മണവാളനായി റാഫി, വധുവായി അണിഞ്ഞൊരുങ്ങി മഹീനയും; ചക്കപ്പഴം താരം റാഫി വിവാഹിതനായി

ഫ്‌ളവേഴ്‌സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന പരമ്പരയാണ് ചക്കപ്പഴം. ചുരുങ്ങിയ കാലം കൊണ്ടാണ് പരമ്പര ജനപ്രീതി നേടിയെടുത്തത്. ശ്രീകുമാര്‍, അശ്വതി ശ്രീകാന്ത്, സബീറ്റ ജോര്‍ജ്, ശ്രുതി രജനീകാന്ത്, റാഫി തുടങ്ങിയവരാണ് പരമ്പരയില്‍ ആദ്യ ഘട്ടങ്ങളില്‍ ഉണ്ടായിരുന്നതെങ്കിലും ചില താരങ്ങള്‍ ഇടയ്ക്ക് വെച്ച് പിന്‍മാറിയിരുന്നു. ചക്കപ്പഴത്തില്‍ റാഫി എന്ന കഥാപാത്രമായി എത്തുന്നത് നടന്‍ റാഫി ആണ്. ടിക് ടോക് വീഡിയോകളിലൂടെയും ഇന്‍സ്റ്റഗ്രാം വീഡിയോകളിലൂടെയുമാണ് അദ്ദേഹം ശ്രദ്ധേയനായത്. കൂടാതെ, വെബ് സീരീസുളിലും അഭിനയിച്ചിരുന്നു.

റാഫിയുടെ വിവാഹ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ടിക് ടോക് വീഡിയോകളിലൂടെ പ്രശസ്തയായ മഹീന ആണ് വധു. ഒന്നര വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. നിരവധി പേരാണ് ഇരുവര്‍ക്കും ആശംസകള്‍ അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്.

റാഫിയുടേയും മഹീനയുടേയും വിവാഹ നിശ്ചയം അദ്ദേഹത്തിന്റെ ജന്മദിനമായ ജൂലായ് നാലിന് ആയിരുന്നു. പ്രീ വെഡ്ഡിംങ് ഫോട്ടോഷൂട്ടില്‍ നിന്നുള്ള ചിത്രങ്ങളും റാഫി സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. കൊല്ലം കൊട്ടാരക്കര സ്വദേശിയാണ് റാഫി.2020 ആഗസ്റ്റ് 10നാണ് ചക്കപ്പഴം സീരിയല്‍ ഫ്‌ളവേഴ്‌സ് ടിവിയില്‍ സംപ്രേക്ഷണം ആരംഭിച്ചത്. ഒരു കുടുംബത്തില്‍ നടക്കുന്ന കാര്യങ്ങള്‍ വളരെ നര്‍മ്മ രസത്തോടെയാണ് ഇതില്‍ അവതരിപ്പിക്കുന്നത്. പരമ്പരയിലെ പ്രകടനത്തിന് റാഫിയ്ക്ക് സംസ്ഥാന സര്‍ക്കാരിന്റെ സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരം ലഭിച്ചിരുന്നു.

”എത്ര തിരക്ക് ആണേലും എന്നോട് മിണ്ടാതെ ഒരു ദിവസം പോലും ഇരിക്കില്ല. എന്റെ ജീവിതത്തിൽ എനിക്ക് കിട്ടിയ ഏറ്റവും വലിയ സമ്മാനമാണ് എന്റെ ഇക്ക” എന്നാണ് നേരത്തേ റാഫിയുടെ പ്രത്യേകതയെ കുറിച്ച് ചോദിച്ച ആരാധകർക്ക് മഹീന നൽകിയ മറുപടി.ചക്കപ്പഴം ലൊക്കേഷനിൽ പോയിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇത് വരെ ഇല്ല എന്ന മറുപടിയും പ്രിയപ്പെട്ട നടൻ ആരാണ് എന്ന് ചോദ്യത്തിന് തന്റെ ഇക്ക ആണെന്നും മഹീന മറുപടി നല്‍കിയിരുന്നു.നിങ്ങൾ തമ്മിലുള്ള ബന്ധം വീട്ടിൽ അറിഞ്ഞപ്പോൾ എന്തായിരുന്നു റിയാക്ഷൻ എന്ന ആരാധകരുടെ ചോദ്യത്തിനും മഹീന മറുപടി പറഞ്ഞിരുന്നു.അങ്ങനെ പ്രത്യേകിച്ച് ഒരു റിയാക്ഷനും വീട്ടിൽ ഉണ്ടായില്ല. കാരണം ഞങ്ങൾ ആയി വീട്ടിൽ പറഞ്ഞതാണ്. പിന്നെ എന്റെ സന്തോഷം ആണ് അവരുടെയും സന്തോഷം. അതുകൊണ്ടുതന്നെ വലിയ പ്രശ്നം ഒന്നും ഉണ്ടായിരുന്നില്ല.ഞാൻ അല്ലെ ജീവിക്കേണ്ടത്. ലൈഫ് പാർട്ണർ എന്നൊക്കെ പറയുന്നത് നമ്മുടെ ചോയിസ് അല്ലെ. ആ ചോയിസ് എന്റെ ജീവിതത്തിൽ നൂറു ശതമാനം ശരി തന്നെയാണ്. മഹീന ആരാധകർക്ക് മറുപടി നൽകി.

x