Television

സീരിയലിലെ മമ്മൂട്ടി എന്നറിയപ്പെട്ട ജയകൃഷ്ണനെ ഓർമ്മയില്ലേ? സീരിയൽ ഉപേക്ഷിച്ച് ജയകൃഷ്ണൻ പോയത് എങ്ങോട്ട്?

നടന്മാരുടെ പേരുകൾ അത്ര പരിചതമല്ലെങ്കിലും പലപ്പോഴും അവർ അവതരിപ്പിച്ച കഥാപാത്രങ്ങളും, സീരിയലുകളും പ്രേക്ഷകരുടെ മനസിൽ എപ്പോഴും തങ്ങി നിൽക്കാറുണ്ട്. അത്തരത്തിൽ ഇന്നും പ്രേക്ഷകർ ഓർക്കുന്ന പേരുകളിൽ ഒന്നാണ് ‘ജയകൃഷ്‌ണൻ’. സിനിമകളിൽ നിന്നും, പരമ്പരകളിൽ നിന്നും അത്ര കണ്ട് അദ്ദേഹം സജീവല്ലെങ്കിലും താരത്തിൻ്റെ രൂപത്തിലും, സ്വഭാവത്തിലും ഒരു തരത്തിലുള്ള മാറ്റവും ഇപ്പോഴും വന്നിട്ടില്ല. പഴയകാല സീരിയലുകളിലും, സിനിമകളിലും സജീവമായിരുന്നു ജയകൃഷ്ണൻ. സിനിമയിൽ ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രങ്ങൾ ലഭിക്കാൻ തുടങ്ങിയതോട് കൂടെയാണ് അദ്ദേഹം സീരിയലിൽ നിന്നും ചെറിയ ഇടവേളയെടുക്കുന്നത്. എന്നാൽ പിന്നീട് അഭിനയരംഗത്ത് നിന്ന് തന്നെ അദ്ദേഹം അപ്രത്യക്ഷമാവുകയായിരുന്നു.

ഇപ്പോഴിതാ സീരിയലിൽ നിന്ന് വിട്ട് നിൽക്കാനുള്ള കാരണം വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ജയകൃഷ്ണൻ. സീരിയലിൽ നിന്നും വിട്ടു നിന്നു എന്നല്ലാതെ പൂർണമായി താൻ സീരിയൽ ഉപേക്ഷിച്ചിട്ടില്ലെന്നാണ് അദ്ദേഹം പറയുന്നത്. ചെറുപ്പം മുതലേ തനിയ്ക്ക് ഇഷ്ടമുള്ള മേഖലയാണ് സിനിമയെന്നും, സ്വപ്‍നമായിട്ടാണ് സിനിമയെ കണ്ടിട്ടുള്ളതെന്നും, അതുകൊണ്ട് തന്നെ കിട്ടിയിരുന്ന കുഞ്ഞു വർക്കുകൾ പോലും താൻ എൻജോയ് ചെയ്തിരുന്നതായും, സീരിയലുകൾ ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയ സമയത്ത് അതിൻ്റെ ഭാഗമാവാൻ കഴിഞ്ഞതായും ഒരേ സമയത്ത് തന്നെ തമിഴ്, തെലുങ്ക്, മലയാളം എന്നിങ്ങനെ മൂന്ന് ഭാഷകളിൽ അഭിനയിക്കാനും കുറേ സീരിയലുകൾ ചെയ്യാൻ സാധിച്ചതായും ജയകൃഷ്‌ണൻ സൂചിപ്പിച്ചു.

എന്നാൽ കുറേയേറേ സീരിയലുകളിൽ അഭിനയിച്ച് കഴിഞ്ഞപ്പോൾ സീരിയലിനെ സംബന്ധിച്ചുള്ള കാഴ്ചപ്പാട് തന്നെ മാറിയതായും ജയകൃഷ്ണൻ വ്യക്തമാക്കുന്നു. ഇപ്പോഴും നല്ല കഥാപാത്രങ്ങൾ ലഭിക്കുകയാണെങ്കിൽ സമയം തരപ്പെടുകയാണെങ്കിൽ താൻ അഭിനയിക്കുമെന്നും എന്നാൽ സീരിയലിൽ നമ്മൾ ആഗ്രഹിക്കുന്ന ഒരു രീതിയുണ്ടെന്നും ആ നിലയ്ക്ക് കാര്യങ്ങൾ ചെയ്യാനാണ് താത്പര്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചില സംവിധായകർക്കൊപ്പം ഇനിയും സീരിയലിൽ വർക്ക് ചെയ്യാൻ താൽപര്യപ്പെടുന്നതായും ജയകൃഷ്ണൻ പറഞ്ഞു. താനൊക്കെ അഭിനയിക്കുന്ന സമയത്ത് സിനിമ ചെയ്യുന്ന അതെ നിലയ്ക്ക് തന്നെയാണ് സീരിയൽ ചെയ്തിട്ടുള്ളതെന്നും അതിൻ്റെ പ്രൊഡക്ഷനും, ക്വാളിറ്റിയും എല്ലാം അത്തരത്തിലായിരുന്നെന്നും, എന്നാൽ ഇപ്പോൾ അങ്ങനെയല്ലെന്നും നിർമാതാക്കൾക്കും പിടിച്ചു നിൽക്കേണ്ട സാഹചര്യമാണെന്നും അദ്ദേഹം പറയുന്നു. എല്ലാം ഒരു ബിസ്‌നസായി മാറിയതായും ജയകൃഷ്ണൻ അഭിപ്രായപ്പെട്ടു.

സിനിമ പോലെ തന്നെ സീരിയലുകളും വളരെ എക്സ്പെൻസായി തുടങ്ങിയതായും മുൻപ് അങ്ങനെയൊരു സാഹചര്യം ഇല്ലായിരുന്നെന്നും  താരങ്ങളുടെ പ്രതിഫലമാണെങ്കിലും, ലൊക്കേഷനിലെ ചിലവും മറ്റും കാര്യങ്ങളുമൊക്കെ ആണെങ്കിലും ഇത്രയൊന്നും ഇല്ലായിരുന്നെന്നും ജയകൃഷ്‌ണൻ കൂട്ടിച്ചേർത്തു. ‘ഇന്നലെ’ എന്ന പരമ്പരയിൽ അഭിനയിച്ച് കൊണ്ടിരിക്കുന്ന സമയത്താണ് ‘നാട്ടുരാജാവ്’ എന്ന സിനിമയിൽ അഭിനയിക്കാൻ താരത്തിന് അവസരം ലഭിക്കുന്നത്. പിന്നീട് നിരവധി സിനിമകളിലും, സീരിയലുകളിലുമായി വ്യത്യസ്തമായ കഥാപാത്രങ്ങൾ ജയകൃഷ്ണനെ തേടിയെത്തി. താരം അവതരിപ്പിക്കുന്ന വില്ലൻ കഥാപാത്രങ്ങളും ശ്രദ്ധിക്കപ്പെടാൻ തുടങ്ങി.അഭിനയ ജീവിതത്തിൽ വില്ലൻ കഥാപാത്രങ്ങൾ ഭംഗിയായി കൈകാര്യം ചെയ്‌തെങ്കിലും യഥാർത്ഥ ജീവിതത്തിൽ വളരെ സൗമ്യനായ വ്യക്തിയാണ് ജയകൃഷ്‌ണൻ. നല്ലൊരു തിരിച്ചു വരവ് അദ്ദേഹത്തിൽ നിന്ന് പ്രേക്ഷകർ ഇപ്പോഴും ആഗ്രഹിക്കുന്നുണ്ട്.

RAJEESH

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago