവിടെ നിന്നും ഇറങ്ങിപ്പോവുന്നത്. ഒരിക്കല്‍ വന്നപ്പോള്‍ വരേണ്ടെന്ന് അദ്ദേഹംപറഞ്ഞു. ഇടയ്ക്കിടയ്ക്ക് വന്ന് സാരിയും മറ്റുമൊക്കെ എടുത്ത് പോവുമായിരുന്നു. പിന്നെ വരാതായി. അങ്ങനെ പശ്ചാത്താപ ചിന്തയൊന്നുമുള്ള ആളല്ല തന്റെ ഭാര്യയെന്നും മകളോടും എന്തൊക്കെയോ തെറ്റായി പറഞ്ഞ് കൊടുത്തത് കൊണ്ടാണ് മകള്‍ പോലും തന്നില്‍ നിന്ന് അകന്നത് എന്നും അദ്ദേഹം പറയുന്നു.  രാഷ്ട്രീയത്തില്‍ പ്രവേശിച്ചത് ജീവിതത്തിലെ രണ്ടാമത്തെ ദുരന്തമായാണ് അദ്ദേഹം കാണുന്നത്. ഇപ്പോള്‍ തനിക്ക് രാഷ്ട്രീയമില്ലെന്നും കൊല്ലം തുളസി പറയുന്നു.

Articles You May Like

x