Television

സൗഭാഗ്യയുടെ മകൾ സുദർശനയിക്ക് താരകല്യാണിന്റെ വക സ്നേഹ സമ്മാനം; അമ്മയുടെ സ്നേഹ സമ്മാനം വിഡിയോയിൽ പകർത്തി നടി സൗഭാഗ്യ വെങ്കടേഷ്

ഡബ്സ്മാഷ് ക്യൂൻ എന്ന് ആരാധകർ ഏറെ സ്നേഹത്തോടെ വിളിക്കുന്ന താരമാണ് സൗഭാഗ്യ വെങ്കിടേഷ്. ഒരു കലാ കുടുംബത്തിൽ നിന്നും ജനിച്ച സൗഭാഗ്യ ഒരു മികച്ച കലാകാരിയാണ്. നൃത്ത രംഗത്തും അഭിനയ രംഗത്തും താരം ഏറെ ശ്രദ്ധ നേടിയിട്ടുണ്ട് .സിനിമയിലൂടെ അല്ല എന്ന് മാത്രം ,ഡബ്സ്മാഷ് ലൂടെയും ടിക് ടോക് വീഡിയോ കളിലൂടെയും ആണ് താരം ആരാധകരുടെ ഹൃദയം കവർന്നത് .ഇൻസ്റ്റഗ്രാമിൽ ഉം ഫേസ്ബുക്കിലും യൂട്യൂബിലും ഒക്കെ ലക്ഷക്കണക്കിന് ആരാധകരുള്ള സൗഭാഗ്യക്ക് സിനിമയിൽ അഭിനയിക്കാൻ തീരെ താല്പര്യമില്ല. താരം ആഗ്രഹിക്കുന്നത് അമ്മയെ പോലെ നർത്തകി ആകാനാണ് ആഗ്രഹിക്കുന്നത്. അമ്മ താര കല്യാൺ പ്രേക്ഷകർക്ക് സുപരിചിതയാണ്. മിനിസ്ക്രീൻ പരമ്പരകളിലൂടെ പ്രേക്ഷകരുടെ ഹൃദയം കവർന്ന താരയും സോഷ്യൽ മീഡിയയിൽ ആക്ടീവ് ആണ്. സുബ്ബലക്ഷ്മി എന്ന മുത്തശ്ശിയും ആരാധകരുടെ പ്രിയപ്പെട്ട നടിയാണ്.

താര കല്യാണും സൗഭാഗ്യയും നിരവധി വേദികളിൽ ഒരുമിച്ച് നൃത്തം ചെയ്തിട്ടുണ്ട്. അതുപോലെതന്നെ ഇരുവർക്കും താരാ കല്യാൺ ഡാൻസ് അക്കാഡമി എന്ന ഒരു ഡാൻസ് സ്കൂൾ സ്വന്തമായുണ്ട്. അടുത്തിടെയാണ് സൗഭാഗ്യയുടെ ജീവിതത്തിൽ പുതിയൊരു സന്തോഷം വന്നത്. താരത്തിന് ഒരു മകൾ പിറന്നു. സൗഭാഗ്യക്കുണ്ട ഭർത്താവ് അർജുനും ഒരു നടനാണ്. സൗഭാഗ്യയുടെ അമ്മ താരാകല്യാണിന്റെ സ്കൂളിൽ പഠിച്ച വിദ്യാർത്ഥിയായിരുന്നു അർജുൻ. പ്രണയവിവാഹമായിരുന്നു ഇരുവരുടെയും ഏറ്റവും അടുത്ത കുടുംബം തന്നെയാണ് രണ്ടാളുടെയും , വിവാഹം ഇരു വീട്ടുകാരുടെയും താല്പര്യം അനുസരിച്ച് ആയിരുന്നു. വിവാഹത്തിന് ശേഷം നടക്കുന്ന ഓരോ ചെറിയ കാര്യങ്ങളും സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധനേടിയിരുന്നു വിവാഹത്തിനുശേഷം അർജുൻ അഭിനയ രംഗത്തേക്കും തുടക്കം കുറിച്ചു, ഫ്ലവേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന ചക്കപ്പഴം എന്ന സീരിയൽ കൂടിയായിരുന്നു അർജുൻ അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. പിന്നീട് നിരവധി ഷോകളിലും താരം പങ്കെടുത്തിരുന്നു.

സുദർശന എന്നാണ് ഇരുവരും മകൾക്ക് പേരിട്ടത്. സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയ വാർത്തയായിരുന്നു അത്. അതിനുശേഷം നിറവയറിൽ നൃത്തം ചെയ്തതും ഒമ്പതാം മാസത്തിൽ ഹോസ്പിറ്റലിൽ വച്ച് ഡാൻസ് ചെയ്തതും സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധേയമായിരുന്നു. മകൾജനിച്ചതിനു ശേഷം താരങ്ങൾ നിരവധി ഫോട്ടോഷൂട്ടും നടത്തിയിട്ടുണ്ട്, അടുത്തൂടെ അർജുൻ മകളെ കൈയ്യിലെടുത്തു കൊണ്ട് നൃത്തം ചെയ്ത വീഡിയോയ്ക്ക് ഏറെ വിമർശനങ്ങളും വന്നിരുന്നു ,ഇത്ര ചെറിയ കുഞ്ഞിനെ എടുത്ത് നൃത്തം ചെയ്ത അമ്മയ്ക്കും അച്ഛനും എതിരെ നിരവധി വിമർശന അഭിപ്രായങ്ങൾ ആയിരുന്നു സോഷ്യൽ മീഡിയയിൽ നിന്നും ലഭിച്ചത്, പക്ഷേ വിമർശനങ്ങൾക് ചെവികൊടുക്കാതെ താരങ്ങൾ എപ്പോഴും സന്തോഷ നിമിഷങ്ങൾ പങ്കുവെച്ചു.

ഇപ്പോഴിതാ താരാകല്യാൺ കൊച്ചുമക്കൾക്ക് നൽകിയ ഒരു സമ്മാനത്തെ കുറിച്ചാണ് സൗഭാഗ്യ പങ്കുവയ്ക്കുന്നത്. താരാകല്യാൺ സുദർശനയെ വിളിക്കുന്നത് മിട്ടു എന്നാണ് ,താരങ്ങൾക്ക് ഒരു ഫോട്ടോ ഷൂട്ട് ഉണ്ടായിരുന്നു, അന്ന് ഡ്രസ്സ് അയച്ചു തരാൻ ആരും ഉണ്ടായിരുന്നില്ല. അങ്ങനെ താരകല്യാൺ ആ സാഹസം എടുക്കുകയാണ് എന്നും തനിക്ക് തയ്ച്ച് പരിചയമൊന്നുമില്ല പക്ഷേ ശ്രമിക്കുകയാണെന്നും താരകല്യാൺ പറയുന്നു. മാത്രമല്ല കുഞ്ഞുമാലാഖക്ക് താരകല്യാൺ തയ്യാറാക്കിയ ഡ്രസിന്റെവീഡിയോയും യൂട്യൂബിലൂടെ പങ്കുവെച്ചിട്ടുണ്ട്. താൻ തയ്യലിൽ എക്സ്പോർട്ട് ഒന്നുമല്ല പക്ഷേ ഇത് കൊച്ചുമകൾകായുള്ള തന്നെ സമ്മാനം ആണെന്നും താരകല്യാൺ വ്യക്തമാക്കുന്നുണ്ട്.വീഡിയോ ചുരുങ്ങിയ സമയം കൊണ്ടാണ് ആരാധകർ ഏറ്റെടുത്തത് ,അമ്മൂമ്മയുടെ സമ്മാനവും എല്ലാവരും സ്വീകരിച്ചു കഴിഞ്ഞു. നിരവധി പേർ ആയിരുന്നു കമൻറുകൾ അറിയിച്ച് രംഗത്ത് എത്തിയത്.

amrtha

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago