Television

സ്വന്തമായി ഒരു രൂപപോലും സമ്പാദ്യമായില്ല ബാങ്ക് അക്കൗണ്ട് എടുത്തത് തന്നെ വാർദ്ധക്യ പെൻഷൻ വാങ്ങാൻ വേണ്ടി; തൻറെ അച്ഛന്റെ മുറി വൃത്തിയാക്കാൻ കേറിയ കാഴ്ച്ച കണ്ട നടൻ സൂരജ് പറഞ്ഞത്

മലയാളി സീരിയൽ പ്രേമികളുടെ ഇടയിൽ ചുരുങ്ങിയ സമയം കൊണ്ട് ഹൃദയത്തിൽ കേറി പറ്റിയ താരമാണ് നടൻ സൂരജ് സൺ, ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്‌തിരുന്ന ഹിറ്റ് സീരിയൽ ആയ പാടാത്ത പൈങ്കിളിയിൽ കേന്ദ്ര കഥാപാത്രമായ ദേവയായിട്ടായിരുന്നു താരം അഭിനയിച്ചിരുന്നത്, എന്നാൽ സീരിയൽ റേറ്റിംഗിൽ മുൻപന്തിയിൽ നിൽക്കുന്ന സമയത്തായിരുന്നു പെട്ടന്നുള്ള താരത്തിന്റെ പിന്മാറ്റം, പിന്നിട് പിന്മാറിയ കാര്യം സോഷ്യൽ മീഡിയയിൽ കൂടി തന്നെ താരം പങ്ക് വെച്ചിരുന്നു

തനിക്ക് ശാരീരികമായി ചില ബുദ്ധിമുട്ടുകൾ കാരണമാണ് താൻ പിന്മാറുന്നത് എന്നായിരുന്നു താരം അറിയിച്ചത്, വീണ്ടും പൂർണധികം ശക്തിയായി വീണ്ടും വരുമെന്നും പല വീഡിയോകളിൽ കൂടിയും താരം പങ്ക് വെച്ചിട്ടുണ്ട്, ഇപ്പോൾ നടൻ സൂരജ് തൻറെ അച്ഛനെ കുറിച്ച് പങ്ക് വെച്ച കുറിപ്പാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയം ആയി മാറുന്നത്, അച്ഛനോടൊപ്പം നിൽക്കുന്ന ചിത്രം പങ്ക് വെച്ച് കൊണ്ട് താരം കുറിച്ചത് ഇങ്ങനെ എല്ലാവർക്കും നമസ്കാരം…കുറച്ചു നേരം അച്ഛൻ അമ്മ അടുത്തിരുന്നു സംസാരിച്ചപ്പോൾ അവർക്ക് പറയാനുള്ളത് കേട്ടപ്പോൾ. എനിക്ക് പറയാനുള്ളത് അവർക്ക് കേൾക്കാനുള്ള താല്പര്യം കണ്ടപ്പോൾ മനസ്സിൽ കുറെ ചോദ്യങ്ങൾക്കുള്ള ഉത്തരം കിട്ടി…

എനിക്ക് വരാറുള്ള മെയിലുകളിൽ സ്വത്തിനും പണത്തിനും വേണ്ടി അല്ലെങ്കിൽ അത് ഇല്ലാത്തതിനെ പേരിൽ മാതാപിതാക്കൾക്ക് തടവ് ശിക്ഷ വിധിക്കുന്ന മക്കളുടെ കഥകൾ കാണാറുണ്ട്… ഞാൻ ഓർക്കുകയാണ്.. എല്ലാവർക്കും അവരവരുടേതായ അഭിപ്രായങ്ങളും ഉണ്ട്..ഒഴിവുദിവസങ്ങളിൽ വീട് വൃത്തിയാക്കുന്ന ഒരു സ്ഥിരം പരിപാടി ഉണ്ട് എനിക്ക് അപ്പോൾ എന്റെ അച്ഛൻ കിടക്കുന്ന റൂമിലെത്തി ഞാൻ ഒന്നു കയറി അച്ഛന്റെ ജീവിതത്തിൽ അച്ഛന്റെ എല്ലാ സമ്പാദ്യവും ഒരു തോൾസഞ്ചിയിൽ ആയിരുന്നു… അതിൽ കണ്ട കാര്യങ്ങൾ എന്താണെന്ന് ഞാൻ വിശദീകരിക്കാം ഒരു പഴയ ഡയറി. പകുതി മഷി തീർന്ന പേന, കുറേ ചില്ലറ പൈസകൾ, ഒരു ഉണങ്ങിയ അടയ്ക്ക, ശബരിമലക്ക് പോയ മാലകൾ, കർപ്പൂരം, പിന്നെ ഒരു പേഴ്സ് ഒരു 30 രൂപ പിന്നെ കുറച്ച് കീറിയ പൈസ, ഐഡി കാർഡ്, ലൈസൻസ്, ഫോൺ നമ്പറുകൾ എഴുതിയ ഒരു പോക്കറ്റ് ഡയറി..

ചിതലരിച്ച ദൈവങ്ങളുടെ ഫോട്ടോ, പഴയ ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ അത് അച്ഛന്റെ തന്നെ, എനിക്ക് അതൊക്കെ കണ്ടപ്പോൾ ആദ്യം എനിക്ക് ചിരി വന്നു കാരണം റൂം വൃത്തിയാക്കാൻ കേറിയപ്പോൾ എന്നോട് അച്ഛൻ പറഞ്ഞ കാര്യം ഉണ്ടായിരുന്നു എന്റെ സാധനങ്ങളും എടുത്ത് കളയരുത്.. ഓർത്തപ്പോ വല്ലാതെ പാവം തോന്നി ഒരുപാട് സ്നേഹം തോന്നി ഒരുപാട് ബഹുമാനം തോന്നി കണ്ട കാലം മുതൽ സ്വന്തമായി ഒരു രൂപപോലും സമ്പാദ്യമായില്ല.. ബാങ്ക് അക്കൗണ്ട് എടുത്തത് തന്നെ വാർദ്ധക്യ പെൻഷൻ വാങ്ങാൻ വേണ്ടി.. എവിടെയും ഒരു രൂപ പോലും കടം ഇല്ല കടം ഉണ്ടെങ്കിൽ തന്നെ 30 രൂപ 20 രൂപ മാത്രം.. കുട്ടിക്കാലത്ത് ഒരു ഷർട്ട് അല്ലെങ്കിൽ കളിപ്പാട്ടം ഇതൊന്നും അച്ഛന് വാങ്ങിത്തരാൻ സാധിച്ചില്ല പക്ഷേ പട്ടിണിയില്ലാതെ ഇഷ്ടമുള്ള ഭക്ഷണം ഇഷ്ടംപോലെ വായിൽ വെച്ച്തന്നു ഇന്ന് ഈ കാണുന്ന രൂപത്തിലാക്കി തന്നിട്ടുണ്ട്..

ഇതൊക്കെ പറയാനുള്ള കാരണം. സ്വത്തും പണവും ഉള്ളതും ഇല്ലാത്തതും അല്ല സ്നേഹിക്കാനുള്ള കാരണങ്ങൾ. അവരുടെ ഏറ്റവും വലിയ ആഗ്രഹം എന്താണെന്ന് അറിയണം അവർ വളർത്തി വലുതാക്കിയ മക്കൾ അവരുടെ തൊട്ടടുത്തുണ്ട് എന്ന പ്രതീക്ഷ വിളിച്ചാൽ വിളിപ്പുറത്ത് ഉണ്ടെന്ന വിശ്വാസം.. ജീവനുള്ള കാലത്ത് സ്നേഹിക്കുക അവരെ കണ്ണ് നിറച്ച് കാണാൻ ശ്രമിക്കുക അല്ലാതെ നഷ്ടപ്പെട്ടു കഴിഞ്ഞിട്ട് കണ്ണീരിൽ കൊട്ടാരം തീർത്തിട്ട് കാര്യമില്ല… എന്ന് നിങ്ങളുടെ സ്വന്തം..സൂരജ് സൺ, ഇതായിരുന്നു താരം പങ്ക് വെച്ച കുറിപ്പ് അച്ഛനെയും അമ്മയെയും ചേർത്ത് പിടിക്കുന്ന ആ നല്ല മനസിനെ നിരവധി പേരാണ് അഭിനന്ദിച്ച് കൊണ്ട് രംഗത്ത് വരുന്നത്

Akshay

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

1 week ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

2 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

2 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

2 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago