Television

സന്തോഷത്തിലും സങ്കടത്തിലും കട്ടക്ക് കൂടെ നിൽക്കുന്ന എന്റെ ഓസ്കി, കുഞ്ഞ് ജനിച്ചപ്പോള്‍ എല്ലാവരും അവനെ മാറ്റി നിര്‍ത്താൻ പറഞ്ഞു, പക്ഷെ എല്ലാരേയും ഞെട്ടിച്ചു കൊണ്ട് മനുഷ്യരുപോലും അഡ്ജസ്റ്റ് ചെയ്യാത്ത വിധത്തിൽ അവൻ അനിയന് വേണ്ടി ഒതുങ്ങി നിന്നു: സ്നേഹ ശ്രീകുമാര്‍

മലയാളികളുടെ പ്രീയപ്പെട്ട താരങ്ങളായ സ്‌നേഹക്കും ശ്രീകുമാറിനും കുഞ്ഞതിഥി ജനിച്ചത് അടുത്തിടെയാണ്. സോഷ്യൽ മീഡിയയിൽ സജീവമായ സ്‌നേഹയും ശ്രീകുമാറും തങ്ങളുടെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോളിത തന്നെ സ്വാധീനിച്ച ഒരു നായക്കുട്ടിയെ കുറിച്ച്‌ സംസാരിക്കുകയാണ് സ്നേഹ ശ്രീകുമാര്‍. തന്റെ ഗര്‍ഭകാലത്തും തുടര്‍ന്നും ഓസ്കാര്‍ എന്ന നായക്കുട്ടി വലിയ മാറ്റങ്ങളാണ് ജീവിതത്തില്‍ കൊണ്ടുവന്നതെന്ന് സ്നേഹ പറഞ്ഞു. സന്തോഷത്തിലും സങ്കടത്തിലും കട്ടക്ക് കൂടെ നില്‍ക്കുന്ന അവൻ, വളരെ പെട്ടെന്ന് താനുമായി അടുത്തുവെന്നും, അവൻ ഇല്ലാതെ തങ്ങളുടെ വീട്ടില്‍ പൂര്‍ണതയില്ലെന്നും സ്നേഹ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

സ്നേഹ ശ്രീകുമാറിന്റെ ഫേസ്ബുക് കുറിപ്പ്:

യാദൃശ്ചികമായി ജീവിതത്തിലേക്ക് വന്ന എന്റെ ഭാഗ്യം ആണ് ഓസ്കാർ. കേൾക്കുന്നവർക്ക് വെറും പട്ടിഭ്രാന്ത് എന്ന് തോന്നുമെങ്കിലും, സത്യത്തിൽ ഇവൻ വന്ന ശേഷം എന്റെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടായി എന്നത് സത്യം ആണ്. സന്തോഷത്തിലും സങ്കടത്തിലും കട്ടക്ക് കൂടെ നിൽക്കുന്ന എന്റെ ഓസ്കി, വളരെ പെട്ടെന്ന് ഞാനുമായി അടുത്തു. ഗർഭകാലത്തു സത്യത്തിൽ എന്നെ ഇത്രയും പുറകേനടന്നു ശ്രദിച്ച വേറെ ആളില്ല.

കുഞ്ഞുവരുമ്പോൾ എല്ലാരും പറഞ്ഞു ഓസ്‌ക്കിയെ മാറ്റിനിർത്തണം, അവൻ എങ്ങിനെ പ്രതികരിക്കും എന്നൊന്നും അറിയില്ലല്ലോ എന്നൊക്കെ. പക്ഷെ എല്ലാരേയും ഞെട്ടിച്ചു കൊണ്ട് മനുഷ്യരുപോലും അഡ്ജസ്റ്റ് ചെയ്യാത്ത വിധത്തിൽ അവൻ അനിയന് വേണ്ടി ഒതുങ്ങി പലതിലും.ഇപ്പൊ വാവയുടെ കാവൽ ആണ്.പുറത്തുന്നു കാണാൻ വരുന്നവർ കുഞ്ഞിനെ എടുത്തോണ്ടുപോകുമോ എന്ന് നോക്കിയിരിക്കൽ ആണ്, വാവ കരഞ്ഞാൽ ടെൻഷൻ ആണ് ഓസ്‌കിച്ചേട്ടന്.നീ ഇല്ലാതെ ഞങ്ങളുടെ വീട്ടിൽ പൂർണതയില്ല, അത്രയും നിന്നെ സ്നേഹിക്കുന്നു ഓസ്കി. എന്റെ ഓസ്‌കാറിന് ജന്മദിനാശംസകൾ.

asif

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago