Television

‘ലോകത്തിലെ ഏറ്റവും മികച്ച അച്ഛനാണ്, സൂര്യൻ പടിഞ്ഞാറ് അസ്തമിക്കുന്നിടത്തോളം അച്ഛനെ ഞാൻ ഇഷ്ടപ്പെടുന്നു…; നല്ല അച്ഛനാണെന്ന് മക്കൾ പറയുമ്പോൾ കിട്ടുന്ന സന്തോഷത്തിനപ്പുറം ഈ ലോകത്ത് മറ്റെന്തുണ്ടെന്ന് സാജൻ സൂര്യ

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് സാജൻ സൂര്യ. സിനിമയിലും സീരിയലിലും താരം അഭിനയിച്ചെങ്കിലും തിളങ്ങിയത് സീരിയലുകളിലൂടെയാണ്. നൂറോളം പരമ്പരകളിൽ അഭിനയിച്ച സാജൻ ഇപ്പോഴും മിനിസ്‌ക്രീനിൽ തിളങ്ങി നിൽക്കുകയാണ്. സോഷ്യൽ മീഡിയകളിലും ഏറെ സജീവമാണ് നടൻ. താരം പങ്കുവെയ്ക്കുന്ന കുറിപ്പുകളൊക്കെ വളരെ പെട്ടെന്ന് ശ്രദ്ധേയമായി മാറാറുണ്ട്.

തന്റെ പിറന്നാളിന് മകൾ മീനു എഴുതിയ ഒരു മനോഹരമായ കത്ത് പങ്കിട്ടിരിക്കുകയാണ് നടൻ. നല്ല അച്ഛനാണന്ന് മക്കൾ പറയുമ്പോൾ കിട്ടുന്ന സന്തോഷത്തിനപ്പുറം ഈ ലോകത്ത് മറ്റെന്തുണ്ട്’ എന്നു കുറിച്ചുകൊണ്ടാണ് മകൾ തനിക്കായി തയാറാക്കിയ പിറന്നാൾ സമ്മാനം താരം പങ്കുവച്ചത്. ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധിയാളുകളാണ് പോസ്റ്റിനു താഴെ കമന്റുകളുമായി എത്തുന്നത്.

‘ഹാപ്പി ബേർത്ത് ഡേ പപ്പാ, ലോകത്തിലെ ഏറ്റവും മികച്ച അച്ഛനാണ്, സൂര്യ പടിഞ്ഞാറ് അസ്തമിക്കുന്നിടത്തോളം അച്ഛനെ ഞാൻ ഇഷ്ടപ്പെടുന്നു. ഒരു നക്ഷത്രത്തെ പോലെ തിളങ്ങുക, ആർക്കുവേണ്ടിയും കാത്ത് നിൽക്കരുത്’ എന്നാണ് പിറന്നാൾ കാർഡിൽ മീനു കുറിച്ചത്. ഈ ഹൃദയം തൊടും കുറിപ്പിന് നിരവധിപ്പോരാണ് കമന്റുകളുമായി എത്തുന്നത്. സീരിയൽ രംഗത്തു നിന്നുൾപ്പെടെ സാജൻ സൂര്യയ്ക്ക് പിറന്നാൾ ആശംസകളും അറിയിക്കുകയാണ് പോസ്റ്റിന് താഴെ.

ഇതിനുമുൻപും മീനു തനിക്കും ഭാര്യയ്ക്കുമായി എഴുതിയ മറ്റൊരു കത്തും സാാജൻ സൂര്യ പങ്കുവച്ചിരുന്നു. ‘എനിക്ക് കിട്ടിയ ഏറ്റവും സ്‌നേഹം നിറഞ്ഞ കത്ത്. കത്തുകൾക്ക് ഒരു പ്രത്യേക ഫീൽ ആണ്. മോളുടെ നിഷ്‌കളങ്കത നിറഞ്ഞ വാക്കുകൾ മനസ്സ് നിറഞ്ഞ സന്തോഷം നൽകി. പിന്നെ ഒന്നൂടെ വായിച്ചപ്പോൾ സോപ്പിന്റെ മണവും’ ആ കത്തിന്റെ ചിത്രം പങ്കുവച്ച് താരം കുറിച്ചതിങ്ങനൊയിരുന്നു. ‘നിങ്ങളാണ് ഈ ലോകത്തെ ഏറ്റവും നല്ല രക്ഷിതാക്കൾ, നിങ്ങളാണ് എന്റെ ഉറ്റ സുഹൃത്തുക്കൾ എന്ന് മകൾ എഴുതുന്നു. പരീക്ഷയിൽ മാർക്ക് അൽപം കുറവണെന്നും അടുത്ത തവണ നന്നായി ശ്രദ്ധിക്കുമെന്നുമാിരുന്നു ആ കത്തിന്റെ ഉള്ളടക്കം.

asif

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago