പ്രണയത്തെക്കുറിച്ച് വെളിപ്പെടുത്തി കൂടെവിടെ സീരിയൽ താരം അൻഷിത , വീഡിയോ കാണാം

മിനി സ്ക്രീൻ പ്രേഷകരുടെ ഇഷ്ട സീരിയലുകളിൽ ഒന്നാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന കൂടെവിടെ എന്ന സീരിയൽ . സാധാരണ കണ്ണീർ സീരിയലുകളിൽ നിന്നും വ്യത്യസ്തമായ കഥാമുഹൂർത്തങ്ങളുമായി സീരിയൽ ഇപ്പോൾ റേറ്റിങ്ങിലും മുൻപന്തിയിലാണ് . സൂര്യ എന്ന പെൺകുട്ടിയുടെയും ഋഷി എന്ന അധ്യാപന്റെയും പ്രണയവും ജീവിതവുമെല്ലാമാണ് സീരിയൽ പറയുന്നത് . സൂര്യ എന്ന ബോൾഡ് നായികാ കഥാപാത്രമായി അൻഷിതയും , ഋഷി എന്ന നായക കഥാപാത്രമായി ബിബിനുമാണ് പരമ്പരയിൽ വേഷമിടുന്നത് . ഇരുവരും ഒന്നിച്ചുള്ള കോംബോ പ്രേക്ഷകർ ഇതിനോടകം തന്നെ ഇരു കയ്യും നീട്ടി സ്വീകരിച്ചിട്ടുണ്ട് .. മികച്ച അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും വളരെ പെട്ടന്നാണ് സൂര്യയായി വേഷമിടുന്ന അൻഷിത ആരധകരുടെ പ്രിയ നടിയായി മാറിയത് . കബനി എന്ന സീരിയലിലൂടെ നെഗറ്റീവ് കഥാപാത്രത്തിലൂടെയാണ് താരം ഏറെ ശ്രെധ നേടിയത് എങ്കിലും കൂടെവിടെ സീരിയലിലൂടെയാണ് താരം ഏറെ ആരധകരെ സാമ്പത്തിച്ചത് .

പരമ്പര സംപ്രേഷണം തുടങ്ങി വളരെ കുറച്ചു നാളുകൾ ആയുള്ളൂ എങ്കിലും സീരിയലിനും നായികാ കഥാപാത്രമായ സൂര്യയായി വേഷമിടുന്ന അൻഷിതയ്ക്കും ആരാധകർ ഏറെയാണ് . ഇപ്പോഴിതാ തന്റെ പ്രണയത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുമായി രംഗത്ത് എത്തിയിരിക്കുകയാണ് പ്രേഷകരുടെ പ്രിയ നടി അൻഷിത .. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം തന്റെ പ്രണയത്തെക്കുറിച്ചു വെളിപ്പെടുത്തിയത് .സീരിയസ് ആയുള്ള റിലേഷനെക്കുറിച്ച് ചോദിച്ചപ്പോഴാണ് താരം തന്റെ 10 ആം ക്ലാസ്സിലെ പ്രണയത്തെക്കുറിച്ചു തുറന്നു പറഞ്ഞത് . 10 ആം ക്ലാസ്സിൽ പഠിക്കുമ്പോഴായിരുന്നു ആദ്യ പ്രണയം , അതൊക്കെ ഇപ്പോൾ ഓർക്കുമ്പോൾ കോമഡിയാണ് . സീരിയസ് പ്രണയമായിരുന്നു ആള് എന്റെ സുഹൃത്തിന്റെ സഹോദരനും , പ്രണയത്തിലായി കുറച്ചു കഴിഞ്ഞപ്പോൾ കുറച്ചു പ്രേശ്നങ്ങളായി , പ്രേശ്നങ്ങൾ വന്നപ്പോൾ പുള്ളി സ്കൂട്ട് ആയി പോയപോലെ തോന്നി .. തേച്ചു അല്ലെ എന്ന ചോദ്യത്തിന് “തേച്ചെന്നു ഒരിക്കലും താൻ പറയില്ല എന്നും നമ്മൾ ആരെയും അപമാനിക്കരുത് എന്നും അൻഷിത കൂട്ടിച്ചേർത്തു .. ഒരു പക്ഷെ പ്രായത്തിന്റെ ഒരു എടുത്തുചാട്ടം കൊണ്ടാകാം അന്ന് ആ പ്രണയത്തിൽ വീണത് എന്നും പിന്നീടൊരു പ്രണയം ഉണ്ടായിട്ടില്ല എന്നും താരം പറയുന്നു ..

 

ഇപ്പോൾ പ്രണയത്തെകുറിച്ചോ വിവാഹത്തെക്കുറിച്ചോ ഒന്നും താൻ ചിന്തിക്കുന്നില്ല , അതാവുമ്പോ മറ്റു ടെൻഷൻസ് ഒന്നും ഉണ്ടാവില്ലലോ എന്നും താരം കൂട്ടിച്ചേർത്തു ..വളരെ കുറഞ്ഞ കാലം കൊണ്ട് തന്നെ ഏറെ പ്രേക്ഷക പ്രശംസ നേടി സീരിയൽ റേറ്റിങ്ങിൽ മുൻപന്തിയിൽ തന്നെയുണ്ട് .. ഋഷിയുടെയും സൂര്യയുടെയും കോംബോ സീനുകൾ എല്ലാം തന്നെ ആരധകർ ഏറ്റെടുത്തിട്ടുണ്ട് .കബനി സീരിയലിലെ നെഗറ്റീവ് കഥാപത്രത്തിൽ നിന്നും വളരെ പെട്ടന്നാണ് അൻഷിത കൂടെവിടെ സീരിയലിലൂടെ നായികയായി പ്രേഷകരുടെ മനസ്സിൽ ഇടം നേടുന്നത് .. ആദ്യമൊക്കെ സീരിയലിന്റെ പ്രോമോ വരുമ്പോൾ ഇത് കബനിയിലെ വില്ലത്തിയല്ലേ എന്നായിരുന്നു ആരാധകർ ചോദിച്ചിരുന്നത് എങ്കിലും , എന്നാൽ പിന്നീട് കൂടെവിടെ സീരിയലിലെ സൂര്യ എന്ന കഥാപാത്രത്തെ പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിക്കുന്ന കാഴ്ചയാണ് ഏവരും കണ്ടത്

 

Articles You May Like

x