Television

വിവാഹ ശേഷം കേക്ക് മുറിച്ച് ആഘോഷമാക്കി നടി ആലീസ് ക്രിസ്റ്റയും ഭർത്താവ് സജിനും; വൈറലായ ഇരുവരുടെയും ആഘോഷ വീഡിയോ കാണാം

മിനിസ്‌ക്രീന്‍ പരമ്പരകളിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ താരമാണ് ആലിസ് ക്രിസ്റ്റി. മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന മഞ്ഞുരുകും കാലം എന്ന സീരിയലിലൂടെയാണ് ആലീസ് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്. പിന്നീട് സ്ത്രീപദം, കസ്തൂരിമാന്‍ തുടങ്ങി നിരവധി സീരിയലുകളില്‍ ശ്രദ്ധേയമായ വേഷം ചെയ്തു. ഇപ്പോള്‍ സി കേരളത്തിലെ ‘മിസിസ് ഹിറ്റ്ലര്‍’ എന്ന പരമ്പരയിലാണ് താരം അഭിനയിക്കുന്നത്. ആരാധകര്‍ കാത്തിരുന്ന താരത്തിന്റെ വിവാഹം ഇന്നായിരുന്നു. പത്തനംതിട്ട സ്വദേശിയായ സജിന്‍ സജി സാമുവലാണ് ആലീസിന്റെ വരന്‍. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. താരത്തിന്റെ വിവാഹ വീഡിയോകളും ചിത്രങ്ങളുമാണ് സോഷ്യല്‍ മീഡിയകളില്‍ ഇപ്പോള്‍ വൈറലായികൊണ്ടിരിക്കുന്നത്.

ക്രിസ്തീയ ആചാരപ്രകാരം പത്തനംതിട്ട സെന്റ് മേരീസ് മലങ്കര സിറിയന്‍ പള്ളിയില്‍വെച്ചായിരുന്നു മിന്നുകെട്ട് നടന്നത്. വെളുത്ത പേളുകള്‍ നിറഞ്ഞ ഡിസൈനര്‍ ഗൗണിലാണ് ആലിസ് വധുവായി ഒരുങ്ങിയത്. റോയല്‍ ബ്ലൂ സ്യൂട്ടും റെഡ് ടൈയും ആയിരുന്നു സജിന്റെ വേഷം. ആലിസ് തന്നെയാണ് ബ്രൈഡല്‍ മേക്കോവര്‍ ചെയ്തത്. സ്വന്തമായ മേക്കപ്പ ചെയ്യുമ്പോള്‍ ആണ് തൃപ്തി ലഭിക്കുന്നതെന്നും താരം പങ്കുവെച്ച വീഡിയോയില്‍ പറയുന്നുണ്ട്. ഫൗണ്ടേഷന്‍ കുറച്ച് നാച്വറല്‍ ലുക്ക് പിന്തുടരാനാണ് ശ്രമിച്ചത്. പരമാവധി സിംപിള്‍ ആയാണു മേക്കപ് ചെയ്തത്. സന്ധ്യ തിരുവാതിരയാണ് ഹെയര്‍ ചെയ്തത്.

ഇപ്പോളിതാ ആലിസിന്റെ വിവാഹത്തിന് മുടക്കിയത് ലക്ഷങ്ങളാണെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ആഡംബരമായ ഗൗണ്‍ ഒരുക്കാന്‍ ലക്ഷങ്ങളായിരുന്നു. വിവാഹത്തിന് മുന്‍പ് താരത്തിന്റെ ഡ്രസിന്റെ വീഡിയോ യൂട്യൂബ് ചാനലില്‍ കാണിച്ചിരുന്നു. തുടക്കത്തില്‍ സാരിയിടാനായി തീരുമാനിച്ചെങ്കിലും മന്ത്രകോടി സാരിയായതിനാല്‍ ഗൗണിലേക്ക് മാറുകയായിരുന്നുവെന്ന് താരം പറയുന്നുണ്ടായിരുന്നു. തനിക്ക് വ്യത്യസ്ഥമായും ഡ്രസില്‍ ഒരു വെറൈറ്റി വേണമെന്നും പറയുകയുണ്ടായി. ആലീസിനായി വെറൈറ്റി ഗൗണൊരുക്കിയത് പ്രിയ കൂട്ടുകാരിയാണ്. 20 ദിവസമെടുത്താണ് ഡിസൈന്‍ പൂര്‍ത്തിയാക്കിയതെന്നും വീഡിയോയില്‍ വ്യക്തമാക്കുന്നുണ്ട്. വെളുത്ത പേളുകള്‍ വെച്ചായിരുന്നു ഗൗണ്‍ ഒരുക്കിയത്. അതുകൊണ്ട് തന്നെ ഗൗണിന് നല്ല വെയിറ്റും ഉണ്ടായിരുന്നു. പള്ളിയില്‍ വെച്ചുള്ള മിന്നുകെട്ടിന് ശേഷം അടൂരിലുള്ള പഞ്ചനക്ഷത്ര ഹോട്ടലിലായ വൈറ്റ് പോര്‍ട്ടിക്കോയില്‍ വെച്ചായിരുന്നു സല്‍ക്കാരം ഒരുക്കിയത്. വിളക്കിന് തിരി തെളിയിച്ചും കേക്ക് മുറിച്ചുമായിരുന്നു ആഘോഷത്തിന് തുടക്കം കുറിച്ചത്. കേക്ക് മുറിച്ച് ഇരുവരും പങ്കിടുന്ന വീഡിയോ ഇതിനോടകം ശ്രദ്ധേയം ആയി മാറുകയാണ്

ആലിസിന്റെ സുഹൃത്തു വഴിയുള്ള ആലോചനയാണ് വിവാഹത്തിലെത്തിയത്. ഒന്നര വര്‍ഷം മുമ്പ് വിവാഹം ഉറപ്പിച്ചിരുന്നു. എന്നാല്‍ കോവിഡും പ്രഫഷനല്‍ തിരക്കുകളും കാരണം വിവാഹം നീണ്ടു പോവുകയായിരുന്നു. നവംബര്‍ 18 ന് താന്‍ വിവാഹിതയാകാന്‍ പോകുന്നുവെന്ന് സേവ് ദി ഡേറ്റിലൂടെ താരം നേരത്തെ അറിയിച്ചിരുന്നു. സേവ് ദി ഡേറ്റ് ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു. വിവാഹ തിരക്കുകള്‍ക്കിടയിലും തന്റെ ഓരോ വിശേഷങ്ങളും തന്റെ സ്വന്തം യൂട്യൂബ് ചാനലില്‍ ആലിസ് പങ്കുവെക്കാറുണ്ടായിരുന്നു.

കഴിഞ്ഞ ദിവസം ആലിസ് തന്റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത റീല്‍സ് വളരെ ശ്രദ്ധ നേടിയിരുന്നു. കല്യാണത്തിന് മുന്‍പേ ഒന്നിച്ചൊരു ഫോട്ടോ എടുക്കണെമന്ന് പറഞ്ഞ് സജിനെ ആലിസ് വിളിക്കുന്ന റീല്‍സ് ആയിരുന്നു അത്. ഫോട്ടോ എന്ന് പറഞ്ഞ് വീഡിയോ എടുത്ത് പറ്റിക്കുന്ന രസകരമായ റീല്‍സാ ആയിരുന്നു. ”കല്യാണത്തിന് സ്റ്റോറി ഇടാന്‍ ഒരു ഫോട്ടോ എടുക്കാമോ, എന്താ ഒരു സന്തോഷം ഇല്ലത്തെ, ഒന്ന് ചിരിച്ചെ ‘ എന്നെല്ലാം ആലീസ് തന്റെ ഭാവി വരനോട് ചോദിക്കുന്നുണ്ട്. വിവാഹത്തിന് മുന്നേ ഹല്‍ദി, മെഹന്തി ചടങ്ങുകള്‍ നടത്തിയിരുന്നു. കുടുംബാഗങ്ങളും കൂട്ടുകാരും ചേര്‍ന്ന് താരത്തിന് ഗംഭീരമായ ബ്രൈഡല്‍ ഷവറും ഒരുക്കിയിരുന്നു.

Niya

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago