Television

മക്കളില്ലാത്ത ദമ്പതികൾക്ക് തന്റെ മൂന്നാമത്തെ മകളെ ദാനമായി നൽകിയ പ്രിയ ; ആരും തയ്യാറാവാത്ത ഒരു ത്യാഗത്തിന്റെ കഥ – സുധീർ മനസ്സ് തുറക്കുന്നു

സിനിമയിലൂടെയും സീരിയലിലൂടേയും ഏറെ ശ്രദ്ധിക്കപ്പെട്ട നടനാണ് സുധീർ. എന്നാൽ ക്യാൻസർ എന്ന മഹാമാരി പിടിപെട്ട് അദ്ദേഹം ഒരു പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കടന്നു പോയത്. എന്നാൽ തന്റെ ആത്മവിശ്വാസം കൊണ്ട് താരം തന്റെ ജീവിതം തിരികെ പിടിക്കുകയായിരുന്നു. ഇപ്പോൾ വീണ്ടും സിനിമയും മറ്റ് പരിപാടികളുമായി മുന്നോട്ട് പോവുകയാണ് നടൻ സുധീർ. ഈയടുത്തു എംജി ശ്രീകുമാർ അവതാരകനായി എത്തുന്ന “പറയാം നേടാം” എന്ന പരിപാടിയിൽ അദ്ദേഹം പങ്കെടുത്തിരുന്നു. പരിപാടിയിൽ വെച്ച് തന്റെ കുടുംബത്തെ കുറിച്ച് അദ്ദേഹം പറഞ്ഞ ചില കാര്യങ്ങളാണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്.

തന്റെ മക്കളെ കുറിച്ച് എം ജി ശ്രീകുമാർ ചോദിച്ചപ്പോഴാണ് അദ്ദേഹം ഇതുവരെ രഹസ്യമാക്കി വെച്ചിരുന്ന കാര്യങ്ങൾ തുറന്ന് പറയുന്നത്. മക്കളില്ലാത്ത തങ്ങളുടെ ഒരു സുഹൃത്തിന് വേണ്ടി ഒരു കുഞ്ഞിനെ നല്‍കിയ ആളാണ് തന്റെ ഭാര്യ എന്ന് സുധീര്‍ പറയുന്നു. ആരും ചെയ്യാൻ തയ്യാറാകാത്ത അത്തരമൊരു കാര്യം ചെയ്യാൻ തയ്യാറായവൾ ആണ് തന്റെ ഭാര്യയെന്നും അഭിമാനത്തോടെ സുധീർ പറയുന്നു. അതൊരു പുണ്യ പ്രവൃത്തി ആയിട്ടാണ് തങ്ങള്‍ കാണുന്നതെന്നും സുധീര്‍ പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ..

തങ്ങൾക്ക് രണ്ട് ആണ്‍കുട്ടികളാണ് ഉള്ളത്. അവരില്‍ ഒരാള്‍ വിദേശത്ത് പഠിക്കുകയാണ് മറ്റൊരാള്‍ ഇപ്പോൾ പഠിക്കാന്‍ പോകുന്നു. എന്നാൽ ഇവർ രണ്ട് പേരെയും കൂടാതെ ഞങ്ങൾക്ക് ഒരു മകള്‍ കൂടിയുണ്ട് എന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ആ മകൾ ഇപ്പോൾ തങ്ങളുടെ കൂടെ അല്ലെന്നും തങ്ങൾ അവളെ കണ്ടിട്ടില്ലെന്നു അദ്ദേഹം പറഞ്ഞു. അവൾ എവിടെയാണ് ഉള്ളതെന്ന് തങ്ങൾക്ക് അറിയാം എന്നാൽ തങ്ങൾ അവളെ കാണാൻ ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം പറയുന്നു. കാരണം അവൾ മറ്റൊരു ദമ്പതികളുടെ മകളായി അവരോടൊപ്പം സന്തോഷത്തോടെ ജീവിക്കുകയാണ്.

കുട്ടികളുണ്ടാവാൻ സാധ്യത ഇല്ലാത്ത ഒരു കുടുംബത്തിന് പ്രിയ അണ്ഡം ദാനം ചെയ്തിരുന്നു. ആദ്യം ഞാനും കൊടുക്കാമെന്നാണ് കരുതിയത് എന്നാൽ പിന്നീട് അത് വേണ്ടാ എന്ന് വെക്കുകയായിരുന്നു. ഈ ലോകത്ത് മറ്റൊരു ഭര്‍ത്താവും തന്റെ ഭാര്യയുടെ അണ്ഡം മറ്റൊരാളുടെ ബീജവുമായി ചേര്‍ത്ത് ഗര്‍ഭപാത്രത്തില്‍ നിഷേപിക്കാന്‍ സമ്മതിക്കില്ല. പക്ഷേ ഞങ്ങളത് ചെയ്യാൻ തയ്യാറായി. അങ്ങനെയൊരു തീരുമാനത്തിന് കാരണം, ഒരു കുഞ്ഞിന് വേണ്ടി സങ്കടപ്പെടുന്ന ആ കുടുംബത്തെ കണ്ട് മനസലിവ് തോന്നിയിട്ടാണ്.

ചികിത്സയുടെ ഭാഗമായി ആ കുടുംബവും തങ്ങളുടെ ഒപ്പമാണ് താമസിച്ചിരുന്നത്. ആ കുടുംബത്തിന്റെ സങ്കടം കണ്ട് സഹിക്കാൻ കഴിയാതെ വന്നപ്പോൾ ഞാനാണ് ഭാര്യയോട് നമുക്കൊരു കുഞ്ഞിനെ കൊടുത്താലോ എന്ന് ചോദിക്കുന്നത്. ഭാര്യയും സമ്മതിച്ചതോടെ ഞങ്ങള്‍ ഇക്കാര്യം ആ ദമ്പതികളോട് സംസാരിച്ചു. അത് കേട്ടപ്പോൾ അവര്‍ക്ക് വലിയ സന്തോഷമായി. അങ്ങനെയാണ് ഞങ്ങളുടെ മകൾ ജനിക്കുന്നത്. ഇതുവരെ ആ മകളെ ഞങ്ങൾ കണ്ടിട്ടില്ല. എന്നാൽ അവളുടെ വളര്‍ച്ചയൊക്കെ ഞങ്ങള്‍ ഫോട്ടോയിലൂടെ കാണാറുണ്ട്. അവള്‍ക്കിപ്പോള്‍ പത്ത് വയസായി. കുട്ടി ആയി കഴിഞ്ഞപ്പോള്‍ അവര്‍ എല്ലാം മറന്നെന്നും ആ ചികിത്സയുടെ ഭാഗമായി ഭാര്യക്ക് ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായെന്നും അദ്ദേഹം പറയുന്നു. അത് കൂടാതെ ഇടയ്ക്ക് അവരില്‍ നിന്നും തങ്ങൾക്ക് ചെറിയ ചതികളൊക്കെ ഉണ്ടായതായും അദ്ദേഹം പറഞ്ഞു. മുഴുവൻ വീഡിയോ താഴെ കാണാം

Akshay

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago