“കൃപാസനത്തിൽ വന്ന് ഉടമ്പടിയെടുത്ത് പ്രാർത്ഥിച്ച ശേഷമാണ് സഹോദരന്റെ വിവാഹം നടന്നത് , എന്റെ വിശ്വാസത്തെ ചോദ്യം ചെയ്യരുത് “- ധന്യ മേരി വർഗീസിന്റെ വാക്കുകൾ വൈറലാകുന്നു

മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും എല്ലാം കഴിവ് തെളിയിച്ചിട്ടുള്ള താരമാണ് ധന്യ മേരി വർഗീസ്. നിരവധി ആരാധകരെയാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. സിനിമയിലൂടെ ആയിരുന്നു ധന്യയുടെ തുടക്കം എന്ന് പറയണം. പിന്നീടാണ് താരം സീരിയൽ രംഗത്തേക്ക് എത്തുന്നത്. ബിഗ് ബോസ് മലയാളം സീസൺ ഫോറിലും താരം ശ്രദ്ധയെ സാന്നിധ്യമായി മാറിയിട്ടുണ്ട്. വൈരം എന്ന ചിത്രത്തിലെ പ്രകടനം താരത്തിന് വലിയൊരു ആരാധകനിരയെ തന്നെ സമ്മാനിച്ചിരുന്നു. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത സീതകല്യാണം എന്ന പരമ്പരയിൽ ടൈറ്റിൽ റോളിൽ തന്നെയാണ് താരമെത്തിയത്. ശേഷമാണ് ബിഗ് ബോസിലേക്ക് എത്തുന്നത്. കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം ധന്യ മേരി വർഗീസ് ആണ് എന്നതാണ് സത്യം. വലിയ രീതിയിലുള്ള പരിഹാസവും ട്രോളുകളും ഒക്കെയാണ് നടിക്ക് ലഭിക്കുന്നത്.

അതിന്റെ കാരണം എന്നത് ആലപ്പുഴയിൽ പ്രവർത്തിക്കുന്ന കൃപാസനം എന്ന സ്ഥാപനത്തിൽ പോയി ധാന്യ സാക്ഷ്യം പറഞ്ഞ വീഡിയോയാണ്. കൃപാസനം എന്ന സ്ഥാപനത്തിനെതിരെ വലിയ രീതിയിൽ കുറച്ചു കാലങ്ങളായി വിമർശനങ്ങൾ ഉയർന്നു കേൾക്കുന്നുണ്ട്. കൃപാസനത്തിൽ നിന്നും വിതരണം ചെയ്യുന്ന പത്രത്തിന് പോലും രോഗങ്ങൾ ഭേദമാക്കാനുള്ള കഴിവുണ്ടെന്നാണ് ചില ആളുകൾ സാക്ഷ്യമായി പറയുന്നത്. ഈ വീഡിയോ വൈറൽ ആയതോടെയാണ് കൃപാസനം ധ്യാനകേന്ദ്രം സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യപ്പെടാൻ തുടങ്ങിയത്. ധന്യയുടെ സാക്ഷ്യപരസ്യം വീഡിയോ അതോടെ വൈറൽ ആവുകയും ചെയ്തു. പണം വാങ്ങിയാണ് ധന്യ സാക്ഷ്യം പറഞ്ഞത് എന്നാണ് വിമർശനം വന്നത്. എന്നാൽ എന്റെ വിശ്വാസത്തെ നിങ്ങൾ ചോദ്യം ചെയ്യരുത് എന്നാണ് ഇപ്പോൾ ധന്യ പറയുന്നത്. വീഡിയോയിൽ പറയുന്ന കാര്യങ്ങളൊക്കെ തന്നെ സത്യമാണെന്നും തന്നെ പറയുന്നു. ട്രോളുകൾ വർധിച്ചപ്പോൾ ആളുകൾ ചൂണ്ടിക്കാണിച്ചത് ധന്യ പറയുന്ന കാര്യങ്ങൾ പരസ്പര വിരുദ്ധമാണ് എന്നതായിരുന്നു. എന്നാൽ ഇപ്പോൾ ധന്യ തന്നെ ഇതിനെക്കുറിച്ച് പറഞ്ഞു കൊണ്ടാണ് രംഗത്തെത്തുന്നത്.

ഒപ്പം ഭർത്താവും ഉണ്ടായിരുന്നു. എന്റെ വിശ്വാസത്തെ നിങ്ങൾ ചോദ്യം ചെയ്തു. ഞാൻ ആ വീഡിയോയിൽ പറയുന്നതെല്ലാം സത്യമാണ്. തന്റെ ജീവിതത്തിൽ ഉണ്ടായ ചില പ്രശ്നങ്ങളുടെയും കേസിന്റെയും പേരിൽ സഹോദരന്റെ വിവാഹം നടക്കുന്നുണ്ടായിരുന്നില്ല. കൃപാസനത്തിൽ വന്ന് ഉടമ്പടിയെടുത്ത് പ്രാർത്ഥിച്ച ശേഷമാണ് സഹോദരന്റെ വിവാഹം നടന്നത്. പരിഹസിച്ചവരോട് ഒന്നും പറയാനില്ല. ട്രോളുകൾ ഉണ്ടായതിലും വലിയ വേദന തനിക്ക് തോന്നിയത് താൻ പണം വാങ്ങിയാണ് ഇത് ചെയ്തതെന്ന് പറഞ്ഞപ്പോൾ ആയിരുന്നു. സാക്ഷ്യം പറഞ്ഞപ്പോൾ തനിക്ക് ചില തീയതികളും വർഷങ്ങളും ഒക്കെ തെറ്റിപ്പോയി. അത് പരിഭ്രമത്തിൽ തെറ്റിപ്പോയതാണ്. ഞാൻ കൃപാസനത്തിൽ നിന്ന് ക്യാഷ് വാങ്ങിച്ചിട്ടാണ് സാക്ഷ്യം പറഞ്ഞതെന്ന് ഒരാൾ പറഞ്ഞു. എനിക്ക് പണം വാങ്ങിയത് ചെയ്യേണ്ട കാര്യമില്ല. ഞാൻ എന്റെ വിശ്വാസം കൊണ്ട് ചെയ്തതാണ്.

കോവിഡ് വന്നത് 2018 ആണെന്നാണ് വീഡിയോയിൽ പറയുന്നത്. എനിക്ക് കൃത്യമായ അറിയാം വർഷം. അപ്പോൾ എനിക്ക് അനുഭവപ്പെട്ട ടെൻഷൻ കാരണം ആണ് ഞാൻ സാക്ഷ്യത്തിൽ അങ്ങനെ പറഞ്ഞത്. വിശ്വാസം ഓരോരുത്തരുടെയും അവകാശമാണ്. കാശു വാങ്ങിയിട്ടാണ് അത് ഞാൻ ചെയ്തതെങ്കിൽ അവർക്ക് അത് എഡിറ്റ് ചെയ്ത് മാറ്റാമല്ലോ. പക്ഷേ ഞാൻ എന്റെ അനുഭവമാണ് അവിടെ പറഞ്ഞത്. നമ്മൾ ഓരോ അനുഭവവും അനുഭവിച്ചു തീർത്തിട്ട് നല്ല അനുഭവം കിട്ടുമ്പോൾ പറയുന്നതിനെയാണ് അനുഭവസാക്ഷ്യം എന്ന് പറയുന്നത്. ഞങ്ങൾ ജിത്തുവിന്റെ കല്യാണത്തിന് പോകുന്ന സമയത്ത് ആയിരുന്നു വണ്ടി അവിടെവെച്ച് ഓഫ് ആയത്. അപ്പോഴാണ് കൃപാസനത്തിൽ പോയാലോ എന്ന് ധന്യ ആഗ്രഹം പറയുന്നത് എന്നായിരുന്നു ജോൺ സംസാരിച്ചത്. മാതാവിൽ വിശ്വസിക്കുന്ന ഒരാളാണ് ഞാൻ.

അവിടെ പോയത് എന്റെ വിശ്വാസം. തൊട്ട് അടുത്ത് എത്തിയപ്പോൾ വണ്ടി ഓഫ് ആയത്. ഒരുപക്ഷേ ഇത് പറയാനുള്ള ഒരു നിമിത്തം ആയിരിക്കാം എന്ന് ഞാൻ ചിന്തിച്ചു. ഒരു ഇന്ത്യൻ പൗരൻ എന്ന നിലയിൽ നമ്മൾ വിശ്വസിക്കുന്ന കാര്യത്തിൽ നിൽക്കാനുള്ള അവകാശം നമ്മൾക്കുമുണ്ട്. എന്റെ വിശ്വാസത്തെയാണ് നിങ്ങൾ ചോദ്യം ചെയ്തത്. സുവിശേഷ പ്രവർത്തനം ചെയ്യുന്ന ആളുകൾ തട്ടിപ്പ് ചെയ്യുന്നുണ്ടാവാം. അത് ഞങ്ങൾ എതിർക്കില്ല. മാതാവിൽ വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. ആ പ്രാർത്ഥനയാണ് ബിഗ് ബോസിൽ 100 ദിവസം നിൽക്കാൻ എനിക്ക് തുണ ആയത്..ധന്യ മേരി വർഗീസിന്റെ വീഡിയോ കാണാം

x