Television

പ്രസവത്തിന് ദിവസങ്ങള്‍ മാത്രം ; നിറവയറില്‍ നടി സൗഭാഗ്യ വെങ്കിടേഷിന്റെയും ഭർത്താവ് അർജുന്റെയും കിടിലം ഡാന്‍സ് വൈറലായ വീഡിയോ കാണാം

സോഷ്യല്‍ മീഡിയയിലെ താരദമ്പതികളാണ് സൗഭാഗ്യ വെങ്കിടേഷും അര്‍ജുന്‍ സോമശേഖറും. നടിയും നര്‍ത്തകിയുമായ താര കല്യാണിന്റെ മകളാണ് സൗഭാഗ്യ. ദീര്‍ഘ നാളത്തെ പ്രണയത്തിനൊടുവിലായിരുന്നു നര്‍ത്തകി കൂടിയായ സൗഭാഗ്യയും അര്‍ജുന്‍ സോമശേഖറുമായുള്ള വിവാഹം നടന്നത്. അര്‍ജുനും മികച്ച ഒരു നര്‍ത്തകനാണ്. ചക്കപ്പഴം എന്ന പരമ്പരയില്‍ അര്‍ജുന്‍ നേരത്തെ അഭിനയിച്ചിരുന്നു. 2019 ഫെബ്രുവരിയിലായിരുന്നു സൗഭാഗ്യയും വെങ്കിടേഷും അര്‍ജ്ജുന്‍ സോമശേഖരും തമ്മിലുളള വിവാഹം. പ്രണയ വിവാഹമായിരുന്നു. മലയാളത്തിലെ സോഷ്യല്‍ മീഡിയ സെലിബ്രിറ്റി ദമ്പതികള്‍ കൂടിയാണ് സൗഭാഗ്യയും അര്‍ജുനും. തമിഴ് ആചാരപ്രകാരം നടന്ന വിവാഹ ആഘോഷങ്ങള്‍ മൂന്നു ദിവസമാണ് നീണ്ടു നിന്നത്. ഇപ്പോള്‍ ആദ്യത്തെ കണ്‍മണി എത്തുന്നതും കാത്തിരിക്കുകയാണ് ഇവര്‍. ഗര്‍ഭകാലം മുതലുളള ഓരോ കാര്യങ്ങളും സോഷ്യല്‍ മീഡിയ വഴി സൗഭാഗ്യ ആരാധകരെ അറിയിക്കുന്നുണ്ട്.

അടുത്തിടെയായിരുന്നു സൗഭാഗ്യയുടെ വളക്കാപ്പ് നടന്നത്. സൗഭാഗ്യയുടെ വളക്കാപ്പ് ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഒക്ടോബര്‍ ഏഴിനായിരുന്നു ചടങ്ങുകള്‍ നടന്നത്. സൗഭാഗ്യയുടെ അമ്മയും നടിയുമായ താരാ കല്യാണും മുത്തശ്ശി സുബ്ബലക്ഷ്മിയും ഉള്‍പ്പടെയുള്ള അടുത്ത ബന്ധുക്കള്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു. താരത്തിന്റെ മെറ്റേര്‍ണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങളും വൈറലായിരുന്നു. നിറവയറില്‍ ചുവന്ന ഗൗണില്‍ അതീവ സുന്ദരി ആയിട്ടാണ് സൗഭാഗ്യ ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്. ‘ഒരു അമ്മയുടെ സന്തോഷം ആരംഭിക്കുന്നത് പുതിയൊരു ജീവന്‍ ഉള്ളില്‍ വളരുമ്പോള്‍; ഒരു ചെറിയ ഹൃദയമിടിപ്പ് ആദ്യമായി കേള്‍ക്കുമ്പോള്‍, ഒരു ചെറിയ കിക്ക് അവള്‍ ഒരിക്കലും തനിച്ചല്ലെന്ന് ഓര്‍മ്മിപ്പിക്കുമ്പോള്‍,’ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചുകൊണ്ട് സൗഭാഗ്യ കുറിച്ച വരികളായിരുന്നു അത്.

ഇപ്പോഴിതാ 36ാം ആഴ്ച്ചയിലേക്ക് കടന്നുവെന്ന് പറഞ്ഞ് സൗഭാഗ്യ പുതിയ ഡാന്‍സ് വീഡിയോ പങ്കുവെച്ചിരിക്കുകയാണ്. ട്രന്‍ഡിനൊപ്പം എന്ന ക്യാപ്ഷനോടെയാണ് താരം വീഡിയോ പോസ്റ്റ് ചെയ്തത്. ക്ഷണനേരംകൊണ്ടാണ് വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലായത്. താര കല്യാണിന്റെ ഡാന്‍സ് സ്‌കൂളില്‍ വെച്ചായിരുന്നു ഡാന്‍സ് വീഡിയോ എടുത്തത്. താരങ്ങളും ആരാധകരുമുള്‍പ്പടെ നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റ്‌സ് ചെയ്തിരിക്കുന്നത്. വീണ നായര്‍, ശ്രുതി രജനികാന്ത്, ശ്രീജിത് വിജയ് തുടങ്ങി നിരവധി പേരാണ് കമന്റുകളുമായെത്തിയത്. രണ്ടാളും കിടുക്കിയെന്നായിരുന്നു ആരാധകരില്‍ ചിലരുടെ കമന്റുകള്‍.

മകള്‍ക്ക് ജനിക്കാന്‍ പോകുന്നത് പെണ്‍കുഞ്ഞായിരിക്കുമെന്നും ഞാന്‍ മിട്ടുവെന്ന് വിളിക്കുമെന്നും താര കല്യാണ്‍ പറഞ്ഞിരുന്നു. അച്ഛനും അമ്മയും നല്ല സന്തോഷത്തോടെയും എന്‍ര്‍ജിയിലും ഡാന്‍സ് ചെയ്യുമ്പോള്‍ മിട്ടുവും തുള്ളിച്ചാടുകയായിരിക്കുമെന്നും ആരാധകര്‍ പറയുന്നുണ്ട്. സൗഭാഗ്യയുടെ ഡോക്ടരായ അനിതയോടൊപ്പമുള്ള ചിത്രവും പങ്കുവെച്ചിരുന്നു. ഡോക്ടര്‍ എന്നതിലുമുപരി സ്‌നേഹവും കരുണയും ഉള്ള വ്യക്തിയാണെന്നും അവരെ കണ്ടുമുട്ടിയതില്‍ ഞാന്‍ ഭാഗ്യവതിയാണെന്നും സൗഭാഗ്യ ചിത്രത്തിന് കൂടെ കുറിച്ചിരുന്നു.

Niya

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago