Television

സ്വപ്നഭവനം സ്വന്തമാക്കി സാന്ത്വനത്തിലെ ഹരി ; സന്തോഷത്തിൽ പങ്കാളികളായി ചിപ്പിയും ഭർത്താവും

ഗിരീഷ് നമ്പ്യാർ എന്ന് പറഞ്ഞാൽ ഒരുപക്ഷെ ഈ നടനെ പ്രേക്ഷകർക്ക് അത്ര പെട്ടന്ന് മനസ്സിലാകണം എന്നില്ല , എന്നാൽ സാന്ത്വനത്തിലെ ഹരി എന്ന് പറഞ്ഞാൽ പ്രേക്ഷകർക്ക് വളരെ പെട്ടന്ന് ആളെ മനസിലാകും. കാരണം മിനി സ്ക്രീൻ പ്രേഷകരുടെ ഇഷ്ട സീരിയൽ ആണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സാന്ത്വനം എന്ന സീരിയൽ. മികച്ച കഥാമുഹൂർത്തങ്ങൾ കൊണ്ടും മികച്ച അഭിനയം കൊണ്ടും പരമ്പര ഇപ്പോൾ ഹിറ്റായി മാറിക്കൊണ്ടിരിക്കുകയാണ്. ഓരോ എപ്പിസോഡിനുമായി ആരധകർ കാത്തിരിക്കുകയാണ് . ചേട്ടൻ അനുജന്മാരുടെ വിവാഹവും പിന്നീട് വീട്ടിൽ സംഭവിക്കുന്ന കാര്യങ്ങളുമൊക്കെയാണ് സീരിയലിന്റെ കഥ.

സീരിയലിൽ ഹരി എന്ന കഥാപാത്രം കൈകാര്യം ചെയ്യുന്നത് ഗിരീഷ് നമ്പ്യാരാണ്. പരമ്പരയിൽ ഗിരീഷ് അവതരിപ്പിക്കുന്ന ഹരിയുടെ വിവാഹം ഏറെ ട്വിസ്റ്റ് നിറഞ്ഞതായിരുന്നു. ഹരിയായി വേഷമിട്ട ഗിരീഷിന്റെ യഥാർത്ഥ ജീവിതത്തിലെ വിവാഹവും ഏറെ ട്വിസ്റ്റ് നിറഞ്ഞതായിരുന്നു. സീരിയലിലെ പ്രണയവിവാഹം പോലെ തന്നെ ജീവിതത്തിലും ഗിരീഷിന്റേത് പ്രണയ വിവാഹം തന്നെയായിരുന്നു. ഫേസ്ബുക്കിൽ തുടങ്ങിയ ബന്ധം പിന്നീട് വിവാഹത്തിൽ എത്തിച്ചേരുകയായിരുന്നു. പർവതിയാണ് ഭാര്യ. ഒരു മകളുണ്ട്.

സാന്ത്വനം സീരിയലിൽ ഇരുവരുടെയും പ്രണയം കോളേജ് ലൈഫിൽ ആയിരുന്നു എങ്കിലും യഥാർത്ഥ ജീവിതത്തിൽ ഫേസ്ബുക്കിൽ തുടങ്ങിയ ബന്ധം പിന്നീട് വിവാഹത്തിൽ എത്തിച്ചേരുകയായിരുന്നു. പാർവതി ആദ്യം ഗിരീഷിന് ഫേസ്ബുക്കിലൂടെ ഫോളോ ചെയ്യുകയും മെസ്സേജ് അയച്ചു തുടങ്ങുകയും ഇരുവരും പരിചയത്തിലാവുകയും ചെയ്യുകയായിരുന്നു. പരിചയം പിന്നീട് സഹൃദത്തിലും സൗഹൃദം വളർന്നു പ്രണയത്തിലാവുകയും ചെയ്തു. കാര്യങ്ങൾ ഇരു വീട്ടിലും അവതരിപ്പിക്കുകയും ഇരു വീട്ടുകാരുടെ സമ്മതത്തോടെ ഇരുവരും വിവാഹിതരായി. ഭാര്യാ പർവതിയാകട്ടെ ഗിർരേഷിന്റെ അഭിനയ മോഹത്തിന് ഉറച്ച പിന്തുണയാണ് നൽകുന്നത്. രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന ഗൗരിയാണ് മകൾ.

ഭാഗ്യജാതകം , ദത്തുപുത്രി , ഭാഗ്യലക്ഷ്മി തുടങ്ങി നിരവധി സീരിയലുകളിലൂടെ മികച്ച അഭിനയം കാഴ്ച വെക്കാൻ ഗിരീഷിന് സാധിച്ചിരുന്നു.ചെറുപ്പം മുതൽ ഉള്ള ആഗ്രഹവും പരിശ്രമവുമാണ് ഗിരീഷിനെ അഭിനയലോകത്ത് എത്തിച്ചത്.എൻജിനിയറിങ് കഴിഞ്ഞ ഗിരീഷിന് നിരവധി ജോലികൾ ലഭിച്ചു എങ്കിലും അഭിനയത്തിന് വേണ്ടി എല്ലാം താരം ഉപേക്ഷിക്കുകയായിരുന്നു. തന്റെ അഭിനയമോഹത്തിന് ജോലി തന്നെ ഉപേക്ഷിച്ചാണ് താരം എത്തിയത്. നടനായിട്ട് മാത്രമല്ല അവതാരകനായും ഗിരീഷ് തിളങ്ങിയിട്ടുണ്ട്. ഗിരീഷിന് കട്ട പിന്തുണ നൽകി ഭാര്യാ പാർവതിയും ഒപ്പമുണ്ട്.

 

സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമാണ് ഗിരീഷ് നമ്പ്യാർ. തന്റെ വിശേഷങ്ങൾ ഒക്കെ തന്നെ താരം സോഷ്യൽ മീഡിയയിലൂടെ പങ്കു വെക്കാറുണ്ട്. ഗിരീഷ് പങ്കുവെച്ച പുതിയ വിശേഷമാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. തന്റെ പുതിയ വീടിന്റെ ഗൃഹപ്രവേശ ചടങ്ങു നടത്തിയ വിവരം ആണ് ഗിരീഷ് സോഷ്യൽ മീഡിയ വഴി അറിയിച്ചിരിക്കുന്നത്. വലിയ ആർഭാടങ്ങൾ ഒന്നും ഇല്ലാതെ ലളിതമായാണ് ചടങ്ങുകൾ നടത്തിയത്. ഇതിന്റെ ചിത്രങ്ങൾ ഗിരീഷ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. നടി ചിപ്പിയും ഭർത്താവും ചടങ്ങിൽ പങ്കെടുത്തിരുന്നു.

Akshay

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

1 week ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

2 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

2 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

2 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago