Television

സന്തോഷ വാർത്ത ആരാധകരുമായി പങ്കുവെച്ച് ഗിന്നസ് പക്രു , ആശംസകൾ നേർന്ന് ആരാധകർ

1985 ൽ പുറത്തിറങ്ങിയ അമ്പിളി അമ്മാവൻ എന്ന ചിത്രത്തിലൂടെ ഉണ്ടപ്പക്രു എന്ന കഥാപാത്രത്തിൽ മലയാള സിനിമയിലേക്കെത്തിയ നടനാണ് ഗിന്നെസ് പക്രു . മിമിക്രി രംഗത്തുനിന്നുമാണ് ഗിന്നസ് പക്രു എന്ന അജയകുമാർ സിനിമയിലേക്ക് എത്തുന്നത് . തന്റെ പോരായ്മകളെ ജീവിതവിജയങ്ങളാക്കി മാറ്റി നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് സാധിച്ചിരുന്നു . സഹനടനായും , ഹാസ്യ താരമായും , നായകനായും , സംവിധായകനായും , നിർമ്മാതാവായും സിനിമയിൽ തിളങ്ങി നിൽക്കുന്ന പക്രു മുഴുനീള ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്തു എന്നുള്ള ഗിന്നസ് റെക്കോർഡും നേടിയിട്ടുള്ള താരമാണ് . 1985 അമ്പിളി അമ്മാവൻ എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയലോകത്തേക്ക് എത്തിയത് എങ്കിലും ഏറെ സ്രെധിക്കപ്പെട്ടത് 2000 ൽ ലോഹിതദാസ് സംവിദാനം ചെയ്ത് ദിലീപ് നായകനായി എത്തിയ ജോക്കർ എന്ന ചിത്രത്തിലൂടെയായിരുന്നു . പിന്നീട് കുഞ്ഞിക്കൂനൻ , മീശമാധവൻ , ബോഡിഗാർഡ് തുടങ്ങി ദിലീപ് ചിത്രങ്ങളിൽ താരം സജീവ സാന്നിധ്യമായിരുന്നു .

ചെറിയ ചെറിയ വേഷങ്ങളിലൂടെയാണ് തുടക്കം എങ്കിലും 2005 ൽ വിനയൻ സംവിദാനം ചെയ്ത അദ്ഭുതദീപ് എന്ന ചിത്രം താരത്തിന്റെ ജീവിതത്തിൽ വഴിത്തിരിവായി മാറുകയായിരുന്നു . നായകനായും നിർമ്മാതാവായും സംവിധായകനായും പ്രേഷകരുടെ ഇഷ്ടതാരമായി തിളങ്ങുകയാണ് ഗിന്നസ് പക്രു എന്ന അജയകുമാർ . അഭിനയത്തിന് പുറമെ സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമാണ് പക്രു. ഇടയ്ക്കിടെ പുത്തൻ ചിത്രങ്ങളും മകൾക്കൊപ്പമുള്ള സന്തോഷ നിമിഷങ്ങളും , മകളുടെ ഡാൻസ് വിഡിയോകളും എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് താരം രംഗത്ത് എത്താറുണ്ട് . ഇപ്പോഴിതാ ഓണം സ്പെഷ്യൽ ഫാമിലി ഫോട്ടോസ് പങ്കുവെച്ചുകൊണ്ടാണ് പക്രു രംഗത്ത് എത്തിയിരിക്കുന്നത് . ഓണാശംസകൾ നേർന്ന് കുടുംബത്തോടൊപ്പമുള്ള ചിത്രമാണ് താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത് . ഒപ്പം ആരാധകർക്ക് വേണ്ടി മറ്റൊരു സന്തോഷ വാർത്തയും കൂടെ താരം പങ്കുവെക്കുന്നുണ്ട് . ഓണത്തിന് തന്റെ പുതിയ യൂട്യൂബ് ചാനൽ കൂടി ആരാധകരിലേക്ക് എത്തുന്നു എന്ന സന്തോഷവാർത്തയാണ് താരം പങ്കുവെച്ചിരിക്കുന്നത് .

“ഗിന്നെസ് പക്രു ഇൻ ഇൻ മീഡിയ” എന്ന താരത്തിന്റെ യൂട്യൂബ് ചാനൽ ലിങ്കും ഒപ്പം ചാനലിന്റെ ഇന്ട്രോയും ഇതിനോടകം തന്നെ പക്രു ആരാധകർക്കായി പങ്കുവെച്ചിട്ടുണ്ട് . ഓണവിശേഷങ്ങൾ നാളെ നമ്മുടെ ചാനലിൽ കാണാം എന്നും താരം കൂട്ടിച്ചേർക്കുന്നു ..താരത്തിന്റെ പുതിയ യൂട്യൂബ് ചാനെൽ വിശേഷങ്ങൾക്കായി കാത്തിരിക്കുന്നു എന്നാണു ആരധകർ പറയുന്നത് . മലയാള സിനിമയിൽ നടനായും നിർമ്മാതാവായും സംവിദായകനായും തിളങ്ങിയ പക്രു ഇതിനോടകം തന്നെ 40 ൽ അധികം മലയാളം ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട് . മലയാളത്തിന് പുറമെ ആറോളം തമിഴ് ചിത്രങ്ങളിലും താരം വേഷമിട്ടിട്ടുണ്ട് . 2013 ൽ പുറത്തിറങ്ങിയ കുട്ടിയും കോലും എന്ന ചിത്രം സംവിദാനം ചെയ്ത് സംവിദാനരംഗത്തേക്കും ഫാൻസി ഡ്രസ്സ് എന്ന ചിത്രം നിർമ്മിച്ച് നിർമ്മാണ രംഗത്തേക്കും താരം ചുവട് വെച്ചിരുന്നു ..എന്തായാലും താരത്തിന്റെ ഓണവിശേഷങ്ങൾക്കായി കാത്തിരിക്കുകയാണ് മലയാളി ആരാധകർ .

Akshay

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

1 week ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

2 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

2 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

2 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

2 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

2 months ago