Television

പൈസ ഓർത്ത് പേടിക്കണ്ട, എവിടെ കൊണ്ടുപോയിട്ടാണെങ്കിലും പഴയ രീതിയിലേക്ക് തിരിച്ചുകൊണ്ടുവരും, ചേട്ടനെപ്പോലെ ഞാൻ കൂടെയുണ്ട്: മഹേഷ് കുഞ്ഞുമോനെ വീട്ടിലെത്തി ചേർത്തുപിടിച്ച് ഗണേഷ് കുമാർ

കേരളക്കരയെ ആകെ വിഷമത്തിൽ ആക്കിയ സംഭവമായിരുന്നു കൊല്ലം സുധിയുടെ മരണം.സുധിയുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ മഹേഷ് കുഞ്ഞുമോനും ഗുരുതരമായി പരിക്കേറ്റിരുന്നു. പിൻസീറ്റിൽ ഇരുന്ന് ഉറങ്ങുകയായിരുന്നു അപകടം നടക്കുമ്പോൾ മഹേഷ്. സംഭവത്തിൽ നടൻ ബിനു അടിമാലിക്കും പരിക്കേറ്റിരുന്നു.

മഹേഷിന്റെ മുഖത്തും, തലയിലും താടി എല്ലുകൾക്കും ഒക്കെ പരിക്കേറ്റതിനാൽ ഭക്ഷണം കഴിക്കാനോ വായ തുറക്കാനോ ഒന്നും സാധ്യമല്ലാത്ത അവസ്ഥയിലായിരുന്നു. ഇടിയുടെ ആഘാതത്തിൽ സീറ്റിൽ ഇടിച്ച് മുൻനിരയിലെ പല്ലുകൾ ഒക്കെ നഷ്ടമായി. സർജറികൾ ഒരുപാട് ചെയ്തതിനുശേഷം ആണ് താരത്തിന്റെ മുഖം പഴയ രീതിയിലേക്ക് തിരികെ ലഭിച്ചത്. മഹേഷ് ജീവിതം ഒന്ന് കരുപ്പിടിപ്പിച്ചു വരുന്നതിനിടയിലാണ് ഇങ്ങനെ ഒരു വിഷമം ഈ കലാകാരനു നേരിടേണ്ടി വന്നത്.

മഹേഷ് കുഞ്ഞുമോനെ കാണാൻ കെ ബി ഗണേഷ് കുമാർ എത്തിയതിന്റെ വീഡിയോയാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. താൻ മഹേഷിന്റെ പ്രകടനം കണ്ട് പലപ്പോഴും അത്ഭുതപ്പെട്ടിട്ടുണ്ട്, എന്നും തന്റെ ശബ്ദം അനുകരിക്കുന്ന വളരെ കുറച്ചു കലാകാരന്മാരിൽ ഒരാളാണ് മഹേഷ് എന്നും ഗണേഷ് പറയുന്നു.

മഹേഷിന്റെ ചികിത്സയ്ക്കായി എന്ത് സഹായവും ചെയ്യുമെന്ന് ഗണേഷ് ഉറപ്പു കൊടുത്തു. പല്ലിന്റെ ചികിത്സ ചെയ്യണമെങ്കിൽ അസ്ഥി ഉറക്കാൻ ഉണ്ട്. ലിക്വിഡ് ഭക്ഷണം മാത്രമേ ഇപ്പോൾ മഹേഷിന് കഴിക്കാൻ സാധിക്കുകയുള്ളൂ. പ്രോഗ്രാമുകൾ കിട്ടിത്തുടങ്ങിയിട്ട് ഇപ്പോൾ ഒരു വർഷമേ ആയിട്ടുള്ളൂ എന്നും വരുമാനം ലഭിക്കാൻ തുടങ്ങിയതേയുള്ളൂ എന്നും തനിക്ക് കിട്ടിയ സേവിങ്സ് ഒക്കെ വെച്ച് ഒരു വീട് പണിയണമെന്ന് സ്വപ്നവും ഉണ്ടായിരുന്നുവെന്ന് മഹേഷ് ഗണേഷ് കുമാറിനോട് പറഞ്ഞു.

‘ഒന്നുകൊണ്ടും പേടിക്കേണ്ട, എന്ത് ആവശ്യത്തിനും ഞാനുണ്ട്. ഒരു ചേട്ടനോട് ചോദിക്കുന്നത് പോലെ എന്നോട് ചോദിക്കാം. ഞാന്‍ ഡോക്ടര്‍മാരോട് സംസാരിക്കുന്നുണ്ട്. എത്ര വലിയ തുക ചെലവാകുന്ന ചികിത്സ ആണെങ്കിലും നമുക്ക് ചെയ്യാം. സാമ്പത്തികം ഓര്‍ത്ത് നിങ്ങള്‍ ബുദ്ധിമുട്ടേണ്ട. അതെല്ലാം ഞാനേറ്റു..’ മഹേഷിനെ ചേര്‍ത്തുപിടിച്ച് ഗണേഷ് കുമാര്‍ പറഞ്ഞു.

ഇങ്ങനെ ഒരു കലാകാരന് സഹായം വേണ്ടപ്പോൾ എത്തേണ്ടത് തന്റെ കടമ ആണെന്നാണ് ഗണേഷ് കുമാർ മഹേഷ്നോട് പറഞ്ഞത്. തനിക്ക് ഏറെ പ്രിയപ്പെട്ട കലാകാരൻ ആയതിനാൽ എവിടെ കൊണ്ടുപോയിട്ടാണെങ്കിലും മഹേഷിനെ പഴയ രീതിയിലേക്ക് തിരിച്ചുകൊണ്ടുവരുമെന്ന് പൂർണ ഉറപ്പ് നൽകിയാണ് ഗണേഷ് കുമാർ അവിടെ നിന്നും മടങ്ങിയത്.

പല്ലിനെ കുറിച്ച് ഒന്നും വിഷമിക്കേണ്ട ആവശ്യമില്ല. അത് എവിടെ കൊണ്ടുപോയിട്ടാണെങ്കിലും ഞാൻ ശരിയാക്കി തരും എന്നും, പണത്തെക്കുറിച്ച് ഒന്നും ചിന്തിക്കേണ്ട എന്നും സമാധാനമായിട്ട് ഇരിക്കൂ എല്ലാം ഞാൻ ഏറ്റു. എന്നെ അനുകരിക്കുന്ന നല്ലൊരു കലാകാരനാണ് മഹേഷ്. മഹേഷിനെ ഏറ്റവും നല്ല ചികിത്സ തന്നെ ഞാൻ കൊടുക്കും. മുഖ്യമന്ത്രിയോട് ഈ വിഷയത്തെ കുറിച്ച് സംസാരിക്കും എന്നും ഗണേഷ് കുമാർ വാക്കു പറഞ്ഞു.

asif

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago