Viral News

വാനമ്പാടിയിലെ ഗൗരികൃഷ്ണയുടെ കുടുംബത്തിലെ വിവാഹാഘോഷം ; കല്യാണപെണ്ണിനേക്കാൾ തിളങ്ങി ഗൗരികൃഷ്ണ വിവാഹദൃശ്യങ്ങൾ കാണാം

വാനമ്പാടി എന്ന സീരിയലിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ നേടിയ താരമാണ് ഗൗരി പ്രകാശ്. അങ്ങനെ പറഞ്ഞാൽ പെട്ടെന്ന് ആർക്കും താരത്തെ മനസ്സിലാകണമെന്നില്ല. അനുമോൾ എന്ന് പറഞ്ഞാൽ മാത്രമേ ആളുകൾക്ക് മനസ്സിലാക്കാൻ സാധിക്കും. അനുമോൾ ആയ ഗൗരിയെ അത്രപെട്ടെന്നൊന്നും ആരും മറക്കില്ല. നിഷ്കളങ്കമായ ചിരിയും ഓമനത്വവും ഐശ്വര്യവും ഒക്കെ നിറഞ്ഞു നിൽക്കുന്ന മുഖവുമായാണ് കുടുംബ പ്രേക്ഷകരുടെ ഇടയിലേക്ക് അനുവിനെ പ്രിയതാരം ആക്കി മാറ്റിയത്. മികച്ച പ്രകടനത്തിലൂടെ ആരാധകരെ സ്വന്തമാക്കിയിരുന്നു താരം.വാനമ്പാടിക്ക് ശേഷം കുടുംബ വിളക്ക് എന്ന പരമ്പരയിലും അനു എത്തിയിരുന്നു.

കുടുംബ വിളക്കിലെ തന്മയത്വം നിറഞ്ഞ പ്രകടനം ആരെയും അമ്പരപ്പിച്ചിരുന്നു എന്നതാണ് സത്യം. സംഗീത പാരമ്പര്യമുള്ള കുടുംബത്തിലാണ് യഥാർത്ഥത്തിൽ ഗൗരിയുടെ ജനനം. പ്രശസ്ത ഗിറ്റാറിസ്റ്റും സംഗീതജ്ഞനുമായ പ്രകാശ് കൃഷ്ണനാണ് ഗൗരിയുടെ അച്ഛൻ. ഗൗരിയുടെ അമ്മ അമ്പിളിയും നല്ലൊരു പാട്ടുകാരി തന്നെയാണ്. സീരിയലിലും സംഗീത കുടുംബത്തിൽ നിന്നെത്തുന്ന കുട്ടിയായി ആണ് ഗൗരിയെ കാണിക്കുന്നത്. ഗൗരി മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ സംസ്ഥാന നാടക പുരസ്കാരം നേടിയിട്ടുണ്ട്. ഒരു അപകടത്തിൽ ഗൗരിയുടെ അച്ഛൻ മരിച്ചു പോയതാണ്. ഗൗരിയുടെ ജീവിതത്തിൽ ഏറ്റവും വലിയ വേദനയും അത് തന്നെയാണ്.

അച്ഛന്റെ വേർപാട് ഗൗരിയെ ഒരുപാട് തന്നെ ഉലച്ചു കളഞ്ഞിരുന്നു.അഭിനയരംഗത്തും ഗാനരംഗത്തും ഒക്കെ താരം തിളങ്ങി നിൽക്കുന്നുണ്ട്. ഇപ്പോൾ ഗൗരിയുടെ നേട്ടങ്ങളിൽ ആണ് കുടുംബവും സന്തോഷം കണ്ടെത്തുന്നത്. ഇന്ന് ഗൗരിയുടെ കുടുംബത്തിൽ മറ്റൊരു സന്തോഷവാർത്ത എത്തിയിരിക്കുകയാണ്. ഇപ്പോൾ വൈറലാകുന്നത് താരത്തിന്റെ ചേച്ചിയുടെ വിവാഹമാണ് ഈ സന്തോഷവാർത്ത. ചേച്ചിയുടെ വിവാഹം ആണെങ്കിലും ആ വിവാഹചടങ്ങിൽ ചേച്ചിയുടെ കൂടെ തന്നെ എല്ലാ കാര്യങ്ങൾക്കും ഒപ്പം നിൽക്കുന്ന ഈ അനുജത്തി കുട്ടിയാണ് ഇടം പിടിക്കുന്നത്.

പൊതുവേ ഒരുപാട് ഒരുങ്ങുന്നത് ഒന്നും താരത്തിന് അത്ര ഇഷ്ടമുള്ള കാര്യമല്ല. അതുകൊണ്ടു തന്നെ വലിയ ഒരുക്കം ഒന്നുമില്ലാതെ വളരെ ചെറിയ മേക്കപ്പിൽ ആണ് താരം എത്തിയിരിക്കുന്നത്. എങ്കിലും സുന്ദരിക്കുട്ടി ആയി തന്നെയാണ് ഗൗരി എത്തുന്നത്. നീല നിറത്തിലുള്ള ലേഹങ്കയ്യിൽ വരനേ സ്വീകരിക്കുവാൻ താലവും പിടിച്ചു നിൽക്കുന്ന ഒരു സുന്ദരിക്കുട്ടിയാണ് ഗൗരി. താരത്തിന്റെ സിമ്പിൾ ലുക്ക് കണ്ട് ആരാധകർ പോലും അമ്പരന്നു നിൽക്കുകയാണ്. ചേച്ചിയുടെ കല്യാണത്തിന് താരം ഇത്ര സിംപിളായി ആണോ എത്തിയത് എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്.

ചേച്ചിയുടെ ഒപ്പം നിൽക്കുന്ന ചിത്രങ്ങളും ഹൽദി ചിത്രങ്ങളുമൊക്കെ തന്നെ താരം സോഷ്യൽ മീഡിയയിലൂടെ പങ്കു വയ്ക്കുകയും ചെയ്തിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് ഗൗരി. തന്റെ വിശേഷങ്ങളും ചിത്രങ്ങളും ഒക്കെ സോഷ്യൽ മീഡിയയിലൂടെ ആണ് ആരാധകരെ ഗൗരി അറിയിക്കാറുള്ളത്. നിരവധി ആരാധകരാണ് ഗൗരിക്ക് ഇൻസ്റ്റഗ്രാം പോലെയുള്ള സോഷ്യൽ മാധ്യമങ്ങളിൽ ഉള്ളത്.

Akshay

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago