Television

ജീവിതം എങ്ങോട്ടോ പോണു, കൂടെ ഞാനും…; ചർച്ചയായി മഞ്ജു സുനിച്ചന്‍റെ പുതിയ പോസ്റ്റ്

‘വെറുതെ അല്ല ഭാര്യ’ എന്ന റിയാലിറ്റി ഷോയിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ താരമാണ് മഞ്ജു സുനിച്ചൻ. മറിമായം എന്ന ഹാസ്യപരമ്പരയിൽ അവസരം ലഭിച്ചതാണ് മഞ്ജുവിന്റെ കരിയറിൽ വഴിത്തിരിവായത്. അതിൽ തിളങ്ങിയ മഞ്ജുവിന് സിനിമകളിൽ നിന്നടക്കം അവസരങ്ങൾ ലഭിച്ചു. പിന്നാലെയാണ് ബിഗ് ബോസിലേക്കും എത്തുന്നത്. ഇപ്പോൾ സിനിമകളിൽ ഒന്നും അത്ര സജീവമല്ലെങ്കിലും ടെലിവിഷൻ പരമ്പരകളിലൂടെ മഞ്ജു പ്രേക്ഷകർക്ക് മുന്നിലേക്ക് എത്താറുണ്ട്.

സോഷ്യല്‍ മീഡിയയില്‍ സജീവമായ മഞ്ജുവിന്റെ പോസ്റ്റുകളും പ്രതികരണങ്ങളുമൊക്കെ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ താരം പങ്കുവച്ച പുതിയൊരു പോസ്റ്റും സോഷ്യല്‍ മീഡിയയില്‍ ആരാധകരുടെ ശ്രദ്ധ നേടുകയാണ്. ‘ജീവിതം എങ്ങോട്ടോ പോണു, കൂടെ ഞാനും പോണു. അത് എവിടേക്കായാലും ഞാന്‍ സന്തോഷവതിയാണ്’, എന്നാണ് മഞ്ജു കുറിച്ചിരിക്കുന്നത്.

സെറ്റ് സാരിയില്‍ അതീവ സുന്ദരിയായുള്ള വീഡിയോയ്ക്ക് ഒപ്പമാണ് മഞ്ജുവിന്റെ കുറിപ്പ്. സ്‌നേഹ ശ്രീകുമാർ അടക്കം നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്. ഓണം ആശംസകൾ നേർന്ന് നിരവധി കമന്റ് ചെയ്യുന്നുണ്ട്.

സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും മഞ്ജുവിന് ഇന്നും കൂടുതല്‍ സ്വീകാര്യത ലഭിച്ചിട്ടുള്ളത് ടെലിവിഷനിലാണ്. ഇന്‍ഡസ്ട്രിയില്‍ എത്തിയ ശേഷം ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്നുവെന്ന് മഞ്ജു മുൻപ് പറഞ്ഞിട്ടുണ്ട്. നേരത്തെ സേഫ്റ്റി പിന്‍ വാങ്ങിക്കണമെങ്കില്‍ പോലും സുനിച്ചന്‍ ഒപ്പം വേണമായിരുന്നു. മറിമായത്തിലൊക്കെ അഭിനയിക്കാന്‍ പോയപ്പോഴും ഞാന്‍ നടിയായെന്ന് സ്വയം വിശ്വാസം വന്നിരുന്നില്ല. അവര്‍ നേരമ്പോക്കിന് വിളിച്ചതാണ് എന്നൊക്കെയായിരുന്നു കരുതിയത്. ചില രംഗങ്ങള്‍ ശരിയായില്ലെന്നും വീണ്ടും എടുക്കണമെന്നൊക്കെ പറയാറുണ്ടായിരുന്നു. ഇതെന്റെ ജോലിയാണെന്ന് മനസിലാക്കിയത് പിന്നീടാണ് എന്നാണ് മഞ്ജു മുന്‍പൊരു അഭിമുഖത്തില്‍ പറഞ്ഞത്. അടുത്തിടെയാണ് വീടെന്ന സ്വപ്നം മഞ്ജു സാക്ഷാത്കരിച്ചത്.

asif

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago