തന്റെ ആദ്യം കണ്ട മുഖം ഇങ്ങനെയായിരുന്നില്ല ഇപ്പോൾ പഴയതിനെക്കാൾ മാറ്റം ഉണ്ട്; ചികിത്സകൾ ഇപ്പോഴും നടത്തുന്നുണ്ട് മനസ് തുറന്ന് നടൻ മനോജ് കുമാർ

മിനി സ്ക്രീനിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായ താരങ്ങളാണ് ബീന ആൻറണി ഭർത്താവ് മനോജ് കുമാറും . അടുത്തിടെയാണ് ജീവിതത്തിൽ അപ്രതീക്ഷിതമായി സംഭവിച്ച ഒരു വിഷയത്തെക്കുറിച്ച് ഇരുവരും സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തിയത്. ‘വിധി അടിച്ച് ഷേപ്പ് മാറ്റിയ മുഖം ,എന്ന തലക്കെട്ടിലൂടെ ആയിരുന്നു താരങ്ങൾ ജീവിതത്തിൽ സംഭവിച്ച ഒരു വിഷയത്തെക്കുറിച്ച് പ്രേക്ഷകരോട് പറഞ്ഞത്. യൂട്യൂബ് ചാനൽ കൂടിയാണ് ഈ വിവരം അറിയിച്ചത് .മനൂസ് വിഷൻഎന്ന ചാനലാണ് താരങ്ങൾക്ക് ഉള്ളത് .താരങ്ങൾ പങ്കുവെച്ച വിഡിയോയുടെ ടൈറ്റിൽ കണ്ടപ്പോൾ ആദ്യം പലർക്കും അതു തമാശയായിരുന്നു. എന്നാൽ തനിക്കു നേരിടേണ്ടി വന്ന പരീക്ഷണത്തെക്കുറിച്ചാണ് നടൻ മനോജ് കുമാർ ചാനലിലൂടെ അറിയിച്ചത് ബെൽസ് പാൾസിഅഥവാ ഫേഷ്യൽ പാൾസിയെക്കുറിച്ചായിരുന്നു മനോജ് പ്രേക്ഷകരുടെ വിവരിച്ചത്.

താൻ ഇപ്പോൾ ചികിത്സയിലാണെന്നും ഇത് വലിയ വിഷമം ആകേണ്ട കാര്യമില്ല എന്നും എല്ലാവർക്കും സംഭവിക്കാവുന്ന കാര്യമാണെന്നും കൃത്യമായ ചികിത്സ തേടിയാൽ ഇത് പൂർണമായും ഭേദമാക്കാം എന്നും മനോജ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു .ആദ്യം തന്നെ മുഖം കാണിച്ചു കൊണ്ടാണ് വീഡിയോ അപ്ലോഡ് ചെയ്തറ്റ്. ശേഷം മുഖത്ത് മാസ്ക് ധരിച്ച് രോഗത്തെക്കുറിച് വ്യക്തമാക്കി. ഒരു ദിവസം രാവിലെ എഴുന്നേറ്റപ്പോൾ ഇത്തരത്തിലുള്ള ഒരു മാറ്റം ശ്രദ്ധയിൽ പെട്ടത് ,പെട്ടെന്ന് തന്നെ ഹോസ്പിറ്റലിൽ പോയി ചെക്ക് ചെയ്തപ്പോഴാണ് ഇത്തരത്തിലുള്ള ഒരു രോഗമുണ്ടെന്ന് മനസ്സിലായത്. തുടർന്ന് അതിനെപ്പറ്റി കൂടുതൽ അന്വേഷിച്ചറിയുകയും ചികിത്സ തേടുകയും ചെയ്തു എന്നും താരം അറിയിച്ചു ഇപ്പോഴിതാ ഒരു സന്തോഷവാർത്തയുമായാണ് മനോജ് യൂട്യൂബ് ചാനലിൽ എത്തുന്നത്. തന്റെ മുഖം പഴയ രൂപത്തിലേക്ക് എത്തുകയാണെന്നും 90 ശതമാനവും ശരിയായെന്നും മനോജ് പുതിയ വിഡിയോയിൽ പ്രേക്ഷകരെ അറിയിച്ചിട്ടുണ്ട്.

തന്റെ ആദ്യം കണ്ട മുഖം ഇങ്ങനെയായിരുന്നില്ല എന്നും ഇപ്പോൾ പഴയതിനെ കഴിഞ്ഞു വലിയ ബെറ്റർ ആയെന്നും ഇപ്പോൾ പഴയ അവസ്ഥയിൽ നിന്നും ഏകദേശം 90 ശതമാനം മാറിവരികയാണ് ചികിത്സകൾ താൻ നേടുന്നുണ്ട് എന്നും താരം അറിയിച്ചു. അവസ്ഥ അറിഞ്ഞതോടെ ചിലരൊക്കെ എന്നെ വിളിച്ച് കരയുകയാണ് അവരോട് പറയേണ്ടത് ഇതൊന്നും ഭയക്കേണ്ട ആവശ്യമില്ല എന്ന് മാത്രമാണെന്നും ,ഒരുപാട് പേരുടെ പ്രാർത്ഥനയാണ് എന്നെ തിരികെ കൊണ്ടുവന്നത് അതിനാൽ തനിക്ക് വേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നു എന്ന്. പലരും അമ്പലകളിലും പലരും നേർച്ചകൾ നടത്തി. അതൊന്നും ഒരിക്കലും മറക്കില്ല എന്നും യൂട്യൂബ് ചാനലിലൂടെ മനോജ് അറിയിച്ചു.. ഫേസ്ബുക്കിലൂടെ ഒരു കുറിപ്പും നൽകിയിട്ടുണ്ട്: പ്രിയരേ നമസ്കാരം… എൻ്റെ രോഗാവസ്ഥയിൽ എനിയ്ക്ക് തുണയായി നിന്ന സർവ്വേശ്വരനോടും ലോക മലയാളി സഹോദരങ്ങളുടെ പ്രാർത്ഥനകളോടും ഹൃദയത്തിൽ തൊട്ട നന്ദി പറഞ്ഞു കൊണ്ട് എൻ്റെ ക്രിസ്തുമസ്സ് ആശംസകൾ….

Articles You May Like

x