പ്രിയ സീരിയൽ നടി ചന്ദ്ര ലക്ഷ്മൺ വിവാഹിതയാകുന്നു , വരൻ സീരിയലിലെ കാമുകൻ തന്നെ ..ആശംസകളുമായി ആരാധകർ

മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരേപോലെ തിളങ്ങി മലയാളി പ്രേഷകരുടെ ഇഷ്ട നടിയായി മാറിയ താരമാണ് ചന്ദ്ര ലക്ഷ്മൺ . 2002 ൽ എ കെ സാജൻ സംവിദാനം ചെയ്ത് പ്രിത്വിരാജ് നായകനായി എത്തിയ സ്റ്റോപ്പ് വയലൻസ് എന്ന ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് എത്തിയ താരമാണ് ചന്ദ്ര ലക്ഷ്മൺ ..ചിറ്റത്തിലെ ആഞ്ജലീന എന്ന കഥാപാത്രം ഏറെ സ്രെധിക്കപെടുകയും ചെയ്തിരുന്നു . എങ്കിലും സിനിമാലോകത്തുനിന്നും താരം പിന്നീട് മിനി സ്ക്രീനിലേക്ക് ചേക്കേറുകയായിരുന്നു . സൂര്യ ടി വി യിൽ സംപ്രേഷണം ചെയ്ത സ്വന്തം എന്ന പരമ്പരയിലൂടെ മിനി സ്ക്രീൻ പ്രേഷകരുടെ ഇഷ്ടനടിയായി താരം മാറുകയും ചെയ്തു . പത്തിൽ അധികം സിനിമകളിൽ വെത്യസ്തമായ വേഷങ്ങൾ കൈകാര്യം ചെയ്ത താരം കൂടുതലും തിളങ്ങിയത് സീരിയലിലൂടെയായിരുന്നു .

ഇതിനോടകം തന്നെ 25 ൽ കൂടുതൽ സീരിയലുകളിൽ താരം വേഷമിട്ടിട്ടുണ്ട് . നടിയായും സഹനടിയായും വേഷമിട്ട താരത്തെ ഇരുകയ്യും നീട്ടിയാണ് സീരിയൽ പ്രേക്ഷകർ സ്വീകരിച്ചത് .. തന്റെ വിശേഷങ്ങളൊക്കെ ആർദകരുമായി പങ്കുവെച്ച് താരം ഇടയ്ക്കിടെ രംഗത്ത് എത്താറുണ്ട് .. ഇപ്പോഴിതാ താരത്തിന്റെ പുത്തൻ വിശേഷമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത് .. പ്രേഷകരുടെ പ്രിയ നടി ചന്ദ്ര ലക്ഷ്മൺ വിവാഹിതയാകാൻ പോകുന്നു എന്ന വാർത്തയാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത് . താരം തന്നെയാണ് വിവാഹവാർത്ത സോഷ്യൽ മീഡിയ വഴി ആരാധകരുമായി പങ്കുവെച്ചത്

ഇരു കയ്യുകളും ചേർത്തുവെച്ചുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് താരം തന്റെ വിവാഹ വാർത്ത ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത് .സീരിയൽ മേഖലയിൽ നിന്ന് തന്നെയുള്ള പ്രിയ നടൻ ടോഷ് ക്രിസ്റ്റിയെയാണ് താരം വിവാഹം കഴിക്കാൻ പോകുന്നത് ..ഇരുകുടുംബങ്ങളുടെയും സമ്മതത്തോടെ ജീവിതത്തിന്റെ പുതിയ യാത്ര തുടങ്ങുന്നു എന്നാണ് ചന്ദ്ര ലക്ഷ്മൺ സൂചിപ്പിച്ചിരിക്കുന്നത് . ഇരുവരുടെയും വിവാഹ നിചയം കഴിഞ്ഞു എന്ന സൂചനയാണ് ഇപ്പോൾ പുറത്തുവരുന്നത് .സൂര്യ ടിവി യിൽ സംപ്രേഷണം ചെയ്യുന്ന “സ്വന്തം സുജാത” എന്ന സീരിയയിലിൽ ആദം ജോൺ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ടോഷ് ക്രിസ്റ്റിയാണ് .. സീരിയയിലിൽ ചന്ദ്ര അവതരിപ്പിക്കുന്ന സുജാത യുടെ കാമുകനാണ് ടോഷ് ക്രിസ്റ്റി അവതരിപ്പിക്കുന്ന ആദം ജോൺ എന്ന കഥാപാത്രം .. മിനി സ്ക്രീനിലെ കോംബോ തന്നെ ജീവിതത്തിലും ഒരുമിക്കുന്ന സന്തോഷത്തിലാണ് ഇപ്പോൾ ആരാധകരും

വിവാഹത്തെക്കുറിച്ചുള്ള ചന്ദ്ര ലക്ഷ്മന്റെ കുറിപ്പ് ഇങ്ങനെ  ; “അതെ എന്നാണ് ഞങ്ങൾ പറഞ്ഞത് , ഞങ്ങളുടെ കുടുംബത്തിന്റെ അനുഗ്രഹവും സമ്മതത്തോടും കൂടി പുതിയ യാത്ര തുടങ്ങുകയാണ് .ഞങ്ങളുടെ സുമനസുകളായി നിങ്ങളെ കൂടി ഞങ്ങളുടെ വലിയ സന്തോഷത്തിലേക്ക് ഉൾപ്പെടുത്തുവാൻ ആഗ്രഹിക്കുന്നു , വിവാഹത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ എല്ലാം ഇവിടെ അവസാനിക്കുകയാണ് ” എന്നാണ് ചന്ദ്ര കുറിക്കുന്നത് .. ഇരുവരും ഒരേ മേഖലയിൽ നിന്നാണെങ്കിലും പ്രണയവിവാഹമല്ല , അറേൻജ്‌ മരിയേജ് തന്നെയാണ് എന്നാണ് താരം പറയുന്നത് . സീരിയൽ നടി കവിത നായർ , കിഷോർ സത്യാഅടക്കം നിരവധി താരങ്ങൾ ഇരുവർക്കും ആശംസകളുമായി രംഗത്ത് വരുന്നുണ്ട് ..നിരവധി ആരധകരാണ് ചന്ദ്രക്കും ഭാവി വരനും ആശംസകളുമായി രംഗത്ത് വരുന്നത് .

Articles You May Like

x