അമ്മയാകാൻ പോകുന്ന സന്തോഷവാർത്ത ആരാധകരെ അറിയിച്ച് അർച്ചന സുശീലൻ, ബേബി ഷവർ ചിത്രങ്ങളുമായി താരം

മലയാളികളുടെ പ്രീയപ്പെട്ട താരമാണ് അർച്ചന സുശീലൻ. ഇപ്പോഴിതാ ജീവിതത്തിൽ പുതിയ അതിഥിയെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് അർച്ചന.താനൊരു അമ്മയാവാൻ പോവുകയാണെന്നുള്ള സന്തോഷം വാർത്തയാണ് അർച്ചന പങ്കുവെച്ചത്. ഭർത്താവിനൊപ്പം ചേർന്ന് നിൽക്കുന്ന ഫോട്ടോയും പങ്കിട്ടിരുന്നു.

അമ്മയാവുന്നതിന് മുൻപ് ബേബി ഷവർ ആഘോഷമാക്കാറുണ്ട് മിക്കവരും. ബേബി ഷവർ ചടങ്ങിന്റെ ചിത്രങ്ങളാണ് താരം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിട്ടുള്ളത്.​ സന്തുഷ്ട കുടുംബം സ്‌ക്രീനിൽ വില്ലത്തരമാണെങ്കിലും ജീവിതത്തിൽ താൻ അങ്ങനെയൊരാളേ അല്ലെന്ന് അർച്ചന പറഞ്ഞിരുന്നു. കുടുംബിനിയായി സന്തുഷ്ട ജീവിതം നയിച്ച് വരികയാണെന്നും താരം പറഞ്ഞിരുന്നു. ആശംസകളോടെ കുഞ്ഞതിഥിയെ കാണാനായി കാത്തിരിക്കുന്നു എന്നായിരുന്നു മൃദുലയുടെ കമന്റ്. വീണയും ആര്യയും അർച്ചനയ്ക്ക് ആശംസ അറിയിച്ചിരുന്നു.

2021ലാണ് അർച്ചന പ്രവീൺ നായരെ വിവാഹം ചെയ്തത്. യുഎസിൽ നടന്ന ലളിതമായ ചടങ്ങിൽ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്. അർച്ചനയുടെ രണ്ടാം വിവാഹമാണിത്.

Articles You May Like

x