Television

“ഏഴ് വർഷം ഞാൻ നിധി പോലെ കാത്ത് സൂക്ഷിച്ച പ്രണയം, ഇവളാണ് എൻ്റെ പ്രണയിനി” , : വിവാഹത്തിന് മുൻപ് ഭാവി വധുവിനെ വരിചയപ്പെടുത്തി കുടുബവിളക്ക് താരം നൂബിൻ ജോണി !

ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ട താരമാണ് നൂബിൻ ജോണി. കുടുംബവിളക്ക് പരമ്പരയിലെ പ്രതീഷ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നൂബിനാണ്. എല്ലാകാര്യങ്ങളിലും അമ്മയെ പരിഗണിക്കുന്ന ഒരു മകൻ്റെകഥാപാത്രമായിട്ടാണ് ഈ വേഷം കൈകാര്യം ചെയ്യുന്നത്. നൂബിണെന്നാണ് യഥാർത്ഥ പേരെങ്കിലും ആളുകൾ തന്നെ വിളിക്കുന്നത് പ്രതീഷ് എന്നാണെന്ന് നൂബിൻ വെളിപ്പെടുത്തിയിരുന്നു. അഭിനയ വിശേഷങ്ങൾക്കൊപ്പം നൂബിൻ തൻ്റെ വ്യകതി ജീവിതത്തിലെ മറ്റൊരു കാര്യം കൂടെ വെളിപ്പെടുത്തിയിരുന്നു. താൻ ഒരു പെൺകുട്ടിയുമായി പ്രണയത്തിലാണെന്നായിരുന്നു നൂബിൻ മുൻപ് പറഞ്ഞത്.

താന്‍ പ്രണയത്തിലാണെന്ന് നേരത്തെ നൂബിന്‍ തുറന്നുപറഞ്ഞിരുന്നു. സമൂഹമാധ്യമങ്ങളിൽ റൊമാന്റിക് പോസ്റ്റുകളൊക്കെ ഇടയ്ക്ക് ഇടാറുണ്ടെങ്കിലും ഭാവി വധുവിന്റെ ചിത്രങ്ങളൊന്നും താരം പുറത്തുവിട്ടിരുന്നില്ല. ഇപ്പോഴിതാ പ്രണയിനിക്കൊപ്പമുള്ള വീഡിയോ പങ്കുവെച്ചിരിക്കുകയാണ് നടന്‍. നൂബിനും, പ്രണയിനിയും ഒന്നിച്ചുള്ള വീഡിയോ മുൻപ് വൈറലായിരുന്നു. ബീച്ചില്‍ നിന്നുള്ളൊരു വീഡിയോയില്‍ ഓടി വന്ന് നൂബിന്റെ നെഞ്ചിലേയ്ക്ക് കിടക്കുന്ന പെണ്‍കുട്ടിയെയാണ് കണ്ടത്. ‘എന്റെ അവസാനദിവസം വരെയും നിന്നെ പ്രണയിക്കുമെന്ന’ അടിക്കുറിപ്പോട് കൂടെയാണ് നൂബിന്‍ അന്ന് വീഡിയോ പോസ്റ്റ് ചെയ്തിരുന്നത്. ഇത് കണ്ടതോട് കൂടെ വിവാഹം കഴിഞ്ഞോയെന്ന ചോദ്യം പ്രേക്ഷകരുടെ ഭാഗത്ത് നിന്നും ഉയർന്നിരുന്നു.


താൻ വിവാഹം കഴിക്കാൻ പോകുന്ന പെൺകുട്ടി കോട്ടയംക്കാരിയാണെന്നും, ഡോക്ടറാണെന്നും നൂബിൻ വെളിപ്പെടുത്തിയിരുന്നു. തൻ്റെ ആന്റിയുടെ വീടിന്റെ അടുത്താണ് അവളുടെ വീടെന്നും ഒരു വെക്കേഷൻ സമയത്താണ് അവളെ ആദ്യമായി കാണുന്നതതെന്നും, തങ്ങൾ ഇരുവരും നല്ല സുഹൃത്തുക്കളാണെന്നും നൂബിൻ പറയുന്നു. അഭിനയരംഗത്തേയ്ക്ക് കടന്ന് വരുന്നതിന് മുൻപേ തന്നെ അവൾ തൻ്റെ ജീവിതത്തിൽ ഉണ്ടായിരുന്നെന്നും നൂബിൻ കൂട്ടിച്ചേർത്തു. നൂബിനെ പോലെ തന്നെ പ്രേക്ഷകർക്ക് പരിചിതയാണ് ഭാവി വധുവും. മമ്മൂട്ടി നായകനായെത്തിയ ‘തോപ്പിൽ ജോപ്പൻ’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായ ഡോ . ബിന്നി സെബാസ്റ്റിനെയാണ് നൂബിൻ വിവാഹം കഴിക്കുന്നത്.

ഇപ്പോഴിതാ ഊഹാപോഹങ്ങൾക്കും, സംശയങ്ങൾക്കും മറുപടി നൽകികൊണ്ട് തങ്ങളുടെ മനസമ്മതം കഴിഞ്ഞതിന്റെ ചിത്രം പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് നൂബിൻ കഴിഞ്ഞ ദിവസമായിരുന്നു നൂബിന്റെ വിവാഹനിശ്ചയം പള്ളിയിൽ വെച്ച് നടന്നത്. സമൂഹമാധ്യമങ്ങളിൽ അതിൻ്റെ ചിത്രങ്ങൾ ഇരുവരും പങ്കുവെച്ച് കഴിഞ്ഞു. നിമിഷനേരങ്ങൾക്കുള്ളിൽ തന്നെ ആ വിശേഷം ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. നിരവധി ആളുകളാണ് രണ്ടുപേർക്കും ആശംസ അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്.

ഏഴ് വർഷത്തെ പ്രണയസാഫല്യമാണ് നടക്കാൻ പോകുന്നത്. ഈ മാസം – 25 നാണ് ഇരുവരുടെയും വിവാഹം എന്നാണ് വിവരം ലഭിക്കുന്നത്. വിവാഹത്തിന് ശേഷവും നൂബിൻ അഭിനയരംഗത്ത് സജീവമായി തുടരും, സീരിയലുകളിൽ നിന്നും വ്യത്യസ്‌തമായുള്ള വേഷങ്ങളും, അതിന് പുറമേ സിനിമയാണ് തൻ്റെ ഏറ്റവും വലിയ സ്വപനവും, ലക്ഷ്യമെന്നും നൂബിൻ സൂചിപ്പിച്ചിരുന്നു. ഭാവി വധുവിനെ പരിചയപ്പെടുത്തിയതോടെ പ്രേക്ഷകരുടെയും, ആരാധകരുടെയും ഇത്രയും നാളെത്തെ കാത്തിരിപ്പിനാണ് നൂബിൻ വിരാമമിട്ടിരിക്കുന്നത്. കുടുംബവിളക്ക് പരമ്പരയിൽ മികച്ച അഭിനയമാണ് നൂബിൻ കാഴ്ചവെക്കുന്നത്.

RAJEESH

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago