Latest News

താല്‍പര്യമുള്ള കാര്യങ്ങളില്‍ നോ പറയില്ല, ഇഷ്ടങ്ങള്‍ മാറ്റി വയ്ക്കാറുമില്ല : ഗായിക അഭയ ഹിരണ്‍മയി

വളരെ ചുരുങ്ങിയ കാലം കൊണ്ട് മികച്ച ഗാനങ്ങള്‍ ആലപിച്ച് ശ്രദ്ധ നേടിയ ഗായികയാണ് അഭയ ഹിരണ്‍മയി. 2014-ലാണ് നാക്കു പെന്റ നാക്കു ടക എന്ന ചിത്രത്തിലൂടെ അഭയ ഹിരണ്‍മയി ആദ്യമായി സിനിമാ ഗാനം ആലപിച്ചത്. പിന്നീട് 2015-ല്‍ ദിലീപ്-മംമ്ത ജോഡിയുടെ 2 കണ്‍ട്രീസ് എന്ന ഹിറ്റ് ചിത്രത്തിലെ തന്ന താനെ എന്ന ഗാനവും ആലപിച്ചതോടെ മലയാള സിനിമാരംഗത്തും ശ്രദ്ധിക്കപ്പെട്ടു. ഈ രണ്ടു ഗാനങ്ങളുടെയും സംഗീത സംവിധായകന്‍ ഗോപിസുന്ദറായിരുന്നു. പത്തു വര്‍ഷത്തിലേറെ കാലം ഗോപി സുന്ദറുമായി ലിവ് ഇന്‍ റിലേഷനിലായിരുന്നു. അടുത്തിടെ ഇവര്‍ വേര്‍പിരിയുകയും ചെയ്തു. അഭയ പാടിയ ഏറ്റവും പുതിയ സിനിമാപ്പാട്ട് നല്ല സമയം എന്ന ചിത്രത്തിനു വേണ്ടിയാണ്. ഇതിന്റെ സംവിധായകന്‍ ഒമര്‍ ലുലുവാണ്. ഗായിക എന്ന നിലയില്‍ മാത്രമല്ല, ഫിറ്റ്‌നസ്, ഫാഷന്‍ രംഗത്തും ആക്ടീവാണ് അഭയ ഹിരണ്‍മയി.


തന്റെ ഫിറ്റ്‌നസ്, ഷാഫനുമായി ബന്ധപ്പെട്ട ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാനും അഭയ സമയം കണ്ടെത്താറുണ്ട്. ഇത്തരത്തില്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും പലപ്പോഴും നവമാധ്യമങ്ങളില്‍ ചര്‍ച്ചയാകാറുമുണ്ട്. ചിലര്‍ വിമര്‍ശന ശരങ്ങള്‍ തൊടുത്തുവിടുമ്പോള്‍ മറ്റു ചിലര്‍ പിന്തുണച്ചുകൊണ്ട് രംഗത്തുവരാറുമുണ്ട്. സമീപദിവസം ഒരു പ്രമുഖ ഓണ്‍ലൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ അഭയ ഹിരണ്‍മയി മനസ് തുറക്കുകയുണ്ടായി. തനിക്ക് താല്പര്യമുള്ള കാര്യങ്ങളോട് നോ പറയാറില്ലെന്നും ഇഷ്ടങ്ങള്‍ മാറ്റിവയ്ക്കാറുമില്ലെന്നാണ് അഭയ പറഞ്ഞത്. തന്റെ പ്രഫഷന്‍ സംഗീതമാണ്. ഗായിക എന്ന നിലയില്‍ തുടരാനാണ് ആഗ്രഹം. ഇതിനിടെ മോഡലിങ് രംഗത്ത് സജീവമാകുമോ എന്ന് ചിലര്‍ ചോദിക്കുന്നു. ആ ചോദ്യത്തിന് എനിക്ക് എന്ത് മറുപടി പറയണമെന്ന് അറിയില്ല.


‘ കംഫര്‍ട്ട് തോന്നുന്നുണ്ടെങ്കില്‍ അത് വേണ്ടെന്നു വയ്‌ക്കേണ്ടതില്ലല്ലോ ‘ -അഭയ ഹിരണ്‍മയി പറഞ്ഞു. വസ്ത്രധാരണത്തിന്റെ പേരില്‍ നിരവധി വിമര്‍ശനങ്ങള്‍ നേരിടുന്നുണ്ടെന്ന് അഭയ പറഞ്ഞു. എന്നാല്‍ മറ്റുള്ളവര്‍ എന്തു പറയുന്നു എന്നതു താന്‍ ശ്രദ്ധിക്കാറില്ലെന്നും അഭയ പറഞ്ഞു. ഏതു വസ്ത്രം ധരിക്കണമെന്നതു ഓരോ വ്യക്തിയുടെയും ഇഷ്ടമാണ്. എന്നെ സംബന്ധിച്ച് എല്ലാ വസ്ത്രങ്ങളും വസ്ത്രധാരണ രീതിയും ഇഷ്ടമാണ്. സാരിയാകട്ടെ, ടോപ് ബോട്ടം ഒന്നായിട്ടുള്ള വണ്‍ പീസ് ഡ്രസ്സാകട്ടെ, എനിക്ക് ഇഷ്ടമാണ്. എല്ലാ വസ്ത്രങ്ങളും എനിക്ക് ചേര്‍ച്ചയുള്ളതാണെന്നും വിശ്വസിക്കുന്നുണ്ട്. എന്നാല്‍ അമിതമായ ഇഷ്ടം ഒന്നിനോടും ഇല്ല-അഭയ പറഞ്ഞു.
വസ്ത്രധാരണം മാത്രമല്ല, വര്‍ക്ക് ഔട്ടിനെ കുറിച്ചും അഭയ മനസ് തുറന്നു. ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍ ശ്രദ്ധിക്കാറുണ്ട്. എത്ര ഇഷ്ടപ്പെട്ടവയാണെങ്കിലും ബാലന്‍സ്ഡ് ആയിട്ടാണ് ഭക്ഷണങ്ങള്‍ കഴിക്കാന്‍ ശ്രമിക്കുന്നത്. വര്‍ക്കൗട്ട് അഞ്ച് വര്‍ഷമായി ചെയ്യുന്നുണ്ടെന്നും താരം പറഞ്ഞു. കഴിഞ്ഞ ദിവസം വര്‍ക്ക് ഔട്ട് ചെയ്യുന്ന ചിത്രങ്ങള്‍ അഭയ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു.
RAJEESH

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago