സ്കൂട്ടറിൽ പോയപ്പോൾ തലകറങ്ങി വീണു , പിന്നീട് ഒരുപാട് പരിശോധനകൾക്ക് ശേഷമാണ് അസുഖം കണ്ടുപിടിച്ചത് , ബിഗ്‌ബോസ് താരം അഖിൽ മാരാരെക്കുറിച്ച് മുത്തശ്ശി പറയുന്നത് ഇങ്ങനെ

ചാനൽ ചർച്ചകളിലൂടെയും ഫേസ്ബുക്ക് പോസ്റ്റുകളിലൂടെയും മലയാളികൾക്ക് സുപരിചിതമാണ് അഖിൽ മാരാരെ. ബിഗ് ബോസിൻറെ മലയാളം സീസൺ അഞ്ചിലെ മത്സരാർത്ഥിയായി അഖിൽമാരാർ എത്തിയപ്പോൾ വലിയ മതിപ്പ് തുടക്കത്തിൽ ഉണ്ടായിരുന്നില്ല. ആദ്യത്തെ ഒരാഴ്ച മുഴുവൻ താരത്തിന്റെ വായിൽ നിന്ന് എന്ത് വീഴുന്നു എന്ന് നോക്കി വിമർശിക്കുവാൻ കാത്തിരിക്കുന്ന വലിയൊരു വിഭാഗം ആളുകൾ അകത്തും പുറത്തും ഒരു ഉണ്ടായിരുന്നു. എന്നാൽ ഗെയിമിലെയും വീടിനുള്ളിലെ കാര്യങ്ങളിൽ പോലും പങ്കെടുത്ത് സഹ മത്സരാർത്ഥികളെ പ്രോത്സാഹിപ്പിച്ച് നിർത്തുന്ന അഖിലിനെ ആളുകൾ പതിയെ ഇഷ്ടപ്പെടുകയായിരുന്നു. നിലവിൽ ഹൗസിലെ ഏറ്റവും കൂടുതൽ ജനപിന്തുണയുള്ള മത്സരാർത്ഥികളിൽ ഒരാൾ കൂടിയാണ് അഖിൽമാരാർ.

ഏത് ഗെയിം വന്നാലും ഹൗസിൽ പലരും ആദ്യം ലക്‌ഷ്യം വയ്ക്കുന്നത് താരത്തിനെ പരാജയപെടുത്താൻ ആണ്. അത്രയധികം കഴിവുള്ള ഒരു മത്സരാർത്ഥിയായി അഖിൽ മാരാർ മാറിക്കഴിഞ്ഞു. നിലവിൽ രണ്ടാമത്തെ ക്യാപ്റ്റൻസിയും അഖിൽ മാരാറിന് സ്വന്തമായിരിക്കുകയാണ്. അഖിൽ ഹൗസിൽ 30 ദിവസം പൂർത്തികരിക്കുന്ന ഈ സന്ദർഭത്തിൽ അഖിലിന്റെ മുത്തശ്ശിയുടെ വാക്കുകൾ സോഷ്യൽ മീഡിയയിൽ നിറയുകയാണ്. അഖിലിനെപ്പറ്റി നല്ലത് മാത്രമേ തനിക്ക് പറയുവാനുള്ളു എന്നാണ് മുത്തശ്ശി പറയുന്നത്. എല്ലാവരോടും നല്ല രീതിയിൽ ആണ് അവൻ കൊള്ളരുതായ്മകൾ ഒന്നുമില്ല. ബിഗ് ബോസ് കാണാറുണ്ട്. അവനെതിരെ ചിലർ പറഞ്ഞത് കേട്ട് അവൻ കരയുന്നത് കണ്ട് എനിക്ക് വിഷമം തോന്നിയിരുന്നു എന്നും അഖിലിന്റെ മുത്തശ്ശി പറഞ്ഞു. അവന് തൈറോയ്ഡിന്റെ പ്രശ്നങ്ങൾ ഉണ്ട്. തൈറോയിഡ് രക്തത്തിൽ കലർന്ന് ഭയങ്കര അസുഖങ്ങളൊക്കെ ഉണ്ടായിരുന്നു

അതാണ് ചെറിയ ചെറിയ ദേഷ്യം പെട്ടെന്നുണ്ടാകുന്നത്.പിന്നെ പഴയ അവസ്ഥയിൽ എത്തും. തൈറോയ്ഡിന്റെ കാരണം നേരത്തെ തല ചുറ്റി വീഴുമായിരുന്നു. എവിടെയെങ്കിലും ഇരിക്കുമ്പോൾപെട്ടെന്ന് തലചുറ്റി വീഴും. സ്കൂട്ടറിൽ നിന്ന് തല ചുറ്റി വീണ സംഭവമുണ്ടായിട്ടുണ്ടെന്നും മുത്തശ്ശി പറഞ്ഞു.ദേഷ്യം അല്ലാതെ അവന് മറ്റു കുഴപ്പങ്ങൾ ഒന്നും ഇല്ലെന്നാണ് അഖിലിന്റെ മുത്തശ്ശി പറയുന്നത്. ഹൗസിൽ വെച്ച് അവൻ തന്നെ പറഞ്ഞിട്ടുണ്ട് അവനെ കളിച്ചു തോൽപ്പിക്കാൻ പറ്റില്ല എന്ന്. അല്ലാതെ മറ്റെന്തെങ്കിലും മാർഗ്ഗത്തിലൂടെ മാത്രമേ തകർക്കാൻ പറ്റുള്ളൂ എന്ന്. അവനുള്ള അതേ വിശ്വാസം തന്നെയാണ് എനിക്കും ഉള്ളത്. ഷോയിലേക്ക് പോകുന്നതിന്റെ തലേദിവസം അടുത്തുവന്ന് 500 രൂപ തന്നിട്ടാണ് പോയത്.

താൻ കടന്നുവന്ന ജീവിതത്തിലെ പ്രതിസന്ധികളും വിഷമങ്ങളും ഒക്കെ എൻറെ കഥ സെഗ്മെന്റിൽ നർമ്മം നിറച്ചാണ് അഖിൽ മാരാർ സഹമത്സരാർത്ഥികൾക്ക് മുൻപിൽ പറഞ്ഞത്. പഠനത്തിൽ മിടുക്കനായ അഖിലിന്റെ കുട്ടിക്കാലം ഒരു ചെറ്റക്കുടിയിൽ നിന്നുള്ളതാണ്. ട്യൂഷൻ പഠിപ്പിച്ചും മറ്റുമാണ് അവൻ പഠിക്കാനുള്ള ചെലവ് സ്വയം കണ്ടെത്തിയിരുന്നത്. കോളേജ് കാലഘട്ടത്തിൽ ഉണ്ടായ പ്രണയത്തെ പറ്റിയും പരാജയത്തെക്കുറിച്ചും വിവാഹം നടന്ന കഥയും ബിഗ് ബോസ് ഹൗസിനുള്ളിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു.

Articles You May Like

x