മയില്‍പ്പീലി നിറത്തിലുള്ള സാരിയില്‍ നടി ആലിസ് ക്രിസ്റ്റി; താരം ബ്ലൗസിലും സാരിയിലും ഒളിപ്പിച്ച് വെച്ച രഹസ്യങ്ങൾ കണ്ടാൽ ആരായാലും അമ്പരക്കും

മിനിസ്‌ക്രീന്‍ പരമ്പരകളിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ താരം ആലിസ് ക്രിസ്റ്റിയുടെ വിവാഹവാര്‍ത്തകളും വീഡിയോകളും ചിത്രങ്ങളുമാണ് ഇപ്പോള്‍ വൈറലാവുന്നത്. പത്തനംതിട്ട സ്വദേശിയായ സജിന്‍ സജി സാമുവലാണ് ആലീസിന്റെ വരന്‍. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. ക്രിസ്തീയ ആചാരപ്രകാരം പത്തനംതിട്ട സെന്റ് മേരീസ് മലങ്കര സിറിയന്‍ പള്ളിയില്‍വെച്ചായിരുന്നു മിന്നുകെട്ട് നടന്നത്. വെളുത്ത പേളുകള്‍ നിറഞ്ഞ ഡിസൈനര്‍ ഗൗണിലാണ് ആലിസ് വധുവായി ഒരുങ്ങിയത്. റോയല്‍ ബ്ലൂ സ്യൂട്ടും റെഡ് ടൈയും ആയിരുന്നു സജിന്റെ വേഷം.

ആലിസ് തന്നെയാണ് ബ്രൈഡല്‍ മേക്കോവര്‍ ചെയ്തത്. സ്വന്തമായ മേക്കപ്പ് ചെയ്യുമ്പോള്‍ ആണ് തൃപ്തി ലഭിക്കുന്നതെന്നും താരം പങ്കുവെച്ച വീഡിയോയില്‍ പറയുന്നുണ്ട്. ഫൗണ്ടേഷന്‍ കുറച്ച് നാച്വറല്‍ ലുക്ക് പിന്തുടരാനാണ് ശ്രമിച്ചത്. പരമാവധി സിംപിള്‍ ആയാണു മേക്കപ് ചെയ്തത്. സന്ധ്യ തിരുവാതിരയാണ് ഹെയര്‍ ചെയ്തത്. പള്ളിയില്‍ വെച്ചുള്ള മിന്നുകെട്ടിന് ശേഷം അടൂരിലുള്ള പഞ്ചനക്ഷത്ര ഹോട്ടലിലായ വൈറ്റ് പോര്‍ട്ടിക്കോയില്‍ വെച്ചായിരുന്നു സല്‍ക്കാരം ഒരുക്കിയത്. വിളക്കിന് തിരി തെളിയിച്ചും കേക്ക് മുറിച്ചുമായിരുന്നു ആഘോഷത്തിന് തുടക്കം കുറിച്ചത്.

ഇപ്പോഴിതാ താരത്തിന്റെ വിവാഹ റിസപ്ക്ഷന്‍ വീഡിയോയും ചിത്രങ്ങളും പുറത്തുവിട്ടിട്ടുണ്ട്. താരം ഉടുത്തുവന്ന സാരിയിലും ബ്ലൗസിലും നിരവധി സര്‍പ്രൈസുകളും ഉണ്ട്. പീകോക്ക് ഗ്രീന്‍ നിറത്തിലുള്ള സാരിയായിരുന്നു താരം ഉടുത്തത്. സാരിയുടെ ബ്ലൗസ് മൊത്തം ഹാന്‍ഡ് വര്‍ക്കുകള്‍ ചെയ്തിട്ടുള്ളതാണ്. ബ്ലൗസിന്റെ പുറകില്‍ ഇരുവരുടയേും പേരും മുത്തുകള്‍വെച്ച് ഡിസൈന്‍ ചെയ്തിട്ടുണ്ട്. എറണാകുളം കാക്കനാടുള്ള ചിക്ക് ഡിസൈനര്‍ ബുട്ടീക്ക് ആണ് താരത്തിന്റെ അതിസുന്ദരമായ ബ്ലൗസ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഇതുവരെ ആരും കാണാത്ത ഒറു ഡിസൈന്‍കൂടി ബ്ലൗസില്‍ ഒരുക്കിയിട്ടുണ്ട്. ഒര്‍ജിനല്‍ മയില്‍പ്പീലിയും ബ്ലൗസിനു പുറകില്‍ വെച്ച് ഡിസൈന്‍ ചെയ്തിട്ടുണ്ട്. സ്വര്‍ണമാലകളും വളകളും ആണ് ഓര്‍ണമെന്റ്‌സ്. മുല്ലപ്പുവും റോസാപ്പൂവും വെച്ചാണ് മുടി സെറ്റ് ചെയ്തിരിക്കുന്നത്. പീകോക്ക് നിറത്തിലുള്ള കുര്‍ത്തയും മുണ്ടുമായിരുന്നു സജിന്റെ വേഷം.

അതേസമയം ആലിസിന്റെ വിവാഹത്തിന് മുടക്കിയത് ലക്ഷങ്ങളാണെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ആഡംബരമായ വിവാഹ ഗൗണ്‍ ഒരുക്കാന്‍ ലക്ഷങ്ങളായിരുന്നു. വിവാഹത്തിന് മുന്‍പ് താരത്തിന്റെ ഡ്രസിന്റെ വീഡിയോ യൂട്യൂബ് ചാനലില്‍ കാണിച്ചിരുന്നു. തുടക്കത്തില്‍ സാരിയിടാനായി തീരുമാനിച്ചെങ്കിലും മന്ത്രകോടി സാരിയായതിനാല്‍ ഗൗണിലേക്ക് മാറുകയായിരുന്നുവെന്ന് താരം പറയുന്നുണ്ടായിരുന്നു. തനിക്ക് വ്യത്യസ്ഥമായും ഡ്രസില്‍ ഒരു വെറൈറ്റി വേണമെന്നും പറയുകയുണ്ടായി. ആലീസിനായി വെറൈറ്റി ഗൗണൊരുക്കിയത് പ്രിയ കൂട്ടുകാരിയാണ്. 20 ദിവസമെടുത്താണ് ഡിസൈന്‍ പൂര്‍ത്തിയാക്കിയതെന്നും വീഡിയോയില്‍ വ്യക്തമാക്കുന്നുണ്ട്. വെളുത്ത പേളുകള്‍ വെച്ചായിരുന്നു ഗൗണ്‍ ഒരുക്കിയത്. അതുകൊണ്ട് തന്നെ ഗൗണിന് നല്ല വെയിറ്റും ഉണ്ടായിരുന്നു.

ആലിസിന്റെ സുഹൃത്തു വഴിയുള്ള ആലോചനയാണ് വിവാഹത്തിലെത്തിയത്. ഒന്നര വര്‍ഷം മുമ്പ് വിവാഹം ഉറപ്പിച്ചിരുന്നു. എന്നാല്‍ കോവിഡും പ്രഫഷനല്‍ തിരക്കുകളും കാരണം വിവാഹം നീണ്ടു പോവുകയായിരുന്നു. നവംബര്‍ 18 ന് താന്‍ വിവാഹിതയാകാന്‍ പോകുന്നുവെന്ന് സേവ് ദി ഡേറ്റിലൂടെ താരം നേരത്തെ അറിയിച്ചിരുന്നു. സേവ് ദി ഡേറ്റ് ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു. വിവാഹ തിരക്കുകള്‍ക്കിടയിലും തന്റെ ഓരോ വിശേഷങ്ങളും തന്റെ സ്വന്തം യൂട്യൂബ് ചാനലില്‍ ആലിസ് പങ്കുവെക്കാറുണ്ടായിരുന്നു. മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന മഞ്ഞുരുകും കാലം എന്ന സീരിയലിലൂടെയാണ് ആലീസ് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്. പിന്നീട് സ്ത്രീപദം, കസ്തൂരിമാന്‍ തുടങ്ങി നിരവധി സീരിയലുകളില്‍ ശ്രദ്ധേയമായ വേഷം ചെയ്തു. ഇപ്പോള്‍ സി കേരളത്തിലെ ‘മിസിസ് ഹിറ്റ്ലര്‍’ എന്ന പരമ്പരയിലാണ് താരം അഭിനയിക്കുന്നത്.

Articles You May Like

x