Television

കാമുകിയെന്നോ കുലസ്ത്രീയെന്നോ കുടുംബംകലക്കിയെന്നോ വിളിക്കാം, ഒളിച്ചോട്ടങ്ങൾ മടുത്തു, ഇനി പേടിക്കാൻ വയ്യ പൊങ്കാലകൾക്ക് സ്വാഗതം ; അഭയ അന്നിട്ട പോസ്റ്റ് കുത്തിപ്പൊക്കി സോഷ്യൽ മീഡിയ

പ്രമുഖ സംഗീത സംവിധായകൻ ഗോപി സുന്ദറും മലയാളികളുടെ പ്രിയ ഗായിക അമൃത സുരേഷും തമ്മിലുള്ള പ്രണയ വാർത്തയാണ് ഇപ്പോൾ സോഷ്യൽ ലോകത്തെ ചർച്ചാ വിഷയം. ഇരുവരും ഒന്നിച്ചുള്ള പുതിയ ചിത്രം സാമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചക്കാണ് വഴിവെച്ചിരിക്കുന്നത്. തന്റെ ഇൻസ്റ്റാഗ്രാം അകൗണ്ട് വഴിയാണ് ഗോപി സുന്ദർ ഈ ചിത്രം പോസ്റ്റ് ചെയ്തത്. ഇതോടെ ഇരുവരുടേയും പഴയ പലതും ചർച്ചകളിലേക്ക് വലിച്ചിട്ടു. “പിന്നിട്ട കാതങ്ങൾ മനസ്സിൽ കുറിച്ച് അനുഭവങ്ങളുടെ കനൽവരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്” എന്ന കുറിപ്പോടെയാണ് അമൃതാ സുരേഷുമൊത്തുള്ള ചിത്രത്തിന് ഗോപി സുന്ദർ അടിക്കുറിപ്പ് നൽകിയത്.

ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. പ്രണയ ഗോസിപ്പ് അമൃതാ സുരേഷ് സ്ഥിരീകരിച്ചു എന്നാണ് ഒരു പ്രമുഖ മാധ്യമം റിപ്പോർട്ട് ചെയ്തത്. സോഷ്യൽ മീഡിയയിൽ നിരവധി വിമർശനങ്ങൾ ഏറ്റുവാങ്ങുന്നുണ്ടെങ്കിലും ഗോപി സുന്ദറിനും അമൃതയ്ക്കും ആശംസകൾ നേർന്നും ഒട്ടേറെപേർ കമന്റ് ചെയ്തിട്ടുണ്ട്. ഏതാനും ആഴ്ചകൾക്ക് മുൻപ് ഗോപി സുന്ദറുമൊത്തു സ്റ്റുഡിയോയിൽ ഒരു ഗാനം റെക്കോഡ് ചെയ്യാനെത്തിയ അമൃത ഇരുവരും ചേർന്നു നിൽക്കുന്ന ഒരു ഫോട്ടോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. എന്നാൽ പ്രണയമാണോ സൗഹൃദമാണോ എന്ന ചോദ്യത്തിന് അമൃത അന്ന് മറുപടി പറഞ്ഞിരുന്നില്ല.

മലയാളികളുടെ പ്രിയപ്പെട്ട സംഗീത സംവിധായകൻ ആണെങ്കിലും സോഷ്യൽ മീഡിയയിൽ വലിയ വിമർശനങ്ങൾ നേരിടുന്ന ആളാണ് ഗോപി സുന്ദർ. ഭാര്യയുമായി പിണങ്ങിയ ഗോപി സുന്ദർ രണ്ടു മക്കളേയും ഉപേക്ഷിച്ച് ഗായികയായ അഭയ ഹിരൺമയിക്കൊപ്പം താമസമാക്കിയതോടെയാണ് വിവാദങ്ങൾ തുടങ്ങുന്നത്. അഭയയ്ക്കൊപ്പമുള്ള ഒരു ഫോട്ടോ പോലും സമൂഹ മാധ്യമങ്ങളിൽ പങ്കു വെക്കാൻ കഴിയാത്ത അവസ്ഥയായിരുന്നു ഇരുവർക്കും. വിമർശകർക്ക് തകർപ്പൻ മറുപടിയും ഇടക്കിടെ അദ്ദേഹം നല്കാറുണ്ടായിരുന്നു. ഗോപി സുന്ദറുമായുള്ള ബന്ധത്തെ കുറിച്ച് അഭയ ഹിരൺമയിയാണ് തുറന്നു പറയുന്നത്. 2008 മുതൽ ഞാൻ ഒരു വിവാഹിതനുമായി പ്രണയത്തിലാണെന്നായിരുന്നു ഗായിക ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ചത്.

2019ൽ അഭയ ഹിരൺമയി പങ്കുവെച്ച പോസ്റ്റിന്റെ ഉള്ളടക്കം ഇങ്ങനെയായിരുന്നു. 2008 മുതൽ 2019 വരെ.. ഞങ്ങളൊന്നിച്ച് പൊതുയിടങ്ങളിൽ ഒരുപാടു തവണ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കിലും തങ്ങളുടെ ബന്ധത്തെ പറ്റി പരസ്യ പ്രസ്താവന ഞാൻ നടത്തിയിട്ടില്ല. അതെ, വിവാഹിതനായ ഒരു പുരുഷനുമായി (വിവാഹം എന്നത് അയാൾ നിയമപരമായി അകപ്പെട്ട ഒന്ന്) നിയമപരമായി വിവാഹിതനായ ആ വ്യക്തിയുമായും ഞാനും എട്ടു വർഷമായി ഒരുമിച്ചു ജീവിക്കുകയാണ്. ഞാൻ മുൻപ് വിവാഹം കഴിച്ചിട്ടില്ല. ഞങ്ങൾ തമ്മിൽ 12 വയസ്സിന്റെ വ്യത്യാസവും ഉണ്ട്.. അതെ അദ്ദേഹത്തിനു മുമ്പിൽ ഞാൻ തീരെ ചെറുതാണ്.. ഞങ്ങൾ തമ്മിൽ ഒരുപാടു വ്യത്യാസങ്ങളുണ്ടെങ്കിലും സന്തോഷത്തോടെ ഒന്നിച്ചു ജീവിക്കുന്നു.. മഞ്ഞപ്പത്രങ്ങൾക്ക് എന്നെ കാമുകിയെന്നോ കുലസ്ത്രീയെന്നോ വിളിക്കാം.. ഒരു കുടുംബത്തിന്റെ പേരു ചീത്തയാക്കിയവൾ എന്നും വിളിക്കാം.. ഒളിച്ചോട്ടങ്ങൾ മടുത്തു.. ഇനി പേടിക്കാൻ വയ്യ.. അതു കൊണ്ട് ഈ വിധി എന്റെ പേജിലും ഗോപി സുന്ദറിന്റെ ഔദ്യോഗിക പേജിലും പോസ്റ്റു ചെയ്തിട്ടുണ്ട്. ഇവിടെ പോസ്റ്റ് ചെയ്യപ്പെടാൻ പോകുന്ന പൊങ്കാലകൾക്ക് സ്വാഗതം.. എന്തായാലും ആറ്റുകാൽ പൊങ്കാലയല്ലേ.. എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കാം.

 

പ്രണയദിനത്തോടനുബന്ധിച്ച് ഗോപി സുന്ദറിനൊപ്പം നിൽക്കുന്ന ഒരു ചിത്രം പങ്കുവച്ചു കൊണ്ടായിരുന്നു ഗായികയുടെ ഈ പോസ്റ്റ്. ഈ പോസ്റ്റും ഇപ്പോൾ സോഷ്യൽ ലോകം കുത്തിപൊക്കിയിരിക്കുകയാണ്. ഈ ബന്ധത്തിന് എന്തു സംഭവിച്ചുവെന്നതും ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചോദ്യമായി മാറുകയാണ്. ഇതിനെ പരിഹസിച്ച് ഗോപി സുന്ദറിന്റെ ഭാര്യയായിരുന്ന പ്രിയയും രംഗത്ത് വന്നിരുന്നു.’ചിലർ ചില കാര്യംങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ വളച്ചൊടിക്കുന്നത് ഇങ്ങനെയാണ്. ഇത് സത്യമാണോ എന്നറിയില്ല. എന്തായാലും ഇതുവരെ ഇക്കാര്യം കോടതിയിൽ അറിയിച്ചിരുന്നില്ല. എങ്കിലും ചിലരെ ഇത്രയും വർഷം കൂടെ നിർത്തിയതിന് അഭിനന്ദനങ്ങൾ…’ എന്നായിരുന്നു പ്രിയ അന്ന് കുറിച്ചത്. ഇരുവരും പിന്നീട് വിവാഹ മോചനം നേടിയെന്നാണ് സൂചന.

RAJEESH

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

3 days ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

2 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

2 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

2 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

2 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

2 months ago