ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന ഹിറ്റ് സീരിയല്‍ സാന്ത്വനത്തിലെ വില്ലത്തിയായ ജയന്തിയായി പ്രേക്ഷകരുടെ ശ്രദ്ധ നേടിയ താരമാണ് അപ്സര. വില്ലത്തി കഥാപാത്രമാണെങ്കിലും നിരവധി ആരാധകരാണ് താരത്തിന് ഉള്ളത്. കൈരളി ചാനലിലെ ഒട്ടേറെ പരിപാടികളില്‍ അപ്സര ഭാഗമായിരുന്നു. താരത്തിന്റെ വിവാഹമായിരുന്നു ഇന്ന്. ‘ഉള്ളത് പറഞ്ഞാല്‍’ എന്ന സീരിയല്‍ സംവിധായകനും തൃശ്ശൂര്‍ സ്വദേശിയുമായ ആല്‍ബിയാണ് താരത്തിന്റെ ജീവിതപങ്കാളി. ചോറ്റാനിക്കര അമ്പലത്തില്‍ വെച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു കല്യാണത്തിന് പങ്കെടുത്തത്.
വളരെ സിമ്പിള്‍ ലുക്കില്‍ കേരള കസവ് സാരിയ്ക്കൊപ്പം ചുവന്ന കസ്റ്റമൈസ് ബ്ലൗസുടുത്ത് ആയിരുന്നു അപ്സര വിവാഹത്തിനായി അണിഞ്ഞൊരുങ്ങിയത്. മുണ്ടും ഗോള്‍ഡന്‍ നിറത്തിലുള്ള ജുബ്ബയുമായിരുന്നു ആല്‍ബിയുടെ വേഷം. ചുവപ്പ്, ക്രീം കോമ്പിനേഷന്‍ ആയിരുന്നു ഇരുവരും വിവാഹത്തിന് തിരഞ്ഞെടുത്തിരിക്കുന്നത്. താരങ്ങളുടെ വിവാഹ വസ്ത്രവും ക്ഷണക്കത്തുമെല്ലാം ചുവപ്പും ക്രീമും കൂടിയതായിരുന്നു. വളരെ കുറച്ച് ആഭരണങ്ങള്‍ മാത്രമാണ് അപ്സര വിവാഹത്തിന് ധരിച്ചിരിക്കുന്നത്. വിവാഹ ശേഷം ഇരുവരും മാധ്യമങ്ങളെ കണ്ടിരുന്നു. ലോകം മുഴുവനുമുള്ള മലയാളികള്‍ ഞങ്ങളെ അനുഗ്രഹിക്കണമെന്ന് ആല്‍ബി പറഞ്ഞു.
ഇപ്പോഴിതാ അപ്സരയുടെ വിവാഹ റിസപ്ക്ഷന് ചിത്രങ്ങളും വീഡിയോയുമാണ് പുറത്തുവരുന്നത്. ആല്‍ബിയുടെ സ്വദേശമായ തൃശ്ശൂരില്വെച്ചായിരുന്നു വിവാഹ റിസപ്ക്ഷന് നടന്നത്. ക്രീം നിറത്തിലുള്ള സാരിയണിഞ്ഞ് സുന്ദരിയായിട്ടായിരുന്നു അപ്സര എത്തിയത്. ആല്‍ബി വെളുത്ത ഷര്‍ട്ടും നീല നിറത്തിലുള്ള സ്യൂട്ടും ആയിരുന്നു ധരിച്ചത്. ക്രിസ്റ്റ്യന്‍ കസ്റ്റംസ് ആയിരുന്നു റിസപ്ക്ഷനില്‍ ഫോളോ ചെയ്തത്. കേക്കു മുറിച്ചും വൈന്‍ കഴിച്ചും ആഘോഷത്തിന് തിരി തെളിയിച്ചു.
അപ്സരയുടെ വിവാഹത്തിന് മുന്നോടിയായി ഹല്‍ദി ആഘോഷം നടത്തിയിരുന്നു. ഹല്‍ദിയില്‍ കിച്ചണ്‍ മാജിക്കിലെ താരങ്ങള്‍ അപ്സരയ്ക്ക് സര്‍പ്രൈസും നല്‍കിയിരുന്നു. സര്‍പ്രൈസ് കണ്ട് അപ്സര കരയുന്ന വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. കിച്ചന് മാജിക്കിന്റെ അവതാരക എലീന പടിക്കല്‍, സരിഗ, ബൈജുജോസ്, കിഷോര്‍, പ്രദീപ് പ്രഭാകര്‍, ജിഷിന്, സരിത തുടങ്ങി ടെലിവിഷന്‍ താരങ്ങളാണ് കിച്ചണ്മാജിക്കിലെ മറ്റു അംഗങ്ങള്‍. ഇവരെല്ലാവരും ചടങ്ങില്‍ പങ്കെടുത്തിരുന്നു.
ആല്‍ബി ഫ്രാന്‍സിസും പത്ത് വര്‍ഷത്തിലധികമായി ടെലിവിഷന്‍ രംഗത്ത് തന്നെയാണ്. ഇരുവരും ആദ്യമായി ഒരുമിക്കുന്നത് ഉള്ളത് പറഞ്ഞാല്‍ സീരിയലിന് വേണ്ടിയായിരുന്നു. അവിടെ നിന്നാണ് ഇരുവരും പ്രണയത്തിലായത്. രണ്ട് വര്‍ഷത്തെ പ്രണയ ജീവിതമാണ് ഇന്ന് വിവാഹത്തിലെത്തിയത്. നിരവധി താരങ്ങളും ആരാധകരും ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം നടി സ്നേഹ ശ്രീകുമാര്‍ അടക്കമുള്ളവര്‍ ആശംസകളുമായി വന്നതോടെയാണ് അപ്സര വിവാഹിതയാവാന്‍ പോകുന്ന കാര്യം പുറംലോകം അറിയുന്നത്.
കൈരളി ചാനലിലെ ‘ഉള്ളത് പറഞ്ഞാല്‍’ എന്ന സീരിയലില്‍ സ്നേഹലത എന്ന കഥാപാത്രം താരം ചെയ്തിരുന്നു. ഇതിലെ അഭിനയത്തിന് നിരവധി പ്രശംസകള്‍ താരത്തിന് നേടി കൊടുത്തിരുന്നു. സീരിയലുകള്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നടിക്കുള്ള പുരസ്കാരവും അപ്സരയ്ക്ക് ലഭിച്ചിരുന്നു. അപ്സര തിരുവനന്തപുരം സ്വദേശിയാണ്. സാന്ത്വനം സീരിയല്‍ കൂടാതെ കൈരളി ടി വിയുടെ സെലിബ്രിറ്റി കിച്ചന് മാജിക്ക് എന്ന കുക്കറിഷോയിലൂടെയും പ്രേക്ഷകശ്രദ്ധ നേടിയ താരമാണ്. അഭിനയ രംഗത്ത് എത്തിയിട്ട് എട്ട് വര്‍ഷം പൂര്‍ത്തിയാക്കിയ അപ്സര ഇതിനകം 22 ഓളം സീരിയലുകളില്‍ അഭിനയിച്ചു. ഒപ്പം നിരവധി ടെലിവിഷന്‍ ഷോ കളും അവതാരകയായിട്ടും അപ്സര പ്രവര്‍ത്തിച്ചിട്ടുണ്ട്.
മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…
'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…
ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…
പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…
പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…
നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്യാന് ബഹിരാകാശയാത്രിക സംഘത്തിലെ…