ശ്രുതി ലക്ഷ്മി ഗർഭിണി? ബിഗ്‌ബോസ് ഹൗസിൽ നിന്നും ക്വിറ്റ് ചെയ്യുന്നുവോ ? ചോദ്യങ്ങളുമായി ആരാധകർ

ബിഗ് ബോസിന്റെ എല്ലാ സീസണും ഒന്നിനൊന്ന് മികച്ചതായി നിലനിൽക്കുമ്പോൾ ഇത്തവണത്തെ സീസൺ പലതുകൊണ്ടും വ്യത്യാസപ്പെട്ടിരിക്കുന്നു. 18 മത്സരാർത്ഥികളുമായി ആരംഭിച്ച് ഇതിനോടകം നിരവധി താരങ്ങൾ പുറത്തേക്ക് പോവുകയും പലരും അകത്തേക്ക് കടക്കുകയും ചെയ്തു. ഇത്തവണ ഏറ്റവും കൂടുതൽ വൈൽഡ് കാർഡ് എൻട്രി ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്ന സീസൺ ആണ് ഇത് എന്ന് മുൻപേ തന്നെ സോഷ്യൽ മീഡിയ ഒക്കെ പറഞ്ഞിരുന്നു. ചിലർ എവിക്ഷനിലൂടെ പുറത്തു പോകുമ്പോൾ ഹനാൻ ഉൾപ്പെടെയുള്ള താരങ്ങൾ പുറത്തുപോയത് ചില ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ചായിരുന്നു.വൈൽഡ് കാർഡ് എൻട്രിയിലൂടെ അകത്തേക്ക് വന്ന ഹനാൻ ആരോഗ്യപ്രശ്നങ്ങളെ തുടർന്നാണ് ഷോയിൽ നിന്ന് പിന്മാറിയത്

ഇപ്പോൾ അത്തരത്തിൽ മറ്റൊരു താരവും പുറത്തേക്ക് പോകുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഷോയിൽ വളരെയധികം ആക്ടീവായി നിൽക്കുകയും ആവശ്യമില്ലാത്ത കാര്യങ്ങളിൽ നിന്ന് സ്വയം മാറിനിൽക്കുകയും ചെയ്യുന്ന ശ്രുതി ലക്ഷ്മിയാണ് അത്. വളരെയധികം പ്ലാനിങ്ങോടുകൂടിയാണ് ശ്രുതി ബിഗ് ബോസിന്റെ ഓരോ ദിവസവും നോക്കിക്കാണുന്നത്. ആവശ്യമില്ലാതെ മറ്റുള്ളവരുമായി വഴക്കിടുവാനോ അഭിപ്രായം പ്രകടിക്കുവാനും ഒന്നും ഇതുവരെ ശ്രുതി ശ്രമിച്ചിട്ടില്ല. എന്നാൽ തനിക്ക് ശെരി എന്നു തോന്നുന്ന കാര്യങ്ങൾ അത് ആരുടെയും മുഖത്ത് നോക്കി പറയുവാൻ ശ്രുതി തയ്യാറാണ്. കഴിഞ്ഞ ദിവസത്തെ മോണിംഗ് ഡാൻസിന് ശേഷമുള്ള റെനീഷയുമായുള്ള സംസാരമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചില സംശയങ്ങൾ ഉന്നയിക്കുന്നത്.

അങ്ങനെയാണ് എങ്കിൽ ചേച്ചി ക്വിറ്റ് ചെയ്യുമോ എന്നാണ് റ്ഷ ശ്രുതിയോട് ചോദിക്കുന്നത്. തനിക്ക് കുഞ്ഞുങ്ങളെ വളരെയധികം ഇഷ്ടമാണ് എന്നും അതുകൊണ്ടുതന്നെ ക്വിറ്റ് ചെയ്യാൻ ഉറപ്പിക്കുന്നു എന്നുമാണ് ശ്രുതി പറഞ്ഞത്. പ്ലാനിങ് ഇല്ലായിരുന്നോ എന്ന് ചോദിച്ചപ്പോൾ പ്ലാനിങ് ഉണ്ടായിരുന്നു എന്നും ജീവിതത്തിൽ ഒന്ന് സെറ്റിൽഡ് ആകാൻ വേണ്ടിയാണ് ഇത്രയും നാൾ സമയം എടുത്തത് എന്നും അതുകൊണ്ടുതന്നെ ബ്രേക്ക് എടുക്കുവാൻ താൻ ഒരുക്കമാണെന്ന് ശ്രുതി തുറന്നുപറയുന്നു. ഇതോടെ ശ്രുതി ഗർഭിണിയാണെന്നും ആയതിനാൽ ഷോയിൽ നിന്ന് ക്വിറ്റ് ചെയ്യാനുള്ള സാധ്യതകൾ ഉണ്ടെന്നുമാണ് സോഷ്യൽ മീഡിയ മുന്നോട്ട് വെക്കുന്ന ആശയം. അപ്പോഴും എന്താണെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല താരങ്ങൾ. ശ്രുതിയും റെനിഷ്യയും മാറ്റെതെങ്കിലും കാര്യത്തിന്റെ ഭാഗമായുള്ള ബാക്കി സംസാരമാണോ ഇതൊന്നും പലരും സംശയം ഉന്നയിക്കുന്നു.

Articles You May Like

x