Television

ഏഴുകൂട്ടം പലഹാരങ്ങളുമായി ഏഴാംമാസത്തിലെ ചടങ്ങ് ആഘോഷമാക്കി നടി ആതിര മാധവ്; കുഞ്ഞതിഥിക്കായ് കാത്തിരിക്കുന്നുവെന്ന് താരം വീഡിയോ കാണാം

ടെലിവിഷന്‍ പ്രേക്ഷകരുടെ മനം കവര്‍ന്ന താരമാണ് ആതിര മാധവ്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന കുടുംബ വിളക്ക് പരമ്പരയിലെ ഡോക്ടര്‍ അനന്യ എന്ന കഥാപാത്രത്തിലൂടെ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ആതിര. പരമ്പരയില്‍ സുമിത്രയുടെ മൂത്ത മകനായ ഡോക്ടര്‍ അനിരുദ്ധിന്റെ ഭാര്യ ഡോക്ടര്‍ അനന്യയെന്ന കഥാപാത്രത്തെയാണ് ആതിര അവതരിപ്പിച്ചിരുന്നത്. ഇതിനു മുന്‍പ് പല പരമ്പരകളിലും അഭിനയിച്ചിട്ടുണ്ടെങ്കിലും കുടുംബ വിളക്കിലെ കഥാപാത്രത്തിലൂടെയാണ് ആതിര ശ്രദ്ധിക്കപ്പെട്ടത്. താരം ഗര്‍ഭിണി ആയതിനെ തുടര്‍ന്ന് സീരിയലില്‍ നിന്നും പിന്മാറിയിരുന്നു. കഴിഞ്ഞ നവംബര്‍ 9ന് ഒന്നാം വിവാഹ വാര്‍ഷികം ആഘോഷിച്ചപ്പോഴാണ് അമ്മയാകാനൊരുങ്ങുന്നുവെന്ന സന്തോഷം ആതിര ആരാധകരുമായി പങ്കുവച്ചത്.

സീരിയലില്‍ നിന്നും മാറിയെങ്കിലും താരത്തിന്റെ വിശേഷങ്ങള്‍ എല്ലാം തന്നെ തന്റെ യുട്യൂബ് ചാനലിലൂടെയും സോഷ്യല്‍ മീഡിയകളിലൂടെയും പങ്കുവെക്കാറുണ്ട്. ഗര്‍ഭിണിയായതിന് ശേഷം അഭിനയിക്കുമ്പോള്‍ ചെറിയ ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നുവെന്നും അവസാന ദിവസത്തെ ഷൂട്ടിലൊക്കെ കുറച്ച് സ്‌ട്രെയിനുണ്ടായിയെന്നും ആതിര നേരത്തെ പറഞ്ഞിരുന്നു. ഇപ്പോഴിതാ താരത്തിന്റെ ഏഴാം മാസത്തിലെ ചടങ്ങിനെക്കുറിച്ചുള്ള വീഡിയോ പങ്കുവെച്ചിരിക്കുകയാണ്. ഏഴു കൂട്ടം പലഹാരങ്ങള്‍ ഗര്‍ഭിണിക്ക് നല്‍കുന്ന ചടങ്ങിന്റെ വീഡിയോ ആണ്. ‘ഞാന്‍ എന്റെ വീട്ടിലേക്ക് പോവുന്നു, ആറ് മാസം കഴിഞ്ഞാണ് ഇനി രാജീവിന്റെ വീട്ടിലേക്ക് വരുകയുള്ളൂ. പപ്പയ്ക്കും അമ്മയ്ക്കും സങ്കടമാണ് ഞാന്‍ പോവുന്നത്. അവരിങ്ങനെ പറയുന്നത് കേട്ട് എനിക്കും സങ്കടമാണ്. ശനി, ഞായര്‍, തിങ്കള്‍ ദിവസങ്ങളിലെ സംഭവങ്ങളാണ് വീഡിയോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

വീഡിയോയില്‍ താരത്തിന്റെ പപ്പയും അമ്മയയും ഭര്‍ത്താവും ഉണ്ടായിരുന്നു. നല്ല രുചികരമായ ഭക്ഷണം ഉണ്ടാക്കുന്ന മരുമകളാണ് ആതിര എന്നായിരുന്നു അമ്മായിഅമ്മ പറഞ്ഞത്. ഭര്‍ത്താവ് ഭാര്യയെ സഹയിക്കാറില്ലേ എന്ന് കുറേ ആളുകള്‍ ചോദിച്ചിരുന്നു. സമയം കിട്ടുമ്പോഴൊക്കെ സഹായിക്കുമെന്നും ഭര്‍ത്താവ് രാജീവ് പറയുന്നുണ്ട്. ഇവിടന്ന് പോവുമ്പോള്‍ ഏറ്റവും കൂടുതല്‍ മിസ് ചെയ്യുന്നത് അമ്മിക്കല്ലാണെന്നാണ് ആതിര പറയുന്നത്. അതിരയുടെ വീട്ടില്‍ അമ്മിയില്ലെന്നും പറയുന്നു. മിസ് ചെയ്യുക അമ്മിയാണെന്ന് പറഞ്ഞാല്‍ തോന്നും ഞാന്‍ എല്ലാ ദിവസവും അമ്മിയില്‍ ആണ് അരക്കുന്നതെന്നും ആതിര പറയുന്നു.

രാവിലെ 10.30 മുതലാണ് 7ാം മാസത്തിലെ ചടങ്ങ് ആരംഭിക്കുന്നത്. എല്ലാവരും അതിന്റെ തിരക്കിലാണ്. കല്യാണത്തിന്റെ സെറ്റും മുണ്ടുമായിരുന്നു ആതിര ധരിച്ചത്. അടിപൊളിയായിരിക്കണം, അമ്മയെ അധികം ബുദ്ധിമുട്ടിക്കരുത് എന്നായിരുന്നു കുഞ്ഞിനോട് രാജീവ് പറഞ്ഞത്. ചടങ്ങിലേക്ക് കടന്നു. ഏഴ് തരം പലഹാരങ്ങള്‍ നല്‍കുന്നതായിരുന്നു ചടങ്ങ്. ചടങ്ങിന് ശേഷം ആതിരയ്ക്ക് പെണ്‍കുഞ്ഞാണോ ആണ്‍കുഞ്ഞാണോ എന്ന് വന്നവരോടെല്ലാം ചേദിക്കുന്നത് വീഡിയോയില്‍ കാണാം. പെണ്‍കുഞ്ഞായിരിക്കുമെന്നാണ് രാജീവ് ഊഹം പറഞ്ഞത്. എന്തായാലും അമ്മയും കുഞ്ഞും സുഖമായിരിക്കട്ടെ എന്നായിരുന്നു ആരാധകര്‍ വീഡിയോയ്ക്ക് താഴെ കമന്റ് നല്‍കിയത്.

അമ്മയുടെ സൈഡിലുള്ളവരെല്ലാം ആണ്‍കുഞ്ഞെന്നാണ് പറയുന്നത്. സദ്യ കഴിച്ച് കഴിഞ്ഞതിന് ശേഷമായാണ് ആതിരയും കുടുംബവും പോയത്. ആതിര പോവുകയാണെന്നറിഞ്ഞ് രാജീവിന്റെ അമ്മയുടെ കണ്ണൂകള്‍ നിറഞ്ഞു. ആതിരയുടെ വീട്ടില്‍ എത്തിയതിന് ശേഷം ഉണ്ടായ സംഭവങ്ങളും വീഡിയോയില്‍ കാണിച്ചിരുന്നു.

Niya

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago