സീരിയല്‍ നടി ദേവിക നമ്പ്യാരുടെ കഴുത്തിൽ താലി ചാര്‍ത്തി ഗായകൻ വിജയ് മാധവ് ; വൈറലായ വിവാഹ വീഡിയോയും ചിത്രങ്ങളും കാണാം

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ താരമാണ് ദേവിക നമ്പ്യാര്‍. മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്യുന്ന രാക്കുയില്‍ സീരിയലിലെ തുളസിയായാണ് താരം ഏവരുടേയും പ്രിയങ്കരിയായി മാറിയത.് എം.എ.നസീര്‍ സംവിധാനം ചെയ്ത പരിണയത്തിലൂടെയാണ് താരം സീരിയലിലേക്ക് അരങ്ങേറ്റം കുറിച്ചത്. അഭിനയത്തിനു പുറമേ അവതാരകയായും ദേവിക തിളങ്ങിയിട്ടുണ്ട്. കോമഡി ഫെസ്റ്റിവല്‍, ചിരിമ സിനിമ തുടങ്ങി നിരവധി പരിപാടികളുടെ അവതാരകയായിരുന്നു.

ഇപ്പോഴിതാ താരം വിവാഹിതയായെന്ന വാര്‍ത്തയാണ് പുറത്തവരുന്നത്. ഗായകന്‍ വിജയ് മാധവ് ആണ് വരന്‍. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു ഇരുവരുടേയും വിവാഹം നടന്നത്. വളരെ ലളിതമായി നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. സെറ്റ് മുണ്ടും ഉടുത്ത് മുല്ലപ്പൂവൂം ആഭരണങ്ങളുമണിഞ്ഞ് കേരള തനിമയിലായിരുന്നു ദേവിക. കസവ് മുണ്ടും നേര്യതുമായിരുന്നു വിജയ് അണിഞ്ഞെത്തിയത്. വിവാഹ ചിത്രങ്ങള്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയകളില്‍ വൈറലാണ്.

താലി കെട്ടിയതിനൊപ്പം തുളസിമാലയും അണിഞ്ഞ് നില്‍ക്കുന്ന താരങ്ങളുടെ ചിത്രങ്ങളാണ് ആദ്യം പുറത്ത് വന്നത്. ഇരുവര്‍ക്കും വിവാഹ ആശംസകള്‍ നേര്‍ന്ന് നിരവധിപേരാണ് രംഗത്തെത്തിയിരിക്കുന്നത്. നിരവധി താരങ്ങളും ഇവര്‍ക്ക് മംഗളാശംസകള്‍ നേര്‍ന്നിട്ടുണ്ട്. റിയാലിറ്റി ഷോയിലൂടെയായി ശ്രദ്ധ നേടിയ ഗായകനാണ് വിജയ്. തങ്ങളുടേത് പ്രണയവിവാഹമല്ലെന്ന് ദേവിക മുന്‍പ് പറഞ്ഞിരുന്നു.

ഇരുവരും അകന്ന ബന്ധുക്കള്‍ ആണ്. എന്നാല്‍ സീരിയലിലെ പാട്ടുമായി ബന്ധപ്പെട്ടാണ് ആദ്യം ഇരുവരും പരിചയപ്പെടുന്നത്. പിന്നീട് വീട്ടുകാരിലൂടെ അതൊരു ആലോചനയായി വരുകയും ഒടുവില്‍ വിവാഹം കഴിക്കാം എന്ന തീരുമാനത്തില്‍ എത്തുകയുമായിരുന്നു. ഇരുവരും ഒന്നിച്ച് ഒരു യോഗ കമ്പനി തുടങ്ങിയിരുന്നു. അതുമായി മുന്നോട്ട് പോകുമ്പോഴാണ് കല്യാണം കഴിക്കാം എന്ന ആലോചന വന്നത്. അങ്ങനെ ആ തീരുമാനത്തില്‍ എത്തുകയുമായിരുന്നു. വിവാഹ നിശ്ചയത്തിന് ശേഷവും അഭിനയത്തില്‍ സജീവമായിരുന്നു.

വിവാഹത്തിന് ശേഷവും അഭിനയം തുടരണമെന്നാണ് ആരാധകര്‍ പറയുന്നത്. നിലവില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന സീരിയലില്‍ ഗര്‍ഭിണി ആയാണ് അഭിനയിക്കുന്നത്. അതുകൊണ്ട് തന്നെ സീരിയലില്‍ നിന്നും പിന്മാറരുതെന്നാണ് ആരാധകര്‍ പറയുന്നത്.

x