ഓണവും ക്രിസ്തുമസും പോലെ മുസ്ലീങ്ങളുടെ പെരുന്നാൾ എല്ലാവരും ആഘോഷിക്കാത്തത് എന്തുകൊണ്ട്? സിനിമയിലും സീരിയലിലും ജാതിയും മതവും ഉണ്ട്: ഫിറോസ് ഖാൻ

ബിഗ് ബോസ് മലയാളം മൂന്നാം സീസണിലൂടെ ജനശ്രദ്ധ നേടിയ താരദ മ്പതിമാരാണ് ഫിറോസ് ഖാനും സജ്‌ന ഫിറോസും. ഇരുവരും ഷോയിൽ ഒരുമിച്ചെത്തിയവരാണ്. രണ്ടു പേരുടെയും രണ്ടാം വിവാഹം ആയതിനാൽ ഇവർ പഴയ കാലത്തേ സംഭവങ്ങൾ തുറന്നു പറഞ്ഞതൊക്കെ വൈറലായിരുന്നു. അടുത്തിടെ നൽകിയ അഭിമുഖത്തിലാണ് തങ്ങൾ‌ ഡിവോഴ്സാകാൻ പോകുന്നുവെന്ന് സജ്ന പറഞ്ഞത്.

ഇപ്പോഴിതാ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ഓണവും ക്രിസ്തുമസും പോലെ മുസ്ലീങ്ങളുടെ പെരുന്നാൾ എല്ലാവരും ആഘോഷിക്കാത്തത് എന്തുകൊണ്ടാണെന്നാണ് ഫിറോസ് ഖാൻ ചോദിക്കുന്നത്. മുസ്ലീങ്ങൾ ഓണവും ക്രിസ്തുമസും ആഘോഷിക്കുന്നവരാണെന്നും എന്നാൽ മറ്റ് മതക്കാർ പെരുന്നാൾ ആഘോഷിക്കുന്നില്ലെന്നും താരം പറഞ്ഞു. സിനിമയിലും സീരിയലിലും മതം ഉണ്ടെന്നും ഫിറോസ് പറയുന്നു.

‘എല്ലാ ഉത്സവങ്ങളും ഞാൻ ആഘോഷിക്കാറുണ്ട്. ഓണം, ക്രിസ്തുമസ് എല്ലാം ഞാൻ ആഘോഷിക്കുന്നു. ഒരുവിധം എല്ലാ മുസ്ലീങ്ങളും ഇത് രണ്ടും ആഘോഷിക്കാറുണ്ട്. പക്ഷെ, ഞാനെപ്പോഴും ആലോചിക്കും, പെരുന്നാള് വേറെ ആരും ആഘോഷിക്കുന്നില്ല. അതിന്റെ കാരണമെന്താണ്. എന്റെ വീട്ടിൽ ഓണത്തിന് ഊഞ്ഞാൽ ഇടാറുണ്ട്, സദ്യ വെയ്ക്കാറുണ്ട്. പക്ഷെ, പെരുന്നാൽ മറ്റ് മതങ്ങളിലുള്ളവർ ഒന്നും ആഘോഷിക്കുന്നില്ല. അത് എനിക്ക് വലിയ വിഷമം ഉണ്ടാക്കുന്നു. പെരുന്നാളും എല്ലാവരും ആഘോഷിക്കണം.

എന്തുകൊണ്ടാണ് പെരുന്നാൾ ആഘോഷിക്കാത്തത്.ലോകം മുഴുവൻ തലകീഴായി തന്നെയാണ് പൊയ്‌ക്കോണ്ടിരിക്കുന്നത്. സിനിമയിലും സീരിയലിലും ജാതിയും മതവും ഉണ്ട്. ഞാൻ ഇതിന്റെയൊക്കെ സാക്ഷിയാണ്. ഞാൻ ഈ മതക്കാരനാണെന്ന് അറിഞ്ഞതുകൊണ്ട് എന്നെ വിളിക്കാത്ത ഒരു സംവിധായകനുണ്ട്. ഒരു പ്രത്യേക കാലഘട്ടത്തിലൂടെയാണ് നമ്മൾ പൊയ്‌ക്കോണ്ടിരിക്കുന്നത്. തലതിരിഞ്ഞ ലോകത്തു കൂടി ഞാൻ നേരെ നടക്കുന്നതു കൊണ്ട് എനിക്ക് തോന്നുന്നതാണോ എന്ന് അറിയില്ല’, ഫിറോസ് പറഞ്ഞു.

x