Television

“മതം പ്രണയത്തിൽ വില്ലനായി , ഒടുവിൽ എയർ ഹോസ്റ്റസായിരുന്ന പ്രീതയെ രജിസ്റ്റർ വിവാഹം ചെയ്തു” , ബിഗ് ബോസ് താരം ഷിജുവിന്റെ സംഭവബഹുലമായ ജീവിതകഥ ഇങ്ങനെ

ഇത്തവണത്തെ ബിഗ് ബോസ് മലയാളം സീസൺ 5 വളരെയധികം പ്രതീക്ഷകളോട് തന്നെയാണ് ആരംഭിച്ചത്. തുടക്കത്തിൽ ഷോയുടെ എപ്പിസോഡിന് വലിയ റീച്ച് ഒന്നും കിട്ടിയിരുന്നില്ല എങ്കിൽ, ഇന്നിപ്പോൾ തരംഗമായി കഴിഞ്ഞിരിക്കുകയാണ്. മുൻ സീസണുകളിൽ നിന്നും വ്യത്യസ്തമായി മത്സരാർത്ഥികൾ തങ്ങളുടെ മാത്രം സ്ഥാനം ഉറപ്പിക്കണം എന്ന് കൽപ്പിച്ചാണ് ഷോയിലേക്ക് എത്തിയിരിക്കുന്നത്. ആദ്യദിവസങ്ങളിൽ തന്നെ സ്ക്രീൻ സ്പേസ് പിടിച്ചുപറ്റാനുള്ള ശ്രമങ്ങൾ എല്ലാവരും നടത്തിയിരുന്നു.ഇത് മത്സരം കാണാനുള്ള ആവേശവും കൂടിയിരിക്കുകയാണ്. അതേസമയം മത്സരാർത്ഥികളെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ചർച്ചകൾ സോഷ്യൽ മീഡിയയിൽ നടക്കുന്നുണ്ട്. പ്രഡിക്ഷൻ ലിസ്റ്റിൽ നിറഞ്ഞു നിന്നിട്ട് വീടിനകത്തേക്ക് എത്തിയ താരമായിരുന്നു നടൻ ഷിജു

തെന്നിന്ത്യൻ സിനിമ ലോകത്തും ടെലിവിഷനിലും ഒക്കെ ഒരുപോലെ സജീവമായിരുന്ന താരം ഇപ്പോൾ ബിഗ് ബോസിലേക്കും കടന്നു വന്നിരിക്കുകയാണ്. ചെറുപ്പക്കാർക്കിടയിൽ പ്രായം കൊണ്ട് മുതിർന്ന മത്സരാർത്ഥിയായി ഷിജു നിറഞ്ഞു നിൽക്കുമ്പോഴും ഗംഭീരം മത്സരം കാണിക്കാൻ താരത്തിന് കഴിവുണ്ടെന്ന് ഇതിനോടകം തെളിഞ്ഞു കഴിഞ്ഞു. വരും ദിവസങ്ങളിൽ ഗംഭീരപ്രകടനം കാഴ്ചവയ്ക്കുവാൻ ഷിജുവിന് സാധിക്കുമെന്ന് പ്രേക്ഷകർ പറയുമ്പോൾ ഇപ്പോൾ താരത്തിന്റെ പേരിൽ ചില നെഗറ്റീവ് കമന്റുകളും രംഗത്തെത്തുന്നുണ്ട്. വർഷങ്ങൾക്കു മുമ്പേതന്നെ ആൽബങ്ങളിലും പിന്നീട് സിനിമകളിലും നിറഞ്ഞു നിന്ന താരമാണ് ഷിജു അബ്ദുൽ റഷീദ്. തെലുങ്കിൽ ദേവീ ഷിജു എന്നും തമിഴിൽ വിശാൽ എന്നും ആണ് താരം അറിയപ്പെടുന്നത്.

1995ൽ മഴവിൽ കൂടാരം എന്ന ചിത്രത്തിലൂടെ മലയാള സിനിമാരംഗത്തേക്ക് കടന്നുവന്ന താരം പിന്നീട് തമിഴിൽ മഹാപ്രഭു എന്ന ചിത്രത്തിൽ അഭിനയിച്ചു. ഈ ചിത്രം വലിയ വിജയമായതോടെ ബിഗ് സ്ക്രീനിൽ താരത്തിന്റെ സാന്നിധ്യം ഉറപ്പിക്കുകയായിരുന്നു. 1999 ദേവി എന്ന ചിത്രത്തിലൂടെ തെലുങ്കിലേക്കും എത്തിയ താരം പിന്നീട് നടൻറെ പേരിനൊപ്പം ഈ സിനിമ പേരും ചേർക്കപ്പെടുകയുണ്ടായി. വർഷങ്ങളോളം തെലുങ്കിലും തമിഴിലും കന്നടയിലും ഒക്കെയായി നിരവധി കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ താരം മലയാളത്തിലേക്കാളും കൂടുതലും അഭിനയിച്ചത് തെലുങ്കിലാണ്. മലയാളി പ്രേക്ഷകർക്കിടയിൽ നിന്ന് ലഭിച്ചതിനെക്കാൾ കൂടുതൽ അംഗീകാരവും അവസരവും ജനപ്രീതിയും താരത്തിന് ലഭിച്ചത് തെലുങ്കിൽ നിന്നാണെന്ന് പറഞ്ഞാലും തെറ്റില്ല.

സിനിമയ്ക്കൊപ്പം തന്നെ ടെലിവിഷൻ പരമ്പരകളിലും താരം സജീവ സാന്നിധ്യം തന്നെയായിരുന്നു. സി കേരളം ചാനലിൽ സംപ്രേക്ഷണം ചെയ്ത നീയും ഞാനും എന്ന പരമ്പരയിലാണ് താരം നിലവിൽ അഭിനയിച്ചു കൊണ്ടിരുന്നത്. ഹെലികോപ്റ്ററിൽ പറന്നിറങ്ങി കോട്ടും സ്യൂട്ടും മാത്രം ധരിക്കുന്ന കഥാപാത്രമായാണ് സീരിയലിൽ ഷിജു പ്രത്യക്ഷപ്പെട്ടത്.ആ കാരണം കൊണ്ട് തന്നെ പരമ്പരയിൽ താരം വളരെ പെട്ടെന്ന് ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. കേരളത്തിലെ സീരിയലുകൾ വേറെ ലെവൽ ആയെന്ന തരത്തിൽ ഇത് ചർച്ച ചെയ്യപ്പെട്ടു. നിലവിൽ സീരിയലിലെ രവിവർമ്മൻ എന്ന നായക വേഷം അവതരിപ്പിക്കുകയായിരുന്ന ഷിജു. അവിടെ നിന്നുമാണ് ബിഗ്ബോസിലേക്ക് കടന്നുവന്നിരിക്കുന്നത്.എയർ ഹോസ്റ്റസും നർത്തകിയുമായ പ്രീത പ്രേമാണ് ഷിജുവിന്റെ ഭാര്യാ , ഇരുവരുടെയും പ്രണയവിവാഹമായിരുന്നു ..ഇരുവരും വ്യത്യസ്ത മതത്തിൽ പെട്ടവരായിരുന്നു , അതുകൊണ്ട് തന്നെ വിവാഹത്തിന് നിരവധി തടസങ്ങളും കുടുംബത്തിൽ നിന്നും ഉണ്ടായി ..ഒടുവിൽ ഇരുവരും രജിസ്റ്റർ മാര്യേജ് ചെയ്യുകയായിരുന്നു .

Anu

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago