Television

“ഞാൻ തിരിച്ചു വരും , അവരല്ലേ എന്നെ വളർത്തിയത് ” ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടിയുമായി ഉപ്പും മുളകും ശിവാനി

പ്രായഭേദമന്യേ നിരവധി ആരാധകരുള്ള ഒരു പരമ്പരയാണ് ഉപ്പും മുളകും. ഉപ്പും മുളകിലെ ഓരോ താരങ്ങൾക്കും ആരാധകർ നിരവധിയാണ്. കുറെ വർഷങ്ങളായി മലയാളി പ്രേക്ഷകരുടെ സ്വീകരണമുറിയിലേക്ക് എത്തുന്ന പരമ്പരയാണ് ഉപ്പും മുളകും. ഉപ്പും മുളകിലെ നീലുവിനെയും ബാലുവിനെയും അവരുടെ മക്കളെയും ഒന്നും കാണാതെ പ്രേക്ഷകർക്കും ഒരു സമാധാനമില്ല എന്നതാണ് സത്യം. ഒന്നാം സീസൺ വിജയകരമായി അവസാനിച്ചതിനു ശേഷം ഇപ്പോൾ രണ്ടാം സീസൺ ആണ് മുന്നേറിക്കൊണ്ടിരിക്കുന്നത്. ഉപ്പും മുളകിലെ കുട്ടിതാരമായ പാറുക്കുട്ടിക്ക് വരെ ലക്ഷക്കണക്കിന് ആരാധകരാണ് ഉള്ളത്. ഒന്നാം സീസൺ അവസാനിച്ചതിനു ശേഷം പ്രേക്ഷകരുടെ നിരന്തരമായി അഭ്യർത്ഥന കൊണ്ടാണ് രണ്ടാം സീസൺ തിരികെ എത്തുകയും ചെയ്തിരുന്നത്. പുതിയ സീസൺ തുടങ്ങിയപ്പോൾ പരമ്പരയിലെ എല്ലാവരെയും അതിൽ ഉൾക്കൊള്ളിക്കുകയും ചെയ്തിരുന്നു അണിയറ പ്രവർത്തകർ.

ഉപ്പും മുളകിലെ കുട്ടി താരങ്ങളായ കേശുവും ശിവാനിയുമൊക്കെ രണ്ടാം സീസൺ എത്തിയപ്പോഴേക്കും വളർന്നു വലിയ കുട്ടികളായി മാറിയിരുന്നു. കേശുവായി അഭിനയിക്കുന്ന അൽസാബിത്തും ശിവയായി എത്തുന്ന ശിവാനി മേനോനും ആദ്യ സീസൺ മുതൽ തന്നെ ആരാധകർ നിരവധി ആയിരുന്നു. ഇവരുടെ വളർച്ച പ്രേക്ഷകർ നേരിട്ട് കണ്ടതാണ്. ഉപ്പും മുളകിൽ തീരെ കുഞ്ഞുങ്ങളായി എത്തിയ ഇവർ പിന്നീട് വളർന്നു വരുന്ന ഓരോ ഘട്ടവും പ്രേക്ഷകർക്ക് സുപരിചിതമായിരുന്നു. ഇതിൽ പലർക്കും സ്വന്തമായി യൂട്യൂബ് ചാനലുമുണ്ട്. ശിവാനി മേനോൻ പങ്കുവെക്കുന്ന വീഡിയോകൾ ഒക്കെ വളരെ പെട്ടെന്ന് വൈറൽ ആവാറുണ്ട്. ചില ഫോട്ടോഷൂട്ടുകളുടെ ഭാഗമായും ശിവാനി മാറിയിട്ടുണ്ട്. 2007ൽ ആയിരുന്നു ശിവാനിയുടെ ജനനം. ഇപ്പോൾ 15 വയസ്സാണ് ശിവാനിക്ക് പ്രായം. അടുത്ത സമയത്ത് കുറച്ച് എപ്പിസോഡുകളിൽ ശിവാനിയെ കാണാതെ വന്നതോടെ താരം എവിടെയെന്ന് പ്രേക്ഷകർ തിരക്കിയിരുന്നു. അതോടെ ശിവാനി പരിപാടിയിൽ നിന്നും പോയോന്ന് പോലുമുള്ള സംശയം പ്രേക്ഷകർക്കുണ്ടാവുകയായിരുന്നു ചെയ്തത്. പഠനസംബന്ധമായും മറ്റും ശിവാനി പരിപാടിയിൽ നിന്നും അകന്നു നിൽക്കുകയാണോ എന്നായിരുന്നു പ്രേക്ഷകരുടെ ഒരു സംശയം.

സ്കൂളിൽ ഒരു പരിപാടിയുടെയോ മറ്റോ നൃത്തം തന്റെ സോഷ്യൽ മീഡിയയിൽ ശിവാനി പങ്കുവെച്ചപ്പോൾ ഒരാൾ കമന്റ് ചെയ്യുകയും ചെയ്തു, പാറമട വീട്ടിലേക്ക് തിരികെ എത്തണം അവിടെ ശിവാനിയുടെ കുറവുണ്ട് എന്ന്. ഉപ്പും മുളകും എന്ന പരിപാടിയിൽ ഇനിയും ശിവാനി വരുമെന്ന് ഒരുപാട് പ്രതീക്ഷിക്കുന്നുണ്ട്, അതിന് വിലകൽപ്പിക്കുന്നുണ്ടെങ്കിൽ മറുപടി തരുവെന്ന്. ശിവാനി മറുപടി നൽകി. ഉപ്പും മുളകില്‍ നിന്നും വിട്ടു നിൽക്കുന്നതിന്റെ സത്യാവസ്ഥ ആയിരുന്നു ശിവാനി പറഞ്ഞത്. ചിക്കൻ പോക്സ് ആയിരുന്നു. ഉപ്പും മുളകും എന്ന പരിപാടിയാണ് തന്നെ വളർത്തിയത്. ഈ ഷെഡ്യൂളിൽ ഞാൻ ജോയിൻ ചെയ്തു എന്നും ശിവാനി മറുപടി നൽകി. തനിക്ക് ഉപ്പും മുളകും എന്ന പരിപാടിയിൽ നിന്നും ഒരിക്കലും വിട്ടുനിൽക്കാൻ സാധിക്കില്ലന്നും ശിവാനി പറഞ്ഞിരുന്നു. 2015 ഇൽ ആയിരുന്നു ഉപ്പും മുളക് പരിപാടിയിലേക്ക് ശിവാനി കടന്നു വരുന്നത്.

Akshay

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago