Television

ലക്ഷ്മി എന്നു പറയുമ്പോൾ എൻ്റെ മനസ്സിലേക്ക് വരുന്ന കാര്യം നീ ഗർഭിണി ആയിരുന്നപ്പോൾ പൻ്റ്‌സിൻ്റെ ഇടയിലൂടെ കാണുന്ന നിൻ്റെ മുഴുത്ത തുടകളാണ് മോളെ.. ഇപ്പോഴും അതോർക്കുമ്പോ ഹോ,,,; അച്ഛനെ പോലെ ബഹുമാനിച്ചിരുന്ന വ്യക്തിയിൽ നിന്നും ഉണ്ടായ മോശപ്പെട്ട അനുഭവം പങ്കുവെച്ച് ലക്ഷ്മി പ്രിയ

ജീവിതത്തിൽ അനുഭവിച്ച ഒരു സങ്കടകരമായ സംഭവം പങ്കുവച്ച് നടി ലക്ഷ്മി പ്രിയ. സമൂഹ മാധ്യമം വഴിയാണ് ജീവിതത്തിൽ നേരത്തെ നടന്ന ദുഃഖകരമായ ഒരു സംഭവത്തിനെ പറ്റി താരം പങ്കുവച്ചത്. സഹോദരിയെ പോലെ കണ്ട അയൽപ്പക്കക്കാരിയുടെ പിതാവ് തന്നോട് മോശമായ രീതിയിൽ സംസാരിച്ചെന്നും അതുകേട്ടപ്പോൾ അപമാനം കൊണ്ട തല കുനിഞ്ഞു പോയെന്നുമാണ് ലക്ഷ്മി പ്രിയ കുറിപ്പിൽ പറഞ്ഞത്.

ഇൻസ്റ്റഗ്രാം പ്രണയം, കാമുകനെ തേടി പോളണ്ടിൽ നിന്ന് ഇന്ത്യയിലേക്ക്, ഒപ്പം കുട്ടിയും; എസിയും ടിവിയും ഒരുക്കി യുവാവ്
ലക്ഷ്മി എന്നു പറയുമ്പോൾ എന്റെ മനസ്സിലേക്ക് വരുന്ന കാര്യം നീ ഗർഭിണി ആയിരുന്നപ്പോൾ പാന്റ്സ്ന്റെ ഇടയിലൂടെ കാണുന്ന നിന്റെ തുടകളാണ് മോളെ എന്ന് അയാൾ പറഞ്ഞുവെന്നും അച്ഛനെ പോലെ കണ്ട ഒരാൾ അങ്ങനെ പറഞ്ഞത് കേട്ട് കരഞ്ഞുപോയെന്നും ലക്ഷ്മിപ്രിയ കുറിപ്പിൽ പറഞ്ഞു.

കുറിപ്പിന്റെ പൂർണരൂപം.

അപമാനം കൊണ്ട് തല കുനിയൽ,
2016 ഡിസംബർ 31. സഹോദരി തുല്യയായി കരുതിയിരുന്ന അയൽപക്കക്കാരിയുടെ മറ്റൊരു സ്ഥലത്ത് താമസിക്കുന്ന 70ന് മുകളിൽ വയസ്സുള്ള അച്ഛൻ ന്യൂ ഇയർ വിഷ് ചെയ്യാൻ ജയേഷേട്ടന്റെ ഫോണിൽ വിളിക്കുന്നു.വളരെ സ്നേഹത്തോടെ അങ്കിളേ എന്ന് വിളിച്ചു സംസാരിക്കുന്നു. ഒരു വയസ്സ് മാത്രം ആയ മാതുവിനെക്കുറിച്ച് എന്റെ കൊച്ചു മകൾ എവിടെ? എന്നെക്കുറിച്ച് എന്റെ മോളെവിടെ എന്നൊക്കെ ചോദിക്കുന്നു. ചേട്ടൻ മറുപടി പറയുന്നു. ആരാണ് ഫോണിൽ എന്ന എന്റെ ചോദ്യത്തിന് “ഇന്ന ആളുടെ അച്ഛൻ എന്ന് ആംഗ്യത്തിലൂടെ പറയുകയും നല്ല വെള്ളമാണ് എന്ന് പറയുകയും ചെയ്തു.

എന്റെ മോൾക്ക് ഫോൺ കൊടുക്ക് എന്ന് നിർബന്ധിച്ചപ്പോൾ എനിക്ക് ഫോൺ തരികയും “ആഹ് അച്ഛാ എന്ന് വിളിച്ച് ന്യൂ ഇയർ വിഷ് ചെയ്യുകയും വിശേഷങ്ങൾ ചോദിക്കുകയും ചെയ്യുന്നു. ഉടനെ ആ മനുഷ്യൻ “ലക്ഷ്മി മോളെ, ലക്ഷ്മി എന്നു പറയുമ്പോൾ എന്റെ മനസ്സിലേക്ക് വരുന്ന കാര്യം നീ ഗർഭിണി ആയിരുന്നപ്പോൾ പാന്റ്സ്ന്റെ ഇടയിലൂടെ കാണുന്ന നിന്റെ മുഴുത്ത തുടകളാണ് മോളെ.. ഇപ്പോഴും അതോർക്കുമ്പോ ഹോ ” അത്രയുമേ ഞാൻ കേട്ടുള്ളൂ. എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. അതുവരെ സന്തോഷത്തോടെ സംസാരിച്ച ഞാൻ കരയുന്നത് കണ്ട് എന്നോട് ചേട്ടൻ കാര്യം അന്വേഷിച്ചു. എന്റെ പിതാവിനെക്കാൾ വയസ്സുള്ള ആ മനുഷ്യന്റെ വാക്കുകൾ ആവർത്തിക്കാൻ എനിക്ക് ശക്തി ഉണ്ടായില്ല. വിങ്ങി കരഞ്ഞു കൊണ്ട് ഞാൻ ഗർഭകാലത്തെ കാലുകളെ കുറിച്ചോർത്തു.

രണ്ടാം മാസം ഹിഡിംബി എന്ന നാടകം അവതരിപ്പിച്ചപ്പോൾ പ്ലാസന്റ മറിഞ്ഞു പോകുകയും തുടർച്ചയായ ബ്ലീഡിങ് ഉണ്ടാവുകയും ചെയ്തിരുന്നു. അന്ന് മുതൽ തുടങ്ങിയ ബ്ലീഡിങ് ആറെ മുക്കാൽ മാസത്തിൽ മാതുവിനെ സിസേറിയൻ ചെയ്ത് എടുക്കുന്നത് വരെ തുടർന്നു. അതേ തുടർന്നു അന്ന് മുതൽ ഹെവി ഡോസ് ഹോർമോൺ ഗുളികകൾ കഴിക്കുകയും എല്ലാ ആഴ്ചകളിലും സിന്തറ്റിക് ഹോർമോൺ ഇൻജെക്ഷൻ എടുക്കുകയും ബ്ലീഡിങ് മൂലം മിക്ക ദിവസവും ഹോസ്പിറ്റലിൽ അഡ്മിറ്റാക്കുകയും മാത്രമല്ല ഗർഭത്തിന്റെ മൂന്നാം മാസം മുതൽ പ്രസവം വരെ ഞാൻ ഷുഗർ രോഗി ആവുകയും രണ്ടു നേരം ഇൻസുലിൻ എടുക്കുകയുമൊക്കെ ചെയ്തിരുന്നു.മൂന്നാം മാസം മുതൽ തുട മുതൽ കാൽപ്പാദം വരെ നീര് വിങ്ങിയിരുന്നു. ഒരു വലിയ പഴുത്ത ചക്കപ്പഴം പോലെ. അങ്ങനെയുള്ള ഗർഭിണിയുടെ മുഴുത്ത തുടകൾ എന്റെ കുഞ്ഞിന് ഒരു വയസ്സ് കഴിഞ്ഞ ശേഷവും മനസ്സിൽ കൊണ്ടു നടക്കുന്നു എന്ന് ഞാൻ എന്റെ പിതാവിനെപ്പോലെ ബഹുമാനിച്ചിരുന്ന വ്യക്തി പറഞ്ഞപ്പോൾ അപമാനം കൊണ്ട് എന്റെ തല കുനിഞ്ഞു പോയി.

asif

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago