സാന്ത്വനത്തിലെ അപ്പുവിന്റെ കഴുത്തില്‍ താലി ചാര്‍ത്തി അര്‍കജ്; വൈറലായി വിവാഹ വീഡിയോ

ഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനം സീരിയലിന് ആരാധകര്‍ ഏറെയാണ്. റേറ്റിംങില്‍ സാന്ത്വനം ഏറെ മുന്നിലാണ്.ചിപ്പി രഞ്ജിത് ആണ് ഇതില്‍ കേന്ദ്ര കഥാപാത്രമായി എത്തുന്നത്.രാജീവ് പരമേശ്വരാണ് ചിപ്പി അവതരിപ്പിക്കുന്ന ദേവിയുടെ ഭർത്താവായി അഭിനയിക്കുന്നത്. ബാലേട്ടൻ എന്ന മോഹൻലാൽ ചിത്രത്തിൽ ബാലതാരമായി അഭിനയിച്ച് തിളങ്ങിയ ഗോപിക അനിൽ അഞ്ജലി എന്ന കഥാപാത്രമായി ഇതിൽ അഭിനയിക്കുന്നുണ്ട്. രാജീവ് അവതരിപ്പിക്കുന്ന ബാലന്റെ അനിയന്മാരായി ഗിരീഷ് നമ്പ്യാരും സജിൻ ടി.പിയും അച്ചു സുഗന്തുമാണ് അഭിനയിക്കുന്നത്. ഗിരീഷ് ഹരിയായും, സജിൻ ശിവനായും, അച്ചു കണ്ണൻ എന്ന കഥാപാത്രമായിട്ടാണ് അഭിനയിക്കുന്നത്. ഇതിൽ ഹരിയുടെ ഭാര്യയായ അപർണ(അപ്പു) എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് രക്ഷ രാജാണ്.

ഇന്ന് രക്ഷാ രാജിന്റെ വിവാഹം ആയിരുന്നു. താരത്തിന്റെ വിവാഹ ചിത്രങ്ങളും വിവാഹ വീഡിയോയുമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ചുവന്ന സാരിയില്‍ അതിമനോഹരിയായാണ് രക്ഷാ രാജ് വിവാഹ വേദിയിലെത്തിയത്. സോഫ്‌റ്റ്‌വെയര്‍ എഞ്ചിനീയറായ കോഴിക്കോട് സ്വദേശി അര്‍ക്കജ് ആണ് രക്ഷയുടെ വരന്‍.രക്ഷാ രാജ് കോഴിക്കോട് കൊയിലാണ്ടി സ്വദേശിയാണ്. ഒരു ദിവസം മുമ്പായിരുന്നു രക്ഷാ രാജ് തന്റെ ഇന്‍സ്റ്റഗ്രാം വഴി സേവ് ദ ഡേറ്റ് ഫോട്ടോ പങ്കുവെച്ചത്.പേപ്പര്‍ പ്ലൈന്‍ വെഡ്ഡിങ് ആണ് സേവ് ദി ഡേറ്റ് പകര്‍ത്തിയത്.സാന്ത്വനം സീരിയലുമായി ബന്ധപ്പെട്ട ചിപ്പിയും രഞ്ജിതും അച്ചുവും ഗോപിക അനിലും വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.

 

ഇന്നലെ നടന്ന ഹല്‍ദി ആഘോഷ വീഡിയോയും രക്ഷ തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരുന്നു. ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊത്തം ഹല്‍ദി പരിപാടിയില്‍ ഡാന്‍സ് ചെയ്യുന്ന വീഡിയോയും റൈലാണ്. വരന്‍ അര്‍ക്കജും രക്ഷയ്‌ക്കൊപ്പം നൃത്തം ചെയ്തിരുന്നു. ഇവാന്‍ഷി ഡിസൈനില്‍ നിന്നുള്ള മഞ്ഞ ഔട്ട്ഫിറ്റ് ആയിരുന്നു രക്ഷ ഹല്‍ദിയില്‍ ധരിച്ചിരുന്നത്.സിനിമയിൽ ചെറിയ ചെറിയ വേഷങ്ങൾ അഭിനയിച്ചിട്ടുള്ള രക്ഷയെ പ്രേക്ഷകർ തിരിച്ചറിഞ്ഞ് തുടങ്ങിയത് സാന്ത്വനത്തിൽ എത്തിയ ശേഷമാണ്. സാന്ത്വനത്തിലെ അപ്പുവായി തകർത്ത് അഭിനയിക്കുന്ന രക്ഷയ്ക്ക് ഒരുപാട് ആരാധകരുമുണ്ട്. അല്‍പ്പം കുശുമ്പും കുട്ടിത്തവും നന്മയും ഇടകലര്‍ന്ന അപ്പുവിനെ എല്ലാവര്‍ക്കും വളരെയധികം ഇഷ്ടമാണ്. നിരവധി പേരാണ് താരത്തിന് ആശംസകളുമായി എത്തിയിരിക്കുന്നത്. വിവാഹം കഴിഞ്ഞെങ്കിലും അപ്പുവായി സാന്ത്വനം പരമ്പരയിയില്‍ ഉണ്ടാകണം എന്നാണ് ആരാധകര്‍ ഒന്നടങ്കം ഇപ്പോള്‍ പറയുന്നത്.

Articles You May Like

x