അമ്മയും മകനുമായി ഇനി ഞങ്ങൾ മിനിസ്ക്രീനിലും തിളങ്ങും, ജീവിതത്തിലെ പുതിയ അധ്യായത്തെപറ്റി സ്നേഹ ശ്രീകുമാർ

മറിമായം എന്ന പരമ്പരയിലൂടെ മലയാളികൾക്ക് സുപരിചിതയായി മാറിയ താരമാണ് സ്നേഹ ശ്രീകുമാർ. സ്നേഹയെ പോലെ തന്നെ ഭർത്താവ് ശ്രീകുമാറും ആളുകൾക്ക് സുപരിചിതനാണ്. ഫ്ലവേഴ്സ് ചാനലിൽ സംപ്രേക്ഷണം ചെയ്തുവരുന്ന ചക്കപ്പഴം എന്ന പരമ്പരയിലെ ഉത്തമനായി ശ്രീകുമാർ തിളങ്ങുമ്പോൾ മഴവിൽ മനോരമയിലെ മറിമായത്തിലൂടെ സ്നേഹയും ആളുകളുടെ പ്രീതി പിടിച്ചുപറ്റിയിട്ടുണ്ട്. വളരെ കുറഞ്ഞ സമയം കൊണ്ട് നിരവധി ആരാധകരെ നേടിയെടുത്ത രണ്ട് ഹാസ്യ താരങ്ങളാണ് ഇരുവരും. ഇവരുടെ വാർത്തകൾക്കും വിശേഷങ്ങൾക്കും ഒക്കെ എന്നും വലിയ ജന പിന്തുണ തന്നെ ആരാധകരുടെ ഭാഗത്തുനിന്ന് ലഭിക്കാറുണ്ട്. ഇരുവരും വിവാഹിതരായതും പിന്നീട് മാതാപിതാക്കളായതുമൊക്കെ നിറഞ്ഞ കൈയ്യടിയോടെ തന്നെയാണ് ആരാധകർ ഏറ്റെടുത്തത്. ഗർഭിണിയാണെന്ന് അറിഞ്ഞതിനു ശേഷമുള്ള ഓരോ ചെറിയ നിമിഷങ്ങളും സ്നേഹയും ശ്രീകുമാറും സോഷ്യൽ മീഡിയ വഴി ആളുകളിലേക്ക് എത്തിച്ചിരുന്നു

സ്വന്തമായി യൂട്യൂബ് ചാനലുള്ള ഇരുവരും വീഡിയോകളിലൂടെയും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഒക്കെ പോസ്റ്റുകൾ മുഖേനയും തങ്ങളുടെ നിമിഷങ്ങൾ ഒക്കെ ആരാധകരിലേക്ക് നിരന്തരം എത്തിക്കാറുണ്ടായിരുന്നു. നിറവയറിലുള്ള സ്നേഹയുടെ നൃത്തവും വിശേഷങ്ങളും ഒക്കെ ആരാധകർ വളരെ പെട്ടന്നാണ് ഏറ്റെടുത്തത്. ഒമ്പതാം മാസം വരെ താൻ ഡ്രൈവിംഗ് ചെയ്യുമായിരുന്നു എന്നും അഭിനയത്തിൽ സജീവമായിരുന്നതും ഒക്കെ സ്നേഹ ആളുകളിലേക്ക് എത്തിച്ചിരുന്ന കാര്യമാണ്. സ്നേഹയുടെ വളകാപ്പ് ചടങ്ങുകൾ അടക്കം ലൊക്കേഷനിലും വീട്ടിലും വലിയ ആഘോഷവും ആയിരുന്നു. എല്ലാ സന്തോഷങ്ങൾക്കും ഒടുവിൽ ഇരട്ടി സന്തോഷം എന്ന വണ്ണമാണ് സ്നേഹിക്കും ശ്രീകുമാറിനും ഒരു ആൺകുട്ടി പിറന്നത്.

മകൻറെ ജനനത്തെ പറ്റിയുള്ള വിശേഷങ്ങളും സ്നേഹയും ശ്രീകുമാറും ആളുകളിലേക്ക് എത്തിച്ചിരുന്നു. തൽക്കാലത്തേക്ക് അഭിനയരംഗത്ത് നിന്നും ഒരു ഇടവേള എടുത്തിരിക്കുകയായിരുന്നു എന്നും താൻ വീണ്ടും മറിമായത്തിൽ എത്തുമെന്നുമായിരുന്നു അന്ന് സ്നേഹ പറഞ്ഞത്. യഥാർത്ഥ ജീവിതത്തിൽ സ്നേഹ ഗർഭിണിയായപ്പോൾ മറിമായത്തിലെ താരത്തിന്റെ കഥാപാത്രവും ഗർഭിണിയാണെന്ന നിലയിലുള്ള കഥയായിരുന്നു മുന്നോട്ടു പോയിക്കൊണ്ടിരുന്നത്. ഇപ്പോൾ മറിമായത്തിന്റെ ലൊക്കേഷനിലേക്ക് തിരികെയെത്തിയ സ്നേഹയുടെ സന്തോഷമാണ് ആളുകൾ ഏറ്റെടുക്കുന്നത്. മകനെയും എടുത്തുകൊണ്ടാണ് സ്നേഹ ലൊക്കേഷനിലേക്ക് എത്തിയത്. ഇനി ഞങ്ങൾക്ക് ഇരുവർക്കും ഒന്നിച്ച് അഭിനയിക്കുന്നതിൽ കുഴപ്പമൊന്നും ഉണ്ടാകില്ലെന്നും സ്നേഹ പങ്കുവയ്ക്കുന്നു. അമ്മയെയും മകനെയും ഒരുമിച്ച് മിനിസ്ക്രീനിൽ കാണാൻ കഴിയുന്നതിന്റെ സന്തോഷത്തിലാണ് ആരാധകർ.

x