സീരിയല്‍ താരം ആലിസ് ക്രിസ്റ്റിയും സജിനും വിവാഹിതരായി ; വീഡിയോയും ചിത്രങ്ങളും കാണാം

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയതാരമാണ് ആലിസ് ക്രിസ്റ്റി. മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന മഞ്ഞുരുകും കാലം എന്ന സീരിയലിലൂടെയാണ് ആലീസ് പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയത്. പിന്നീട് സ്ത്രീപദം, കസ്തൂരിമാന്‍ തുടങ്ങി നിരവധി സീരിയലുകളില്‍ ശ്രദ്ധേയമായ വേഷം ചെയ്തു. ഇപ്പോള്‍ സി കേരളത്തിലെ ‘മിസിസ് ഹിറ്റ്‌ലര്‍’ എന്ന പരമ്പരയിലാണ് താരം അഭിനയിക്കുന്നത്. താരം വിവാഹിതയാകുന്നുവെന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വിവാഹ തിരക്കുകള്‍ക്കിടയിലും തന്റെ ഓരോ വിശേഷങ്ങളും തന്റെ സ്വന്തം യൂട്യൂബ് ചാനലില്‍ ആലിസ് പങ്കുവെക്കാറുണ്ടായിരുന്നു.

കഴിഞ്ഞ ദിവസം ആലിസ് തന്റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത റീല്‍സ് വളരെ ശ്രദ്ധ നേടിയിരുന്നു. കല്യാണത്തിന് മുന്‍പേ ഒന്നിച്ചൊരു ഫോട്ടോ എടുക്കണെമന്ന് പറഞ്ഞ് സജിനെ ആലിസ് വിളിക്കുന്ന റീല്‍സ് ആയിരുന്നു അത്. ഫോട്ടോ എന്ന് പറഞ്ഞ് വീഡിയോ എടുത്ത് പറ്റിക്കുന്ന രസകരമായ റീല്‍സാ ആയിരുന്നു. ”കല്യാണത്തിന് സ്റ്റോറി ഇടാന്‍ ഒരു ഫോട്ടോ എടുക്കാമോ, എന്താ ഒരു സന്തോഷം ഇല്ലത്തെ, ഒന്ന് ചിരിച്ചെ ‘ എന്നെല്ലാം ആലീസ് തന്റെ ഭാവി വരനോട് ചോദിക്കുന്നുണ്ട്. വിവാഹത്തിന് മുന്നേ ഹല്‍ദി, മെഹന്തി ചടങ്ങുകള്‍ നടത്തിയിരുന്നു. കുടുംബാഗങ്ങളും കൂട്ടുകാരും ചേര്‍ന്ന് താരത്തിന് ഗംഭീരമായ ബ്രൈഡല്‍ ഷവറും ഒരുക്കിയിരുന്നു.

ഇപ്പോഴിതാ താരം വിവാഹിതയായിരിക്കുകയാണ്. പത്തനംതിട്ട സ്വദേശിയായ സജിന്‍ സജി സാമുവലാണ് ആലീസിന്റെ വരന്‍. പത്തനംതിട്ട സെന്റ് മേരിസ് മലയങ്കര സിറിയന്‍ പള്ളിയില്‍ വെച്ചായിരുന്നു വിവാഹം. താരത്തിന് വിവാഹം ആശംസകള്‍നേര്‍ന്ന് അനേകം ആളുകളാണ് രംഗത്തെത്തിയിരിക്കുന്നത്. വിവാഹ റിസപ്ക്ഷന്‍ അടൂരിലെ വൈറ്റ് പോര്‍റ്റിക്കോയില്‍വെച്ചാണ്.

താരത്തിന്റെ കല്യാണ ഡ്രസിന്റെ വീഡിയോ ആലിസിന്റെ യൂട്യൂബ് ചാനലില്‍ കാണിച്ചിരുന്നു. തുടക്കത്തില്‍ സാരിയിടാനായി തീരുമാനിച്ചെങ്കിലും മന്ത്രകോടി സാരിയായതിനാല്‍ ഗൗണിലേക്ക് മാറുകയായിരുന്നുവെന്ന് താരം പറയുന്നുണ്ടായിരുന്നു. വൈറ്റ് നിറത്തിലുള്ള ഡ്രസായിരിക്കും മിക്ക കല്യാണങ്ങളിലും കണ്ടുവരുന്നത്. എന്നാല്‍ തനിക്ക് വ്യത്യസ്ഥമായയും ഡ്രസില്‍ ഒരു വെറൈറ്റി വേണമെന്നുമാണ് ആലിസ് പറഞ്ഞിരുന്നു. ആലീസിനായി വെറൈറ്റി ഗൗണൊരുക്കിയത് പ്രിയ കൂട്ടുകാരിയാണ്. 20 ദിവസമെടുത്താണ് ഡിസൈന്‍ പൂര്‍ത്തിയാക്കിയതെന്നും പറയുന്നു.

ഇരുവരുടേയും സേവ് ദി ഡേറ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സേവ് ദി ഡേറ്റിന്റെ മേക്കിങ് വീഡിയോയും ആലീസ് ഷെയര്‍ ചെയ്തിരുന്നു. ആലീസ് സ്ഥിരമായി ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കുന്ന ആളായതുകൊണഅട് തന്നെ തനിക്ക് കട്ടയ്ക്ക് നില്‍ക്കാന്‍ ബുദ്ധിമുട്ടാണെന്നും സജിന്‍ വീഡിയോയില്‍ പറയുന്നുണ്ട്. വിവാഹശേഷം ഇരുവര്‍ക്കും ഒന്നിച്ചു ജീവിക്കാന്‍ സജിന്‍ നിര്‍മ്മിച്ച വീടിന്റെ ഗൃഹപ്രവേശന ചിത്രങ്ങളും ആലിസ് പങ്കുവെച്ചിരുന്നു. ബെത്‌ലഹേം എന്ന് പേരിട്ടിരിക്കുന്ന വീടിന്റെ ഓരോ നിര്‍മ്മാണ ഘട്ടത്തിലും തന്റെ അഭിപ്രായം സജിന്‍ ചോദിച്ചിരുന്നതായി ആലീസ് പറഞ്ഞിരുന്നു.

Articles You May Like

x