സാന്ത്വനത്തിലെ വില്ലത്തി ജയന്തി ഇനി സംവിധായകന്‍ ആല്‍ബി ഫ്രാന്‍സീസിന് സ്വന്തം ; വിവാഹ ചിത്രങ്ങളും വീഡിയോയും കാണാം

ഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന ഹിറ്റ് സീരിയല്‍ സാന്ത്വനത്തിലെ വില്ലത്തിയായ ജയന്തിയായി പ്രേക്ഷകരുടെ ശ്രദ്ധ നേടിയ താരമാണ് അപ്‌സര. വില്ലത്തി കഥാപാത്രമാണെങ്കിലും നിരവധി ആരാധകരാണ് താരത്തിന് ഉള്ളത്. കൈരളി ചാനലിലെ ‘ഉള്ളത് പറഞ്ഞാല്‍’ എന്ന സീരിയലില്‍ സ്‌നേഹലത എന്ന കഥാപാത്രം താരം ചെയ്തിരുന്നു. ഇതിലെ അഭിനയത്തിന് നിരവധി പ്രശംസകള്‍ താരത്തിന് നേടി കൊടുത്തിരുന്നു. സീരിയലുകള്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നടിക്കുള്ള പുരസ്‌കാരവും അപ്‌സരയ്ക്ക് ലഭിച്ചിരുന്നു. അപ്‌സര തിരുവനന്തപുരം സ്വദേശിയാണ്.

സാന്ത്വനം സീരിയല്‍ കൂടാതെ കൈരളി ടി വിയുടെ സെലിബ്രിറ്റി കിച്ചന്‍ മാജിക്ക് എന്ന കുക്കറിഷോയിലൂടെയും പ്രേക്ഷകശ്രദ്ധ നേടിയ താരമാണ്. അഭിനയ രംഗത്ത് എത്തിയിട്ട് എട്ട് വര്‍ഷം പൂര്‍ത്തിയാക്കിയ അപ്സര ഇതിനകം 22 ഓളം സീരിയലുകളില്‍ അഭിനയിച്ചു. ഒപ്പം നിരവധി ടെലിവിഷന്‍ ഷോ കളും അവതാരകയായിട്ടും അപ്‌സര പ്രവര്‍ത്തിച്ചിട്ടുണ്ട്. കൈരളി ചാനലിലെ ഒട്ടേറെ പരിപാടികളില്‍ അപ്‌സര ഭാഗമായിരുന്നു. ഇപ്പോഴിതാ താരം വിവാഹിത ആയിരിക്കുന്നുവെന്ന് വാര്‍ത്തയാണ് പുറത്തുവരുന്നത്.

‘ഉള്ളത് പറഞ്ഞാല്‍’ എന്ന സീരിയല്‍ സംവിധായകനും തൃശ്ശൂര്‍ സ്വദേശിയുമായ ആല്‍ബിയാണ് താരത്തിന്റെ ജീവിതപങ്കാളി. ചോറ്റാനിക്കര അമ്പലത്തില്‍ വെച്ചായിരുന്നു വിവാഹം. അപ്‌സരയുടെ വിവാഹത്തിന് മുന്നോടിയായി ഹല്‍ദി ആഘോഷം നടത്തിയിരുന്നു. ഹല്‍ദിയില്‍ കിച്ചണ്‍ മാജിക്കിലെ താരങ്ങള്‍ അപ്‌സരയ്ക്ക് സര്‍പ്രൈസും നല്‍കിയിരുന്നു. സര്‍പ്രൈസ് കണ്ട് അപ്‌സര കരയുന്ന വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. കിച്ചന്‍ മാജിക്കിന്റെ അവതാരക എലീന പടിക്കല്‍, സരിഗ, ബൈജുജോസ്, കിഷോര്‍, പ്രദീപ് പ്രഭാകര്‍, ജിഷിന്, സരിത തുടങ്ങി ടെലിവിഷന്‍ താരങ്ങളാണ് കിച്ചണ്‍മാജിക്കിലെ മറ്റു അംഗങ്ങള്‍. ഇവരെല്ലാവരും ചടങ്ങില്‍ പങ്കെടുത്തിരുന്നു.

ആല്‍ബി ഫ്രാന്‍സിസും പത്ത് വര്‍ഷത്തിലധികമായി ടെലിവിഷന്‍ രംഗത്ത് തന്നെയാണ്. ഇരുവരും ആദ്യമായി ഒരുമിക്കുന്നത് ഉള്ളത് പറഞ്ഞാല്‍ സീരിയലിന് വേണ്ടിയായിരുന്നു. അവിടെ നിന്നാണ് ഇരുവരും പ്രണയത്തിലായത്. രണ്ട് വര്‍ഷത്തെ പ്രണയ ജീവിതമാണ് ഇന്ന് വിവാഹത്തിലെത്തിയത്. നിരവധി താരങ്ങളും ആരാധകരും ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം നടി സ്‌നേഹ ശ്രീകുമാര്‍ അടക്കമുള്ളവര്‍ ആശംസകളുമായി വന്നതോടെയാണ് അപ്‌സര വിവാഹിതയാവാന്‍ പോകുന്ന കാര്യം പുറംലോകം അറിയുന്നത്.

x