Television

ഇനി കാത്തിരിപ്പിന്റെ നാളുകളാണ് ; ആദ്യത്തെ കണ്മണിയെ വരവേൽക്കാൻ ഒരുങ്ങി നിരഞ്ജനും ഗോപികയും

വളരെ കുറച്ചു നാളുകൾ കൊണ്ട് മലയത്തിൽ മികച്ച പരമ്പരകൾ പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ച ചാനൽ ആണ് സീ കേരളം. സീ കേരളം മലയാളികൾക്ക് സമ്മാനിച്ച മികച്ച പരമ്പരകളിൽ മുൻപന്തിയിൽ നിൽക്കുന്ന പരമ്പരയാണ് പൂക്കാലം വരവായി എന്ന സീരിയൽ. പ്രേക്ഷകരുടെ പ്രിയ താരങ്ങളായ മൃദുല വിജയിയേയും അരുൺ ജി രാഘവനേയും പ്രധാന കഥാപാത്രങ്ങളാക്കി എത്തിയ പരമ്പര മികച്ച പ്രേക്ഷകാഭിപ്രായം നേടി മുന്നേറുകയാണ് ഇപ്പോൾ. പരമ്പരയിലെ പ്രധാന കഥാപാത്രങ്ങൾക്ക് പുറമേ മറ്റു കഥാപാത്രങ്ങളും പ്രേക്ഷകരുടെ പ്രീതി പിടിച്ചു പറ്റിയിട്ടുണ്ട്.

പൂക്കാലം വരവായി മലയാള മിനിസ്ക്രീനിന് സമ്മാനിച്ച കഴിവുറ്റ കലാകാരൻ ആണ് നിരഞ്ജൻ നായർ. പരമ്പരയിൽ ഹർഷൻ രാജശേഖരൻ എന്ന ശക്തമായ കഥാപാത്രമായി മിന്നുന്ന പ്രകടനമാണ് നിരഞ്ജൻ നായർ പാരമ്പരയിലുടനീളം കാഴ്ച വെക്കുന്നത്. വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചു പറ്റാൻ നിരഞ്ജൻ അവതരിപ്പിക്കുന്ന ഹർഷൻ രാജശേഖരൻ എന്ന കഥാപാത്രത്തിനായി. ഇപ്പോൾ നിരവധി ആരാധകരുള്ള നിരഞ്ജൻ നായർ സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമാണ്. തന്റെ വിശേഷങ്ങൾ ഒക്കെ താരം സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്.

നിരഞ്ജൻ പങ്കുവെച്ച പുതിയ വിശേഷമാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. താൻ അച്ഛനാകാൻ പോകുന്നു എന്ന സന്തോഷ വാർത്ത നിരഞ്ജൻ നായർ കുറച്ചു നാളുകൾക്കു മുന്നേ പങ്കു വെച്ചിരുന്നു. എന്നാൽ ഇപ്പോഴിതാ തന്റെ പ്രിയപത്നി ഗോപികയുമൊത്തുള്ള മനോഹരമായ മറ്റേർണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് താരം ആരാധകർക്കായി പങ്കുവെച്ചിരിക്കുന്നത്. തങ്ങളുടെ ആദ്യത്തെ കണ്മണിയെ വരവേൽക്കാൻ ഒരുങ്ങുന്ന നിരഞ്ജനും ഗോപികക്കും സീരിയൽ മേഖലയിൽ നിന്നും ആരാധകരിൽ നിന്നും അഭിനന്ദന പ്രവാഹമാണ് ലഭിക്കുന്നത്.

പ്രണയ വിവാഹം ആയിരുന്നു നിരഞ്ജൻറ്റേയും ഗോപികയുടേതും. താരത്തിന്റെ വിവാഹ ചിത്രങ്ങൾ ഒക്കെ തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയിരുന്നു. നിരഞ്ജൻ അച്ഛനാകാൻ പോകുന്നു എന്ന വാർത്ത ആരാധകർ വലിയ ആവേശത്തിലാണ് ഏറ്റെടുത്ത്. ബ്രാഹ്മണിക്കൽ ലുക്കിൽ ആണ് ഇരുവരും ഫോട്ടോഷൂട്ടിലെ താരങ്ങളായി മാറിയിരിക്കുന്നത്. “ഇനി കാത്തിരിപ്പിന്റെ നാളുകളാണ്” എന്ന തലകെട്ടോടെയാണ് നിരഞ്ജൻ ഈ മനോഹര ചിത്രങ്ങൾ പങ്കുവെച്ചത്. ഈ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറുന്നത്.

ബികോം ബിരുദധാരിയായ നിരഞ്ജന്‍ തനിക്കു ലഭിച്ച ജോലി വേണ്ടെന്ന് വെച്ചാണ് അഭിനയ രംഗത്തേക്ക് എത്തുന്നത്. അന്ന് പലരും കുറ്റപെടുത്തിയെങ്കിലും തന്റെ തീരുമാനം തെറ്റായിരുന്നില്ല എന്ന് കാലം തെളിയിച്ചു. അഭിനയ രംഗത്ത് മികച്ച വേഷങ്ങൾ നിരഞ്ജനെ തേടിയെത്തി. രാത്രിമഴ’യിലെ സുധിയായും, മൂന്നുമണി’യിലെ രവിയായും ഏറ്റവും ഒടുവിൽ പൂക്കാലം വരവായി എന്ന പരമ്പരയിലെ ഹർഷൻ ആയും നിരഞ്ജൻ തന്റെ കഴിവ് തെളിയിച്ചു. ഇന്നിപ്പോൾ കുടുംബ പ്രേക്ഷകരുടെ ഇഷ്ട്ട താരങ്ങളിൽ ഒരാളായി മാറിയിരിക്കുകയാണ് നിരഞ്ജൻ.

Akshay

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago